മലയാളം ബ്ലോഗുകള്‍ക്ക് മാത്രമായി ഒരു ആപ്...!

Written By:

മലയാളത്തിലെ മികച്ച ബ്ലോഗുകളുടെ ശേഖരവുമായി ഒരു ആപ് എത്തി. 'വായനശാല' എന്നാണ് ആപിന് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റുകളും അതിന്റെ രചയിതാക്കളെയും പരിചയപ്പെടുത്തുകയാണ് ആപിന്റെ ലക്ഷ്യം.

മലയാളം ബ്ലോഗുകള്‍ക്ക് മാത്രമായി ഒരു ആപ്...!

യാത്രയ്ക്കിടയിലോ ഓഫീസിലെ ഒഴിവു സമയങ്ങളിലോ ആപിലൂടെ ബ്ലോഗുകള്‍ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാം. പകുതി മാത്രം വായിച്ച് നിര്‍ത്തിയ ബ്ലോഗ് പിന്നീട് സമയം അനുസരിച്ച് എടുത്ത് വായിക്കാനുളള സൗകര്യവും ആപ് നല്‍കുന്നു. ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരെ തിരഞ്ഞെടുക്കുകയും അവരുടെ ബ്ലോഗുകള്‍ അടയാളപ്പെടുത്തിവയ്ക്കുന്നതിനും സാധിക്കും. പ്രമുഖ ആപ്പ് സ്‌റ്റോറുകളില്‍ നിന്ന് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ചെന്നൈ ഐ ഐ ടി-യിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി മലപ്പുറം സ്വദേശി അക്വില്‍ അഹമ്മദാണ് ആപിന്റെ ശില്‍പ്പി.

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot