M5 ചിപ് അവതരിപ്പിച്ച് ആപ്പിൾ; പുതിയ ചിപ്പിന്റെ കരുത്തിൽ 14 ഇഞ്ച് മാക്ബുക്ക് പ്രോയും ഐപാഡ് പ്രോയും എത്തി
ആപ്പിൾ തങ്ങളുടെ M4 ചിപ്പിന്റെ പിൻഗാമിയായി പുതിയ M5 ചിപ് അവതരിപ്പിച്ചു (Apple M5 3nm SoC announced). AI പ്രോസസ്സിംഗ്, ഗ്രാഫിക്സ്, ജനറൽ കമ്പ്യൂട്ടിംഗ് തുടങ്ങി നിരവധി കാര്യങ്ങളിൽ ശക്തമായ പെർഫോമൻസ് നടത്താൻ ശേഷിയോടെയാണ് പുതിയ ചിപ് എത്തിയിരിക്കുന്നത്. തേഡ് ജനറേഷൻ 3nm ടെക്നോളജിയിൽ നിർമ്മിച്ച M5 ചിപ് ഓരോ കോറിലും ഒരു ന്യൂറൽ ആക്സിലറേറ്ററുള്ള 10-കോർ GPU അവതരിപ്പിക്കുന്നു. നാല് പെർഫോമൻസ് കോറുകളും ആറ് എഫിഷ്യൻസി കോറുകളും ഉള്ള 10-കോർ CPU-വും ഈ ചിപ് ഉൾക്കൊള്ളുന്നു.
മുൻ മോഡലായ M4 ചിപ്പിനെ അപേക്ഷിച്ച് 4x-ലധികം പീക്ക് GPU കമ്പ്യൂട്ട് പെർഫോമൻസ് പുതിയ ചിപ് വാഗ്ദാനം ചെയ്യുന്നു. പുതിയ M5 ചിപ് പുറത്തിറക്കിയതിന് ഒപ്പം തന്നെ ഇതിന്റെ കരുത്തിൽ 14 ഇഞ്ച് മാക്ബുക്ക് പ്രോ, പുതിയ ഐപാഡ് പ്രോ, ആപ്പിൾ വിഷൻ പ്രോ എന്നിവയും ആപ്പിൾ അവതരിപ്പിച്ചു.

M5 ചിപ് സഹിതം 14 ഇഞ്ച് മാക്ബുക്ക് പ്രോ
പുതിയ M5 ചിപ് സഹിതം 14 ഇഞ്ച് മാക്ബുക്ക് പ്രോ ആപ്പിൾ അവതരിപ്പിച്ചു. മുൻ ചിപ്പിനെക്കാൾ പലമടങ്ങ് വേഗത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന എം5 ചിപ്പിന്റെ കരുത്ത് ലഭിച്ചതോടെ മാക്ബുക്ക് പ്രോയുടെ പെർഫോമൻസും പലമടങ്ങ് വർധിച്ചു. AI പ്രവർത്തനങ്ങൾ കൂടുതൽ വേഗത കൈവരിക്കുകയും ആപ്പിൾ ഇന്റലിജൻസിന് കരുത്തുപകരുന്ന ജനറേറ്റീവ് മോഡലുകളുടെ പെർഫോമൻസ് വർദ്ധിപ്പിക്കുകയും ചെയ്യുന്ന വേഗതയേറിയ 16-കോർ ന്യൂറൽ എഞ്ചിൻ ഇതിൽ ഉണ്ട്.
പുതിയ M5 ചിപ് വന്നതോടെ മുൻ ജനറേഷനെക്കാൾ 2 മടങ്ങ് വേഗതയുള്ള SSD പ്രകടനത്തോടെ, പുതിയ 14 ഇഞ്ച് മാക്ബുക്ക് പ്രോ ഉപയോക്താക്കളെ ഒരു ലോക്കൽ LLM വേഗത്തിൽ ലോഡ് ചെയ്യാൻ അനുവദിക്കുന്നു എന്ന് ആപ്പിൾ പറഞ്ഞു. മാക്ബുക്ക് പ്രോയുടെ മറ്റ് ഫീച്ചറുകളിലോ ഡിസൈനിലോ മാറ്റമൊന്നുമില്ല.

M5 ചിപ് സഹിതമുള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ വില
മാക്ബുക്ക് പ്രോ 14″ M5 10-കോർ CPU, 10-കോർ GPU, 16GB യൂണിഫൈഡ് മെമ്മറി, 512GB SSD സ്റ്റോറേജ് വേരിയന്റിന് 1,69,900 രൂപ (യുഎസിൽ USD 1,599) ആണ് വില. ഇതിന്റെ 1TB SSD സ്റ്റോറേജ് വേരിയന്റിന് 1,89,900 രൂപയും (യുഎസിൽ 1,799 യുഎസ് ഡോളർ), 24GB യൂണിഫൈഡ് മെമ്മറി, 1TB എസ്എസ്ഡി സ്റ്റോറേജ് വേരിയന്റിന് 2,09,900 രൂപയും (യുഎസിൽ 1,999 യുഎസ് ഡോളർ) വില നിശ്ചയിച്ചിരിക്കുന്നു.
M5 പ്രോ ഐപാഡ്
പുതിയ M5 ചിപ് കരുത്തിൽ പുതിയ ഐപാഡ് പ്രോയും ആപ്പിൾ പുറത്തിറക്കി. പതിവ് പോലെ 11 ഇഞ്ച്, 13 ഇഞ്ച് മോഡലുകളിലാണ് പുതിയ M5 ചിപ്പ് ടാബ്‌ലെറ്റും എത്തിയിരിക്കുന്നത്. ഇതിൽ 256GB, 512GB മോഡലുകളിൽ 9-കോർ സിപിയു, 3 പെർഫോമൻസ് കോറുകൾ, 6 എഫിഷ്യൻസി കോറുകൾ, 12GB റാമും ഉണ്ട്.
അതേപോലെ 1TB, 2TB മോഡലുകളിൽ 4 പെർഫോമൻസ് കോറുകൾ, 6 എഫിഷ്യൻസി കോറുകൾ, 16GB റാമും ഉള്ള 10-കോർ സിപിയു ഉണ്ട്. ഇവ രണ്ടിലും 10-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയുണ്ട്. മുൻ മോഡലുകളെക്കാൾ മികച്ച പെർഫോമൻസ് M5 ചിപ് ഈ ഐപാഡുകൾക്ക് ഉറപ്പാക്കുന്നു. പുതിയ ഐപാഡ് പ്രോയിൽ വൈ-ഫൈ 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നിവ പ്രാപ്തമാക്കുന്ന ആപ്പിളിന്റെ പുതിയ N1 വയർലെസ് നെറ്റ്‌വർക്കിംഗ് ചിപ്പും എത്തുന്നുണ്ട്.

പുതിയ ഐപാഡ് പ്രോ ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്നു. 60W മാക്സുള്ള ആപ്പിളിന്റെ പുതിയ 40W ഡൈനാമിക് പവർ അഡാപ്റ്റർ പോലുള്ള ഓപ്ഷണൽ ഹൈ-വാട്ടേജ് USB-C പവർ അഡാപ്റ്റർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും. 1TB, 2TB മോഡലുകളിൽ നാനോ-ടെക്‌സ്ചർ ഡിസ്‌പ്ലേ ഗ്ലാസ് ഓപ്ഷനുണ്ട്. ആപ്പിൾ പെൻസിൽ പ്രോ USB-C, മാജിക് കീബോർഡ് എന്നിവയുടെ പിന്തുണയും ഇതിലുണ്ട്.
പുതിയ ഐപാഡ് പ്രോയുടെ വില
ഐപാഡ് പ്രോ 11-ഇഞ്ച് (വൈ-ഫൈ)- 256GB വേരിയന്റിന് 99,900 രൂപ, 512GB വേരിയന്റിന് 1,19,900 രൂപ, 1TB (സ്റ്റാൻഡേർഡ് ഗ്ലാസ്)- 1,59,900 രൂപ, 1TB (നാനോ ടെക്സ്ചർ ഗ്ലാസ്) - 1,69,900 രൂപ, 2TB (സ്റ്റാൻഡേർഡ് ഗ്ലാസ്) - 1,99,900 രൂപ, 2TB (നാനോ ടെക്സ്ചർ ഗ്ലാസ്) - 2,09,900 രൂപ.
ഐപാഡ് പ്രോ 11 ഇഞ്ച് (വൈ-ഫൈ + സെല്ലുലാർ): 256GB വേരിയന്റിന് 1,19,900 രൂപ, 512GB വേരിയന്റിന് 1,39,900 രൂപ, 1TB (സ്റ്റാൻഡേർഡ് ഗ്ലാസ്) വേരിയന്റിന് 1,79,900 രൂപ, 1TB (നാനോ ടെക്സ്ചർ ഗ്ലാസ്) വേരിയന്റിന് 1,89,900 രൂപ, 2TB (സ്റ്റാൻഡേർഡ് ഗ്ലാസ്) വേരിയന്റിന് 2,19,900 രൂപ, 2TB (നാനോ ടെക്സ്ചർ ഗ്ലാസ്) വേരിയന്റിന് 2,29,900 രൂപ.

ഐപാഡ് പ്രോ 13 ഇഞ്ച് (വൈ-ഫൈ): 256GB വേരിയന്റിന് 1,29,900 രൂപ, 512GB വേരിയന്റിന് 1,49,900 രൂപ, 1TB (സ്റ്റാൻഡേർഡ് ഗ്ലാസ്) വേരിയന്റിന് 1,89,900 രൂപ, 1TB (നാനോ ടെക്സ്ചർ ഗ്ലാസ്) വേരിയന്റിന് 1,99,900 രൂപ, 2TB (സ്റ്റാൻഡേർഡ് ഗ്ലാസ്) വേരിയന്റിന് 2,29,900 രൂപ, 2TB (നാനോ ടെക്സ്ചർ ഗ്ലാസ്) വേരിയന്റിന് 2,39,900 രൂപ.
ഐപാഡ് പ്രോ 13-ഇഞ്ച് (വൈ-ഫൈ + സെല്ലുലാർ): 256GB വേരിയന്റിന് 1,49,900 രൂപ, 512GB വേരിയന്റിന് 1,69,900 രൂപ, 1TB (സ്റ്റാൻഡേർഡ് ഗ്ലാസ്) വേരിയന്റിന് 2,09,900 രൂപ, 1TB (നാനോ ടെക്സ്ചർ ഗ്ലാസ്) വേരിയന്റിന് 2,19,900 രൂപ, 2TB (സ്റ്റാൻഡേർഡ് ഗ്ലാസ്) വേരിയന്റിന് 2,49,900 രൂപ, 2TB (നാനോ ടെക്സ്ചർ ഗ്ലാസ്) വേരിയന്റിന് 2,59,900.
പുതിയ മാക്ബുക്ക് പ്രോ, ഐപാഡ് പ്രോ എന്നിവ ഇപ്പോൾ ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലും 31 രാജ്യങ്ങളിലെ ആപ്പിൾ സ്റ്റോർ ആപ്പിലും ഓഡർ ചെയ്യാനാകും. ഒക്ടോബർ 22 ബുധനാഴ്ച മുതൽ ആപ്പിൾ സ്റ്റോർ ലൊക്കേഷനുകളിലും ആപ്പിളിന്റെ അംഗീകൃത വിൽപ്പന സ്റ്റോറുകൾ വഴിയും വാങ്ങാനാകും.


Click it and Unblock the Notifications








