ഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാം

|

കഴിഞ്ഞ വർഷം ഉത്സവ വിൽപ്പന സമയത്ത്, ആപ്പിൾ തങ്ങളുടെ ഐഫോൺ 12, 12 മിനി, ഐഫോൺ 11 എന്നിവയ്ക്ക് രാജ്യത്ത് വൻ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഐഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ട് പലപ്പോഴും നടക്കാതെ പോയവർക്കുള്ള സുവർണാവസരം ആയിരുന്നു ഇത്. ഈ അവസരത്തിലും ഐഫോണുകൾ വാങ്ങാൻ കഴിഞ്ഞില്ലെന്ന് കരുതി സങ്കടപ്പെടുന്നവർക്ക് ഒരു ചാൻസ് കൂടി നൽകുകയാണ് ആപ്പിൾ. അതേ നിങ്ങളുടെ പ്രിയപ്പെട്ട ഐഫോണുകൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ ഒരു അവസരം കൂടി ലഭിക്കുന്നു. ഐഫോൺ 12, 12 മിനി, ഐഫോൺ 11 എന്നീ മോഡലുകളാണ് ഇങ്ങനെ സ്വന്തമാക്കാൻ കഴിയുക. ഈ പറഞ്ഞ മോഡലുകൾക്ക് ഇന്ത്യയിൽ വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ.

ആപ്പിൾ

ആപ്പിൾ പ്രഖ്യാപിച്ച വിലക്കുറവ് ആമസോണിലും ഫ്ലിപ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്ന ഐഫോണുകളുടെ വിലകളെയും സ്വാധീനിച്ചിട്ടുണ്ട്. എങ്കിൽ തന്നെയും ആമസോണിനെ അപേക്ഷിച്ച് ഫ്ലിപ്പ്കാർട്ടിൽ കുറച്ച് കൂടി കുറഞ്ഞ നിരക്കിലാണ് ഐഫോൺ 12, 12 മിനി, ഐഫോൺ 11 എന്നീ മോഡലുകൾ വിൽക്കുന്നത്. ഐഫോൺ 12, 12 മിനി, ഐഫോൺ 11 എന്നിവയുടെ വില വിവരങ്ങൾ ഒന്ന് പരിശോധിക്കാം.

ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

ഐഫോൺ 12, 12 മിനി ഐഫോൺ 11 വില ഫ്ലിപ്പ്കാർട്ടിൽ

ഐഫോൺ 12, 12 മിനി ഐഫോൺ 11 വില ഫ്ലിപ്പ്കാർട്ടിൽ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇ കൊമേഴ്സിങ് സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ നിങ്ങൾക്ക് ഐഫോൺ 12 ന്റെ ബേസ് വേരിയന്റായ 64 ജിബി മോഡൽ 59,999 രൂപയ്ക്ക് ലഭിക്കും. എന്നിരുന്നാലും, അതേ വേരിയന്റിന്റെ നീല നിറമുള്ള മോഡലിന് 60,499 രൂപയാണ് ഉപയോക്താക്കൾ നൽകേണ്ടി വരിക. ഐഫോൺ 12, 128 ജിബി വേരിയന്റ് 64,999 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ വരുന്നു. ഐഫോൺ 12 ന്റെ 256 ജിബി വേരിയന്റിന് 74,999 രൂപയും നൽകണം.

ഐഫോൺ

മറുവശത്ത്, ഐഫോൺ 12 മിനിയുടെ 64 ജിബി മോഡൽ 49,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഐഫോൺ 12 മിനി, 128 ജിബി മോഡൽ 54,999 രൂപയ്ക്കും വാങ്ങാം. ഐഫോൺ 12 മിനിയുടെ 256 ജിബി മോഡൽ ഫ്ലിപ്പ്കാർട്ടിൽ 64,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. പഴയ തലമുറ ഐഫോൺ 11 ബേസ് മോഡൽ 49,990 രൂപയ്ക്ക് ലഭ്യമാണ്. അതേ സമയം 256 ജിബി ഫൈ എൻഡ് മോഡൽ ഫ്ലിപ്പ്കാർട്ടിൽ 64,990 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.

എയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാംഎയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

ഐഫോൺ 12, 12 മിനി, ഐഫോൺ 11 വിലകൾ ആമസോണിൽ

ഐഫോൺ 12, 12 മിനി, ഐഫോൺ 11 വിലകൾ ആമസോണിൽ

ഇനി ഇതേ മോഡലുകൾക്ക് ആമസോണിൽ ഈടാക്കുന്ന വിലകൾ നോക്കാം. ഐഫോൺ 12, 64 ജിബി ബേസ് മോഡലിന് ആമസോണിൽ 63,990 രൂപയാണ് വില. ഇതേ മോഡലിന്റെ 128 ജിബി വേരിയന്റിന് 70,900 രൂപയ്ക്കാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും കാണാം. ഐഫോൺ 12 മിനി 53,900 രൂപ മുതൽക്കും ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 64 ജിബി സ്റ്റോറേജുള്ള വൈറ്റ് കളർ ഓപ്ഷനുകൾ ഫ്ലിപ്പ്കാർട്ടിലെ അതേ വിലയിലും (49,999 രൂപ) ഉപയോക്താക്കൾക്ക് ആമസോണിൽ നിന്ന് വാങ്ങാവുന്നതാണ്. ഐഫോൺ 11 256 ജിബി സ്റ്റോറേജ് മോഡലിന് 62,900 രൂപയും ആമസോണിൽ വിലയിട്ടിരിക്കുന്നു.

ഈ പഴയ മോഡലുകൾ വാങ്ങേണ്ടതുണ്ടോ?

ഈ പഴയ മോഡലുകൾ വാങ്ങേണ്ടതുണ്ടോ?

ഐഫോൺ 12, 12 മിനി, ഐഫോൺ 11 എന്നിവ അൽപ്പം പഴയ മോഡലുകൾ തന്നെയാണ്. എന്നിരുന്നാലും അവ വാങ്ങുന്നത് തെറ്റില്ലാത്ത തീരുമാനം തന്നെയാണ്. ആപ്പിൾ അടുത്തിടെ തങ്ങളുടെ ഏറ്റവും പുതിയ ആപ്പിൾ 13 സീരീസ് മോഡലുകൾ പുറത്തിറക്കിയിരുന്നു. അതിനാൽ ഈ മുൻ ജെനറേഷൻ മോഡലുകൾ വാങ്ങുന്നത് ശരിയായ തീരുമാനം ആണെന്ന് നിങ്ങളിൽ ചിലരെങ്കിലും കരുതിയേക്കാം. എന്നിരുന്നാലും, ഐഫോൺ 12, 12 മിനി എന്നിവ നിരവധി മികച്ച ഫീച്ചറുകളുമായാണ് എത്തുന്നത്. ഐഫോൺ 12 ൽ 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്, എ14 ബയോണിക് പ്രൊസസറാണ് ഐഫോൺ 12ന് കരുത്ത് പകരുന്നത്. സോഫ്‌റ്റ്‌വെയർ വശവും മികച്ച് നിൽക്കുന്നുവെന്ന് പറയാം. ഇത് ഐഒഎസ് 14-ൽ ആണ് പ്രവർത്തിക്കുന്നത്. കൂടാതെ എഫ്/2.4 അപ്പേർച്ചറുള്ള 12 എംപി അൾട്രാ വൈഡ് ലെൻസും എഫ്/1.6 അപ്പേർച്ചറുള്ള മറ്റൊരു 12 എംപി ലെൻസും ഉൾക്കൊള്ളുന്ന ഒരു ഡ്യുവൽ-റിയർ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്.

എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?എന്താണ് ഇ-ശ്രം രജിസ്ട്രേഷൻ, ഇത് ചെയ്യുന്നതെങ്ങനെ?

ഐഫോൺ 12

ഐഫോൺ 12

ഐഫോൺ 12 മിനിയും എത്തുന്നത് എ14 ബയോണിക് പ്രോസസറിന്റെ കരുത്തുമായാണ്. ഐഫോൺ 12നെ അപേക്ഷിച്ച് ചെറിയ 5.4 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് ഐഫോൺ 12 മിനിയും എത്തുന്നത്. കൂടാതെ ബെസൽ-ലെസ് ഡിസൈനുമുണ്ട്. 12എംപി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും മുൻവശത്ത് 12എംപി സെൽഫി ക്യാമറ സെൻസറും ഈ ഡിവൈസിൽ കാണാം.

വലിയ സ്‌ക്രീൻ

നിങ്ങൾക്ക് ഒരു വലിയ സ്‌ക്രീൻ വേണമെങ്കിൽ, ഐഫോൺ 11 പരിഗണിക്കാം. ഐഫോൺ 11 ൽ ആപ്പിൾ എ13 ബയോണിക് ചിപ്പും അതേ 12 എംപി ഡ്യുവൽ പിൻ ക്യാമറ മൊഡ്യൂളും ഉണ്ട്. ഐഫോൺ 11 ന്റെ മറ്റ് സവിശേഷതകളിൽ 3,110 എംഎഎച്ച് ബാറ്ററി യൂണിറ്റ്, 4കെ വീഡിയോ റെക്കോർഡിങ് പിന്തുണ, ഐപി68 റേറ്റിങ് എന്നിവ ഉൾപ്പെടുന്നു, ഇത് ഈ വില ശ്രേണിയിൽ വാങ്ങാവുന്ന മികച്ച ഫോണുകളിൽ ഒന്നാക്കിയും ഐഫോൺ 11നെ മാറ്റുന്നു.

വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?

Best Mobiles in India

English summary
The price cut announced by Apple has also affected the prices of iPhones listed on Amazon and Flipkart. However, the iPhone 12, 12 Mini and iPhone 11 models are being sold at slightly lower prices on Flipkart than on Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X