മാക് കമ്പ്യൂട്ടറിന് 30 വര്‍ഷം; ആപ്പിള്‍ ഒരുക്കുന്നു വ്യത്യസ്തമായൊരു വീഡിയോ

By Bijesh
|

ആപ്പിളിന്റെ മാക് കമ്പ്യൂട്ടര്‍ പിറന്നിട്ട് 30 വര്‍ഷം പിന്നിടുകയാണ്. കമ്പ്യൂട്ടറുകളുടെ ചരിത്രത്തില്‍ തന്നെ വിപ്ലവത്തിന് വഴിതെളിച്ച മാകിന്റെ 30-ാം പിറന്നാള്‍ ആഘോഷം വ്യത്യസ്തമായ രീതിയിലാണ് ആപ്പിള്‍ ജനങ്ങളിലെത്തിക്കുന്നത്. ഐ ഫോണ്‍ 5 S-ല്‍ ചിത്രീകരിച്ച ഒരു വീഡിയോയിലൂടെ.

 

മാക് കമ്പ്യൂട്ടറും ആപ്പിളിന്റെ മറ്റ് ഉത്പന്നങ്ങളായ ഐ പാഡ്, ഐ ഫോണ്‍ എന്നിവയും എങ്ങനെ ലോകത്തെ സ്വധീനിക്കുന്നു എന്നും ജനങ്ങളുടെ നിത്യജീവിതത്തില്‍, വിവിധ മേഘലകളില്‍ എങ്ങനെ ഉപയോഗപ്പെടുന്നു എന്നും വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

<center><iframe width="100%" height="360" src="//www.youtube.com/embed/zJahlKPCL9g?feature=player_embedded" frameborder="0" allowfullscreen></iframe></center>

മാത്രമല്ല, ലണ്ടന്‍, ഷാംഗ്ഹായ്, ബോട്‌സ്വാന തുടങ്ങി 5 ഭൂഘണ്ഡങ്ങളിലെ 10 രാജ്യങ്ങളിലായി, 15 സംഘങ്ങളായിതിരിഞ്ഞ് ഒറ്റ ദിവസം കൊണ്ടാണ് ആപ്പിള്‍ ടീം ഈ വീഡിയോ ചിത്രീകരിച്ചതെന്ന പ്രത്യേകതയും ഉണ്ട്.

ഇതിനു പുറമെ വിവിധ മേഘലകളില്‍ പ്രശസ്തരായ വ്യക്തികള്‍ അവരുടെ ജോലികള്‍ക്കും ജീവിതത്തിലും മാക് കമ്പ്യൂട്ടറുകളുടെ വിവിധ മോഡലുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നു കാണിക്കുന്ന മറ്റൊരു വീഡിയോയും കമ്പനി അവതരിപ്പിച്ചിട്ടിണ്ട്. ആ വീഡിയോ കാണുന്നതിന് ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.

വായിക്കുക: മാക് കമ്പ്യൂട്ടറിന്റെ ചരിത്രത്തിലൂടെ...വായിക്കുക: മാക് കമ്പ്യൂട്ടറിന്റെ ചരിത്രത്തിലൂടെ...

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X