ഐഫോൺ 12 മോഡലുകൾക്ക് സൗജന്യ റിപ്പയർ പ്രോഗ്രാം ആപ്പിൾ പ്രഖ്യാപിച്ചു
ഐഫോൺ 12, ഐഫോൺ 12 പ്രോ ഐഫോണുകളിൽ നിന്നും ഓഡിയോ പ്രശ്നങ്ങൾ നേരിടുന്ന ഉപയോക്താക്കൾക്കായി ഒരു പുതിയ സർവീസ് പ്രോഗ്രാം ആപ്പിൾ പ്രഖ്യാപിച്ചു. ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുൾപ്പെടെ 6.1 ഇഞ്ച് ഡിവൈസുകളുടെ ഒരു ചെറിയ ശതമാനം ഓഡിയോ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ആപ്പിൾ അഭിപ്രായപ്പെട്ടു. കോളുകൾ വിളിക്കുമ്പോൾ ഓഡിയോ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം, കൂടാതെ നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ അവരുടെ ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയിൽ സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2020 ഒക്ടോബറിലും 2021 ഏപ്രിലിലും നിർമ്മിച്ച ഐഫോണുകളാണ് ഈ പ്രശ്നം കൂടുതലായി നേരിടുന്നതെന്ന് ആപ്പിൾ പറഞ്ഞു. എന്നാൽ, ഈ പുതിയ സർവീസ് പ്രോഗ്രാം നിങ്ങളുടെ ഫോണിലെ കേടായ ഇയർപീസ് സൗജന്യമായി മാറ്റിസ്ഥാപിക്കും.

ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ ഡിവൈസുകൾ ആപ്പിളിൽ നൽകി റിപ്പയർ ചെയ്യാം അല്ലെങ്കിൽ ഏതെങ്കിലും ആപ്പിൾ അംഗീകൃത സർവീസ് സെന്റർ സൗജന്യമായി ഈ പ്രശ്‌നം പരിഹരിച്ച് നൽകുന്നതാണ്. ഐഫോൺ 12 ഉം ഐഫോൺ 12 പ്രോയും മാത്രമാണ് ഈ പുതിയ സർവീസ് പ്രോഗ്രാമിൻറെ ഭാഗമായി വരുന്നത്. എന്നാൽ, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് മോഡലുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമല്ല. നിങ്ങളുടെ സ്മാർട്ട്ഫോണിൻറെ ഇയർപീസ് പരിശോധിക്കുന്നതിനായി ആദ്യം ഒരു ആപ്പിൾ അംഗീകൃത സ്റ്റോർ കണ്ടെത്തി ഒരു ആപ്പിൾ റീട്ടെയിൽ സ്റ്റോറിൽ ഒരു കൂടിക്കാഴ്ച നടത്തുക. ആപ്പിൾ റിപ്പയർ സെന്റർ വഴി മെയിൽ-ഇൻ സേവനം ക്രമീകരിക്കുന്നതിന് നിങ്ങൾക്ക് ആപ്പിൾ സപ്പോർട്ടുമായി ബന്ധപ്പെടാനും കഴിയും. ഈ സേവനത്തിനായി നിങ്ങളുടെ ഐഫോൺ നൽകുന്നതിനുമുമ്പ് ഐഫോൺ ഐക്ലൗഡിലേക്കോ കമ്പ്യൂട്ടറിലേക്കോ വിവരങ്ങൾ ബാക്കപ്പ് ചെയ്യാൻ മറക്കരുത്.

ആപ്പിൾ സപ്പോർട്ട് പേജിൽ പറയുന്നത്, യോഗ്യതയുള്ള ഐഫോൺ 12 അല്ലെങ്കിൽ ഐഫോൺ 12 പ്രോയ്ക്ക് തകരാറുള്ള സ്ക്രീൻ പോലുള്ള അറ്റകുറ്റപ്പണികൾക്ക് തടസ്സമുണ്ടാക്കുന്ന എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ ഈ സർവീസ് പ്രോഗ്രാമിനായി ഫോൺ നൽകുന്നതിനുമുമ്പ് ഉപയോക്താവ് ഈ പ്രശ്‌നം കണ്ടെത്തേണ്ടതുണ്ട്. ചില സാഹചര്യങ്ങളിൽ, അധിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ചിലവ് ഉണ്ടാകാം. ആപ്പിളിൻറെ വെബ്‌സൈറ്റ് അനുസരിച്ച് ഐഫോൺ 12 നുള്ള ആദ്യത്തെ സർവീസ് പ്രോഗ്രാമാണിത്. റിസീവർ മൊഡ്യൂളിലോ ഇയർപീസിലോ വരുന്ന ഒരു കേടായ ഭാഗം കാരണം വളരെ ചെറിയ ശതമാനം ഐഫോണുകൾക്ക് സൗണ്ടുമായി ബന്ധപ്പെട്ട കേടുപാടുകൾ അനുഭവപ്പെടാമെന്ന് കമ്പനി വിശദീകരിച്ചു. ഈ പ്രശ്നമുള്ള ഐഫോണുകൾ 2020 ഒക്ടോബറിനും 2021 ഏപ്രിലിനും ഇടയിലാണ് നിർമ്മിച്ചതെന്ന് ആപ്പിൾ പറഞ്ഞു.

നിങ്ങളുടെ ഐഫോണിന് ഈ പ്രശ്നമുണ്ടെങ്കിൽ ആപ്പിൾ അല്ലെങ്കിൽ ഒരു ആപ്പിൾ അംഗീകൃത സർവീസ് പ്രൊവൈഡർ ഇത് സൗജന്യ റിപ്പയറിന് യോഗ്യമാണോ എന്ന് നിർണ്ണയിക്കാൻ വിശകലനം ചെയ്യും. ആപ്പിളിൻറെ മെയിൽ-ഇൻ സേവനം ഉപയോഗിച്ച് നിങ്ങളുടെ ഐഫോൺ റിപ്പയറിനായി അയയ്ക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. നിങ്ങൾ ഒരു ഐഫോൺ വാങ്ങിയതിന് ശേഷം രണ്ട് വർഷത്തേക്ക് ഈ സർവീസ് പ്രോഗ്രാം ഐഫോൺ 12, ഐഫോൺ 12 പ്രോ ഡിവൈസുകൾക്ക് ലഭിക്കും. എന്നാൽ, നിങ്ങളുടെ ഐഫോൺ ഈ പ്രശ്‌നം നേരിട്ടാൽ അത് എത്രയും വേഗം ശരിയാക്കുക അനിവാര്യമാണ്.


Click it and Unblock the Notifications








