ആപ്പിളിന്റെ 2 സ്‌റ്റെപ് വേരിഫിക്കേഷന്‍ ഇന്ത്യയിലും...

Posted By:

ആപ്പിള്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി 2 സ്‌റ്റെപ് വേരിഫിക്കേഷന്‍ സംവിധാനം ഇന്ത്യയിലും അവതരിപ്പിക്കുന്നു. ഇതുപ്രകാരം ഉപഭോക്താക്കള്‍ ആപ്പിള്‍ ഐ.ഡി തുറക്കുമ്പോള്‍ സാധാരണത്തേതില്‍ നിന്നു വ്യത്യസ്തമായി ഒരു വേരിഫിക്കേഷന്‍ അധികമായി നല്‍കണം.

ആപ്പിളിന്റെ 2 സ്‌റ്റെപ് വേരിഫിക്കേഷന്‍ ഇന്ത്യയിലും...

ഇന്ത്യയുള്‍പ്പെടെ 48 രാജ്യങ്ങളില്‍ ആണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. 11 രാജ്യങ്ങളില്‍ നേരത്തെ ഇതുണ്ടായിരുന്നു. സാധാരണ രീതിയില്‍ ആപ്പിള്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിനായി പാസ്‌വേഡ് നല്‍കുമ്പോള്‍ 4 അക്കമുള്ള വേരിഫിക്കേഷന്‍ കോഡ് രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. ഈ കോഡ് നിങ്ങളുടെ മൊബൈലിലേക്ക് എസ്.എം.എസ് ആയാണ് ലഭിക്കുക.

ഹാക്കര്‍മാരുടെ ശല്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. യു.എസ്., യു.കെ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ആദ്യംമുതല്‍ ഈ സംവിധാനം നിലവിലുള്ളത്.

English summary
Apple Brings Two-step Verification For Countries, Including India, Apple Brings Two-Step Verification for India, New Security Feature, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot