ആപ്പിളിന്റെ പുതിയ 'ബിസിനസ് ചാറ്റ്', അറിയേണ്ടതെല്ലാം

|

വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് ഈയിടെയാണ് അവതരിപ്പിച്ചത്. ഐമെസേജ് ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ബിസിനസിനെ കുറിച്ച് ആശയവിനിമയം നടത്താം.

ആപ്പിളിന്റെ പുതിയ 'ബിസിനസ് ചാറ്റ്', അറിയേണ്ടതെല്ലാം

ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ക്കുളളില്‍ തന്നെ ബിസിനസുമായി നേരിട്ട് ആശയവിനിമയം നടത്താനുളള പുതിയ രീതിയാണ് ബിസിനസ് ചാറ്റ്. ഈ സവിശേഷത ബീറ്റ ഐഒഎസ് 11.3 യിലാണ് അവതരിപ്പിച്ചത്. ചില തിരഞ്ഞെടുത്ത ബിസിനസുകളായ ഹില്‍ടണ്‍, ഡിസ്‌കവര്‍, ലോവസ്, വെല്‍സ് ഫോര്‍ഗോ എന്നിവയിലാണ് ഈ ഫീച്ചര്‍ അരങ്ങേറുന്നത്.

ബിസിനസ് ചാറ്റിനോടൊപ്പം ഒരു സേവന പ്രതിനിധിയുമായി സംഭാഷണം നടത്താനും കൂടിക്കാഴ്ച ഷെഡ്യൂള്‍ ചെയ്യാനും അല്ലങ്കില്‍ ആപ്പിളിന്റെ പേയ്‌മെന്റായ ആപ്പിള്‍ പേ ഉപയോഗിച്ച് വാങ്ങുകയും ചെയ്യാം.

ബിസിനസ് ചാറ്റ് ഉപയോക്താവിന്റെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഒരിക്കലും ബിസിനസുമായി പങ്കു വയ്ക്കില്ല. വളരെയധികം സുരക്ഷിതത്തോടെയാണ് ഈ സവിശേഷത എത്തുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചാറ്റില്‍ നിന്നും ഒഴിവാകാനും കഴിയുമെന്ന് കുപെര്‍ടിനോ ആസ്ഥാനമായ ഐഫോണ്‍ മേക്കര്‍ കൂട്ടിച്ചേര്‍ത്തു.

സാംസങ് ഗാലക്‌സി S9, ഗാലക്‌സി S9+ എന്നിവ ഫെബ്രുവരി 25-ന് പുറത്തിറങ്ങുംസാംസങ് ഗാലക്‌സി S9, ഗാലക്‌സി S9+ എന്നിവ ഫെബ്രുവരി 25-ന് പുറത്തിറങ്ങും

ഇന്ത്യ ഉള്‍പ്പെടെയുളള വളര്‍ന്നു വരുന്ന വിപണികളില്‍ ചെറുകിട അല്ലെങ്കില്‍ ഇടത്തരം വ്യവസായങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് നേരിട്ട് കണക്ട് ചെയ്യാം.

നീല്‍സണ്‍ നടത്തിയ ഒരു ഫേസ്ബുക്ക് ഓര്‍ഗേൈനഷന്‍ പഠനമനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ങ്ങളായി ബിസിനസ്സുകള്‍ക്കൊപ്പം അവരുടെ സന്ദേശങ്ങളും വര്‍ദ്ധിച്ചുവെന്ന് 63 ശതമാനം പേര്‍ പറഞ്ഞു.

വാസ്ഥവത്തില്‍ 2017ല്‍ മാത്രമാണ് മെസഞ്ചറില്‍ ഒരു ചെറിയ ബിസിനസുമായി ബന്ധപ്പെടുത്തി 330 മില്ല്യന്‍ ഉപഭോകാതാക്കള്‍ ഉണ്ടായിരുന്നത്. ഫേസ്ബുക്കില്‍ 1.2 ബില്ല്യന്‍ ജനങ്ങള്‍ വേറൊരു രാജ്യത്ത് മറ്റു ചെറിയ ബിസിനസുമയി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ 250 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ ഒരു ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ 42 ശതമാനം ആളുകളും ചുരുങ്ങിയത് ഒരു ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 65 ശതമാനം ഇന്ത്യാക്കാരും ഒരു ആഭ്യന്തര എസ്എംബിയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ആപ്പ് വളരെ സഹായിക്കുമെന്ന് 84 ശതമാനം എസ്എംബീസ് കരുതുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയില്‍ ചെറുകിട ബിസിനസ് നടത്താന്‍ വാട്ട്‌സാപ്പ് ഫോര്‍ ബിസിനസ് എന്ന ആപ്പും അവതരിപ്പിച്ചിരിക്കുന്നു. ഇത് സൗജന്യമായി പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Best Mobiles in India

Read more about:
English summary
In a bid to take on WhatsApp Business and Facebook Messenger, Apple is set to introduce "Business Chat" for its users to communicate directly with businesses right within its iMessage instant messaging service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X