ഒക്ടോബര്‍ 24 മുതല്‍ ആമസോണില്‍ വീണ്ടും കച്ചവട മാമാങ്കം
ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്ത് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ അവസാനിച്ചിട്ട് അധികദിവസം ആയിട്ടില്ല. ഒക്ടോബര്‍ 10 മുതല്‍ 15 വരെയായിരുന്നു കച്ചവട മാമാങ്കം. ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ മാസം 24 മുതല്‍ 28 വരെ ആമസോണ്‍ വീണ്ടും ഫെസ്റ്റിവല്‍ സെയില്‍ നടത്തുന്നു. വിലക്കിഴിവ്, ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ നിരവധി ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട് ഫെസ്റ്റിവല്‍ ധമാക്ക സെയില്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആസമോണിന്റെയും തീരുമാനം. ഒക്ടോബര്‍ 24 അര്‍ധരാത്രി ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 28 രാത്രി 11.59 വരെ തുടരും.
പ്രധാന ഓഫറുകള്‍
സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതലായവ വന്‍വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയും. എല്ലാദിവസവും ഉച്ചയ്ക്ക് 12 മണിക്ക് റെഡ്മി 6A-യുടെ ഫ്‌ളാഷ് സെയിലുമുണ്ടാകും. ഫയര്‍ ടിവി സ്റ്റിക്ക്, മൂന്നാംതലമുറ എക്കോ സ്പീക്കറുകള്‍ എന്നിവയ്ക്കും വിലക്കിഴിവ് നേടാന്‍ അവസരമുണ്ട്. കിന്‍ഡില്‍ ഇ-ബുക്കുകള്‍ 19 രൂപ മുതല്‍ വില്‍പ്പനയ്‌ക്കെത്തും. പരിധികളില്ലാതെ കിന്‍ഡില്‍ ഉപയോഗിക്കുന്നതിനുള്ള വരിസംഖ്യ 1499 രൂപയാണ്.
അലെക്‌സാ ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് നല്‍കും. അലെക്‌സയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്പീക്കറും ഹെഡ്‌ഫോണും വില്‍പനയ്ക്ക് എത്തുകയും ചെയ്യും. ടിവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കുറഞ്ഞത് 60 ശതമാനം വിലക്കിഴിവ് പ്രതീക്ഷിക്കാം. ഫാഷന്‍, ഹോം ആന്‍ഡ് കിച്ചന്‍ ഉത്പന്നങ്ങളും മികച്ച ഓഫറില്‍ വാങ്ങാവുന്നതാണ്.
പാര്‍ട്ണര്‍ ഓഫറുകള്‍
ആമസോണ്‍ നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ ബാങ്കുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളും സെയിലില്‍ ലഭിക്കും. ഐസിഐസിഐ, സിറ്റി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് നല്‍കും. ആമസോണ്‍ പേ ബാലന്‍സ് അക്കൊണ്ട് 5000 രൂപയ്ക്ക് ടോപ് അപ് ചെയ്ത് 250 രൂപ ക്യാഷ്ബാക്ക് സ്വന്തമാക്കാം. ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെ ബാങ്കുകളുടെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളിലും ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡിലും നോ കോസ്റ്റ് ഇഎംഐ നേടാന്‍ അവസരമുണ്ട്.
ആമസോണ്‍ ആപ്പ് ഉപയോഗിച്ച് സാധങ്ങള്‍ വാങ്ങുകയും ഓണ്‍ലൈനായി പണമടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഫ്രെഷ്‌മെനു, മേക്ക് മൈ ട്രിപ്, സ്വിഗ്ഗി, ഈസിഡിന്നര്‍ മുതലായവ 2000 രൂപ വരെ ക്യാഷ്ബാക്ക് നല്‍കും.


Click it and Unblock the Notifications








