കേള്‍ക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്കുളള ആപ് റെഡിയായി

Written By:

കേള്‍വി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സൗകര്യത്തിനായി സ്മാര്‍ട്ട്‌ഫോണുകളില്‍ ശബ്ദത്തെ അക്ഷരരൂപത്തിലാക്കുന്ന ആപ് വികസിപിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ, ബെര്‍ക്കലി സര്‍വകലാശാലകളിലെ കേള്‍വിപ്രശ്‌നമനുഭവിക്കുന്ന നാല് വിദ്യാര്‍ഥികളാണ് ഈ ആപ്ലിക്കേഷനു പുറകിലെ താരങ്ങള്‍. ട്രാന്‍സെന്‍സ് (Transcence) എന്നാണ് ആപിനു പേര് നല്‍കിയിരിക്കുന്നത്. കേള്‍വിയില്ലാത്തവരും അവരുടെ സുഹൃത്തുക്കളും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുക എന്നതാണ് ഈ ശ്രമത്തിന്റെ ഉദ്ദേശം.

കേള്‍ക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്കുളള ആപ് റെഡിയായി

ഒരുകൂട്ടം ആളുകള്‍ ഒരുമിച്ച് സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഓരോരുത്തരുടെയും വാക്കുകള്‍ തിരിച്ചറിഞ്ഞ് വ്യത്യസ്ത നിറങ്ങളിലായിരിക്കും ആപില്‍ അക്ഷരങ്ങള്‍ തെളിയുക. ലോകത്ത് 36 കോടി ബധിരരാണ് ഉളളത്. അവര്‍ ഈ ആപ് പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot