ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ അപൂര്‍വ മോഹന്‍ ഇതാ...!

Written By:

ഇന്ത്യയില്‍ പ്രോ-ഗെയിമേര്‍സ് സ്ത്രീകളായിരിക്കുന്നവര്‍ നിങ്ങള്‍ കേട്ടിരിക്കാന്‍ വഴിയില്ല. എന്നാല്‍ കുറച്ച് പേര്‍ അത്തരത്തിലുണ്ട്. അതിലൊന്നാണ് അപൂര്‍വ മോഹന്‍. ‘Ir0nb@b3' എന്ന കോഡ് നാമത്തിലാണ് അവര്‍ അറിയപ്പെടുന്നത്.

മികച്ച ക്യാമറയുളള 10,000 രൂപയ്ക്ക് താഴെയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

ഇന്ത്യയിലെ മികച്ച ഗെയിമിങ് ടീമുകളില്‍ ഒന്നായ EvoX--ന്റെ ഭാഗമാണ് ഇവര്‍. ഇവരെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

ചെറിയ കുട്ടിയായിരുന്നപ്പോഴെ താന്‍ ഗെയിമുകളില്‍ വളരെ ആകൃഷ്ടയായിരുന്നെന്ന് ഇവര്‍ പറയുന്നു. അപൂര്‍വയുടെ അച്ഛനും ഒരു ഗെയിമര്‍ ആയിരുന്നു. കുട്ടിയായിരുന്നപ്പോഴേ താന്‍ അച്ഛനോടൊപ്പം ഗെയിം കളിച്ചിരുന്നതായും അത് താന്‍ ആസ്വദിച്ചിരുന്നതായും അപൂര്‍വ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

Mario, Contra തുടങ്ങിയ ഗെയിമുകളാണ് ചെറു ബാല്യത്തില്‍ അപൂര്‍വ കളിച്ചിരുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

BYOC പോലുളള ഇവന്റുകള്‍ താന്‍ 19, 20 വയസ്സുളളപ്പോള്‍ മാളുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കാണാറുണ്ടായിരുന്നെന്നും അങ്ങനെ താന്‍ ഗെയിമിങിനെ സ്‌നേഹിച്ചു തുടങ്ങിയതായും അപൂര്‍വ ഓര്‍ക്കുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

ഇന്ത്യയിലെ പ്രധാന ഗെയിമിങ് ഇവന്റായ ‘Bring Your Own Computer'--ല്‍ അപൂര്‍വ ഉടനെ പങ്കെടുത്തു. ഇവിടെ വച്ചാണ് മള്‍ട്ടിപ്ലയര്‍ മോഡില്‍ ഗെയിം കളിക്കാന്‍ ഇവര്‍ക്ക് ഉത്സാഹം തോന്നിയത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

ആദ്യ ബിവൈഒസി-ല്‍ പങ്കെടുത്തപ്പോള്‍ അപൂര്‍വ TeRm!N@ToR എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന EvoX--ന്റെ ക്യാപ്റ്റനായിരുന്ന മുകുള്‍ സഭാനിയെ കണ്ട് മുട്ടി.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

COD 4 കളിക്കുന്നതില്‍ താന്‍ സമര്‍ത്ഥയായിരുന്നെന്ന് അപൂര്‍വ പറയുന്നു. ഇത് കണ്ട് താല്‍പ്പര്യം തോന്നിയ TeRm!N@ToR തങ്ങളുടെ ടീമായ EvoX--ല്‍ ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

ഒരു പ്രോ-ഗെയിമറാവാന്‍ രാത്രിയും പകലും തുടര്‍ച്ചയായ പരിശീലനം ആവശ്യമാണെന്നാണ് അപൂര്‍വയുടെ നിലപാട്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

ഉറക്കവും, ഭക്ഷണവും, ഗെയിമിങും മാത്രമായി താന്‍ EvoX--ല്‍ ചേര്‍ന്ന ഒരു കൊല്ലം ചെലവഴിക്കുകയായിരുന്നു. കൂടാതെ പഠിത്തവും ഇതിന്റെ കൂടെ കൊണ്ട് പോകേണ്ടതായി ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

പ്രൊഫഷണല്‍ ആയി കളിക്കുന്നതിന് ഒരു പാട് ത്യാഗവും അര്‍പ്പണ ബോധവും ആവശ്യമാണെന്ന് അപൂര്‍വ തീര്‍ത്ത് പറയുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ ഇതാ...!

ഗോവയില്‍ നടന്ന ഐസിജിസി (Indian Cyber Gaming Championship) ഗെയിമിങ് ഇവന്റിലാണ് തന്റെ മികച്ച പ്രകടനം എന്നാണ് അപൂര്‍വയുടെ വിലയിരുത്തല്‍. EvoX--ന് വേണ്ടി COD 4--ലാണ് അപൂര്‍വ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apoorva Mohan a.k.a ir0nb@b3: The Female Gamer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot