ആപ്പിളും മോട്ടറോള മൊബിലിറ്റിയും തമ്മിലുള്ള കേസ് തീര്‍പ്പായി

Posted By:

ആപ്പിളും മോട്ടറോള മൊബിലിറ്റിയും തമ്മിള്‍ ഏതാനും വര്‍ഷങ്ങളായി നിലനിന്നിരുന്ന പേറ്റന്റ് സംബന്ധിച്ച കേസ് ഒത്തുതീര്‍പ്പായി. ഇരു കമ്പനികളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാനും ചില പേറ്റന്റുകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും രണ്ടു കമ്പനികളും തീരുമാനിച്ചു.

2010-ലാണ് ആപ്പിള്‍ മോട്ടറോളയ്‌ക്കെതിര പേറ്റന്റ് ലംഘിച്ചു എന്നാരോപിച്ച് പരാതി നല്‍കിയത്. അതേസമയം തങ്ങള്‍ പേറ്റന്റ് എടുത്ത മൂന്ന് സാങ്കേതിക വിദ്യകള്‍ അനുമതിയില്ലാതെ ആപ്പിള്‍ ഉപയോഗിച്ചു എന്നു കാണിച്ച് മോട്ടറോളയും പരാതി നല്‍കി.

ആപ്പിളും മോട്ടറോള മൊബിലിറ്റിയും തമ്മിലുള്ള കേസ് തീര്‍പ്പായി

ഇതിനു പുറമെ യു.എസിലും ജെര്‍മനിയിലുമായി വേറെയും 20 കേസുകള്‍ ഇരു കമ്പനികളും തമ്മില്‍ നിലനിന്നിരുന്നു. ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുത്ത ശേഷമായിരുന്നു ഇതില്‍ പലതും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതോടെ ആന്‍ഡ്രോയ്ഡ് ഒ.എസ് ഉപയോഗിക്കുന്ന മറ്റു കമ്പനികളും കേസില്‍ പങ്കാളികളായിരുന്നു.

എന്തായാലും നിലവില്‍ രണ്ടു കമ്പനികളും തമ്മിലുണ്ടാക്കിയ വ്യവസ്ഥകള്‍ പ്രകാരം ഇരുകൂട്ടരും പരസ്പരം പഴിചാരി ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാനും പേറ്റന്റ് സംബന്ധിച്ച് ചില മേഘലകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot