സുരക്ഷയില്‍ ആപ്പിള്‍ മൈക്രോസോഫ്റ്റിന് പത്തുവര്‍ഷം പിറകില്‍

Posted By: Staff

സുരക്ഷയില്‍ ആപ്പിള്‍ മൈക്രോസോഫ്റ്റിന് പത്തുവര്‍ഷം പിറകില്‍

സുരക്ഷയുടെ കാര്യത്തില്‍ ആപ്പിള്‍ മൈക്രോസോഫ്റ്റിനേക്കാളും 10 വര്‍ഷം പിറകിലാണെന്ന് സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ കമ്പനിയായ കാസ്‌പെര്‍സ്‌കി.  ആപ്പിളില്‍ അടുത്തിടെയുണ്ടായ വൈറസ് ആക്രമണങ്ങളെ പരിഗണിച്ച് കമ്പനി സിസ്റ്റങ്ങള്‍ക്കുള്ള സുരക്ഷ മെച്ചപ്പെടുത്തണമെന്ന് കാസ്‌പെര്‍സ്‌കി സ്ഥാപകനും സിഇഒയുമായ യുജീന്‍ കാസ്‌പെര്‍സ്‌കി അഭിപ്രായപ്പെട്ടു.

മാക് കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള കൂടുതല്‍ മാല്‍വെയറുകളെ കാസ്‌പെര്‍സ്‌കി കമ്പനി ഇപ്പോള്‍ ധാരാളമായി കാണുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സുരക്ഷാപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആപ്പിള്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

മാക് കമ്പ്യൂട്ടറുകളെ എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിഞ്ഞതിനാല്‍ സൈബര്‍ കുറ്റവാളികള്‍ ഇനിയും ആ പ്ലാറ്റ്‌ഫോമില്‍ പുതിയ ആക്രമണങ്ങള്‍ക്ക്  പദ്ധതിയിടുമെന്നും കാസ്‌പെര്‍സ്‌കി മുന്നറിയിപ്പ് നല്‍കി. സുരക്ഷയുടെ കാര്യത്തില്‍ 10 വര്‍ഷം മുമ്പ് മൈക്രോസോഫ്റ്റ് എവിടെയായിരുന്നോ അവിടെയാണ്  ഇപ്പോള്‍ ആപ്പിളിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot