നാളെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനം നിലയ്ക്കും?

Posted By: Staff

നാളെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനം നിലയ്ക്കും?

നാളെ അതായത് മാര്‍ച്ച് 31ന് ഇന്റര്‍നെറ്റ് പ്രവര്‍ത്തനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഹാക്കിംഗ് ഗ്രൂപ്പായ അനോണിമസിന്റെ പേരില്‍ ഒരു വെബ് ആപ്ലിക്കേഷന്‍ സൈറ്റിലാണ് ഈ ഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൊമൈന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) സര്‍വ്വര്‍ ആക്രമിക്കാനാണ് അനോണിമസിന്റെ പദ്ധതി.എല്ലാ സര്‍വ്വറുകളുമായി ഇന്റര്‍കണക്റ്റ് ചെയ്തിരിക്കുന്ന 13 പ്രധാന സര്‍വ്വറുകള്‍ക്ക് നേരെയാകും ആക്രമണം ഉണ്ടായേക്കുകയെന്നും വെബ്‌സൈറ്റ് പോസ്റ്റ്  സൂചിപ്പിക്കുന്നു.

ഇന്റര്‍നെറ്റിലെ വിവിധ വിവരസ്രോതസ്സുകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന മേല്‍വിലാസമാണ് ഡൊമൈന്‍ നെയിമുകള്‍. ഈ ഡൊമൈന്‍ നെയിമുകളെ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിക്കുകയെന്ന സുപ്രധാന ധര്‍മ്മമാണ് ഡിഎന്‍എസ് സര്‍വ്വറുകള്‍ക്കുള്ളത്.

ഡിഎന്‍എസ്  സര്‍വ്വര്‍ പ്രവര്‍ത്തനം നിലച്ചാല്‍ സെര്‍ച്ച് എഞ്ചിനില്‍ എന്തെങ്കിലും പേര് ടൈപ്പ് ചെയ്താല്‍ പോലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന്  ലഭിക്കില്ല. ഇന്റര്‍നെറ്റിനെ എന്നന്നേക്കുമായി അവസാനിപ്പിക്കുകയല്ല പകരം താത്കാലികമായി അത് ആക്‌സസ് ചെയ്യാതാക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ഈ പോസ്റ്റില്‍ പറയുന്നുണ്ട്.

ആക്രമണം നടത്താനായി റിഫഌക്റ്റീവ് ഡിഎന്‍എസ് ആംപ്ലിഫിക്കേഷന്‍ ഡിഡിഒഎസ് ടൂള്‍ എന്ന സോഫ്റ്റ്‌വെയറിനെയാകും ഹാക്കര്‍ ഗ്രൂപ്പ് ഉപയോഗപ്പെടുത്തുകയെന്നും സൂചനയുണ്ട്.

സ്റ്റോപ് ഓണ്‍ലൈന്‍ പൈറസി ആകറ്റി (സോപ)നോടുള്ള പ്രതിഷേധ സൂചകമായാണ് ഈ ഓപറേഷന്‍ ബ്ലാക്ക്ഔട്ട് എന്ന് അനോണിമസ് ഇതില്‍ വ്യക്തമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ശത്രു സന്തുഷ്ടനായ അടിമയാണെന്ന തലവാചകവുമായാണ് മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

സോപയ്‌ക്കെതിരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ തണുത്തമട്ടിലുള്ള പ്രതികരണത്തെയാകണം ഈ തലവാചകത്തിലൂടെ ഉദ്ദേശിക്കുന്നത്. അനോണിമസിന്റെ

പേരില്‍ ഒരു അഭ്യൂഹം പ്രചരിപ്പിക്കുകയാണോ ഈ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. എന്തായാലും ഒരു ചെറിയ കരുതലോടെയാകാം നാളത്തെ ഇന്റര്‍നെറ്റ് ഉപയോഗം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot