അയ്യപ്പന്‍മാരുടെ എല്ലാ സൗകര്യങ്ങള്‍ക്കുമായി ആപ് റെഡിയായി

Written By:

ശബരിമലയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അടങ്ങുന്ന ആപ് ഉടനെത്തും. 'തത്ത്വമസി' എന്നാണ് ആപിന് പേരിട്ടിരിക്കുന്നത്. നവംബര്‍ പകുതിയോടെയാണ് ഇത് മൊബൈലുകളില്‍ ലഭ്യമായി തുടങ്ങുക.

ശബരിമലയിലേക്കുളള വഴികള്‍, വഴികള്‍ തിരിയുന്ന ഇടങ്ങള്‍, വാഹന, തീവണ്ടി സമയങ്ങള്‍, ആഹാരസൗകര്യം, പാര്‍ക്കിങ് ഇടങ്ങള്‍, ഇടത്താവളങ്ങള്‍, ശബരിമല പൂജാസമയം, നടതുറക്കല്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംയോജിപ്പിച്ചാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പാണ് ഇതിന്റെ നിര്‍മ്മാണ മേല്‍നോട്ടം നിര്‍വഹിച്ചിരിക്കുന്നത്.

അയ്യപ്പന്‍മാരുടെ എല്ലാ സൗകര്യങ്ങള്‍ക്കുമായി ആപ് റെഡിയായി

ജി പി എസ് ഉപയോഗിച്ച് വഴിതെറ്റാതെ നീങ്ങാനുള്ള വിവരങ്ങള്‍ നല്‍കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും എ ഡി ജി പി-യുമായ ആര്‍. ശ്രീലേഖ പറഞ്ഞു. തീര്‍ഥാടനകാലത്തെ സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി വാഹനഗതാഗതത്തിന്റെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാനും നിയന്ത്രിക്കാനുമുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കുന്നതായും ശ്രീലേഖ അറിയിച്ചു.

ഈ വര്‍ഷം മുതല്‍ സേഫ് സോണ്‍ കോട്ടയം കുമളി റോഡിലേക്കും വ്യാപിപ്പിക്കും. പോലീസ്, ഫയര്‍ഫോഴ്‌സ്, പൊതുമരാമത്ത്, ആരോഗ്യം, ദേവസ്വം തുടങ്ങി എല്ലാ വകുപ്പുകളും ചേര്‍ന്നാണ് സേഫ് സോണ്‍ നടപ്പാക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot