ചിത്രങ്ങള്‍ മോഷ്ടിക്കാതെ നോക്കാന്‍ യോവോ എത്തി

Written By:

സോഷ്യല്‍മീഡിയയുടേയും മെസഞ്ചര്‍ ആപുകളുടേയും കാലത്ത് സ്വകാര്യത മുഖ്യ പ്രശ്‌നമായി ഉയരാറുണ്ട്. സ്വകാര്യത ആഗ്രഹിക്കുന്ന ഫോട്ടോകള്‍ പേടിയില്ലാതെ കൈമാറാന്‍ സഹായിക്കുന്ന ഒരു ആപ് ഉപയോക്താക്കള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സ്‌പേസിലേക്കാണ് 'യോവോ' എത്തിയിരിക്കുന്നത്.

നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ മറ്റുള്ളവര്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള ആപ്ലിക്കേഷനാണ് യോവോ. അമേരിക്കയിലെ പ്രൈവസി സോഫ്റ്റ്‌വെയര്‍ കമ്പനിയായ കണ്ടന്റ്ഗാര്‍ഡാണ് യോവോ വികസനം നിര്‍വഹിച്ചത്.

ചിത്രങ്ങള്‍ മോഷ്ടിക്കാതെ നോക്കാന്‍ യോവോ എത്തി

യോവോ ഉപയോഗിച്ച് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളോ മറ്റോ വഴി ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു ബാരിയര്‍ ഗ്രിഡ് പ്രത്യക്ഷപ്പെടും. ഫോട്ടോ നോക്കുന്നയാള്‍ക്ക് കാണുമ്പോള്‍ അസ്വാഭാവികതയൊന്നും തോന്നുകയുമില്ല. എന്നാല്‍ ചിത്രങ്ങള്‍ കോപ്പി ചെയ്ത് സേവ് ചെയ്യുമ്പോഴാണ് ഫോട്ടോക്ക് മുന്നില്‍ ഈ ഗ്രിഡ് പ്രത്യക്ഷപ്പെടുന്നത്. ഡഫെന്‍സ് സ്‌ക്രീന്‍ ടെക്‌നോളജി അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാത്രമാണ് ആപ്ലിക്കേഷന്‍ ലഭിക്കുക.

സെലിബ്രിറ്റികളുടെ ഉള്‍പ്പെടെയുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്ന് മോഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആപ്ലിക്കേഷന്റെ വരവ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot