അനോണിമസ് റിലയന്‍സ് സര്‍വ്വര്‍ ഹാക്ക് ചെയ്തു

By Super
|
അനോണിമസ് റിലയന്‍സ് സര്‍വ്വര്‍ ഹാക്ക് ചെയ്തു

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ബ്രോഡ്ബാന്‍ഡ് സര്‍വ്വര്‍ അനോണിമസ് ഹാക്കിംഗ് ഗ്രൂപ്പ് ഹാക്ക് ചെയ്തു. ഇതേ തുടര്‍ന്ന് ആര്‍കോം ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള വിവിധ സൈറ്റുകള്‍ ഇന്നലെ മണിക്കൂറുകളോളം ആക്‌സസ് ചെയ്യാന്‍ സാധിക്കാതെ വന്നു.

അനോണിമസിന്റെ പഴയ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിലും ടോറന്റ് സൈറ്റുകള്‍ നിരോധിച്ചതിലും പ്രതിഷേധിച്ചാണ് സര്‍വ്വര്‍ ഹാക്ക് ചെയ്‌തെന്നാണ് സൂചന. റിലയന്‍സ് ഉപയോക്താക്കള്‍ ഏതെങ്കിലും സൈറ്റ് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അനോണിമസിന്റെ പേജിലേക്കാണ് ഇത് റീഡയറക്ട് ആകുന്നത്. അതില്‍ കാണുന്ന സ്‌ക്രീന്‍ ഷോട്ടില്‍ അനോണിമസ് ഹാക്കിംഗിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് ട്വിറ്റര്‍ അക്കൗണ്ട് നിരോധിച്ചെന്നാണ് ആരോപണം.

 

''ഇന്ത്യാ സര്‍ക്കാര്‍, നിങ്ങള്‍ ചെയ്ത തെറ്റെന്താണെന്നോ, ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നിങ്ങള്‍ കാരണമായി. അതിന് അനോണിമസിന് എന്ത് ചെയ്യാന്‍ പറ്റും എന്ന് കാണിച്ചു തരാം. അക്കൗണ്ട് തിരിച്ചു നല്‍കി മാപ്പ് പറയാന്‍ 24 മണിക്കൂര്‍ പരമാവധി നല്‍കാം.'' എന്നാണ് ഓപ്ഇന്ത്യ (ഓപറേഷന്‍ ഇന്ത്യ) എന്ന അക്കൗണ്ടിലൂടെ അനോണിമസ് വ്യക്തമാക്കിയിരിക്കുന്നത്.

 

ടെലികോം വകുപ്പിനും റിലയന്‍സ് ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും എതിരെയാണ് അനോണിമസ് ആഞ്ഞടിച്ചിരിക്കുന്നത്. ടോറന്റ് സൈറ്റുകള്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തടഞ്ഞ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ നീക്കമാണ് അനോണിമസിനെ ചൊടിപ്പിച്ചത്.

വിമിയോ, ഫയല്‍ ഷെയറിംഗ് സൈറ്റുകള്‍ എന്നിവയെ നിരോധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി, റിലയന്‍സ് ബിഗ് സിനിമാസ് എന്നീ സൈറ്റുകളെ കഴിഞ്ഞ ആഴ്ച അനോണിമസ് ആക്രമിച്ചിരുന്നു.

സര്‍ക്കാര്‍ സൈറ്റുകള്‍ ആക്രമിച്ചപ്പോള്‍ നിശബ്ദമായവരാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എന്നും ലോകത്തിലെ ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് ഇന്ത്യയിലേതെന്നും അനോണിമസിന്റെ ഒരു ഇന്റര്‍നെറ്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ പണമുപയോഗിച്ച് ഉണ്ടാക്കിയ സര്‍ക്കാര്‍ സൈറ്റുകളെ ആക്രമിച്ച് നോക്കിയെങ്കിലും അതില്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് പണക്കാരുടെ നേരെ അനോണിമസ് തിരിഞ്ഞിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പണക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ സര്‍ക്കാര്‍ വെറുതെയിരിക്കില്ലെന്നും അനോണിമസ് ഈ പത്രക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

ജൂണ്‍ 9 മുതല്‍ പ്രതികാരം ആരംഭിക്കുന്നു എന്ന തലക്കെട്ടോടെയാണ് പത്രക്കുറിപ്പ് തുടങ്ങുന്നത്. റിലയന്‍സ് സര്‍വ്വറില്‍ ഒരു സ്ഥിര സാന്നിധ്യമായി അനോണിമസ് തുടരുമെന്നും സൂചന നല്‍കുന്നുണ്ട്.

ജനങ്ങളോടും പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും പ്രത്യേകമായാണ് ഈ പത്രക്കുറിപ്പിലൂടെ അനോണിമസ് സംസാരിച്ചത്. അതില്‍ പ്രതിപക്ഷത്തെയും അനോണിമസ് കാര്യമായി വിമര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ റിലയന്‍സിന്റെ ശ്രദ്ധക്കായി മറ്റൊരു പ്രത്യേക പത്രക്കുറിപ്പും അനോണിമസ് ഇറക്കിയിട്ടുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X