Home
News

മറ്റ് കമ്പനികൾക്ക് ഇതൊന്നും ചിന്തിക്കാൻ പോലും പറ്റില്ല; ഐഫോൺ നിർമ്മാണത്തെക്കുറിച്ച് വിശദീകരിച്ച് ആപ്പിൾ സിഇഒ

ഓരോ വർഷവും പുതിയ ഐഫോണുകൾ നിർമ്മിക്കുന്നത് എന്തിനാണെന്ന് വ്യക്തത വരുത്തി ആപ്പിൾ സിഇഒ ടിം കുക്ക്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് കുക്ക് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആരാധകർ പുതുമ ഇഷ്ടപ്പെടുന്നവരാണ്. ഓരോ വർഷവും എന്തെങ്കിലും പുതിയതായിട്ടുള്ള സാങ്കേതിക വിദ്യകൾ ഞങ്ങൾ പുതിയ ഫോണിന് നൽകും.

ആയതിനാൽ തന്നെ ഞങ്ങളുടെ പുതിയ ഉത്പന്നം പുറത്തിറങ്ങുമ്പോൾ ഉപഭോക്താക്കൾ വലിയ സന്തോഷവാന്മാരായിരിക്കും എന്നായിരുന്നു കുക്കിന്റെ മറുപടി. ഇതിന് പുറമെ ആപ്പിളിന്റെ എക്സ്ചേഞ്ചിങ് പോളിസിയെക്കുറിച്ചും ഇദ്ദേഹം വിശദീകരിച്ചു. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തന്നെ തങ്ങളുടെ പഴയ ഫോൺ നൽകി പുതിയ ഫോൺ സ്വന്തമാക്കാൻ സഹായിക്കുന്ന പോളിസിയാണ് ആപ്പിളിന് ഉള്ളത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. ഉപഭോക്താക്കൾ നൽകുന്ന പഴയ ഫോണുകൾക്ക് എന്ത് സംഭവിക്കുന്നു എന്നും ഇദ്ദേഹം വ്യക്തമാക്കി.

മറ്റ് കമ്പനികൾക്ക് ഇതൊന്നും ചിന്തിക്കാൻ പോലും പറ്റില്ല; ആപ്പിൾ സിഇഒ

എക്സ്ചേഞ്ചിന്റെ ഭാ​ഗമായി ഉപഭോക്താക്കൾ നൽകുന്ന പഴയ ഫോണുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇവ കൈമാറ്റം ചെയ്യുന്നു എന്നും ഇവ പ്രവർത്തിക്കാത്തവ ആണെങ്കിൽ ഇതിനെ കമ്പനി തന്നെ ഡിസ്അസംബ്ലിംഗ് ചെയ്ത് പുതിയ ഐഫോൺ നിർമ്മിക്കാനായി ഉപയോ​ഗിക്കുമെന്നും ആയിരുന്നു കുക്ക് വിശദീകരിച്ചത്. ഈ ഫോണുകളുടെ ഭാ​ഗങ്ങൾ ഉപയോ​ഗിച്ചായിരിക്കും പുതിയ ഫോണുകൾ നിർമ്മിക്കുക. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ് ആപ്പിൾ പുതിയ ഫോണുകൾ പുറത്തിറക്കുന്നത്.

ഈ വർഷം ആപ്പിൾ പുറത്തിറക്കിയ പുതിയ സീരീസ് ഫോണുകൾ ആയിരുന്നു ഐഫോൺ 15 സീരീസ്. സെപ്റ്റംബർ 12ന് കാലിഫോർണിയ കുപ്പർട്ടീനോയിലെ കമ്പനി ആസ്ഥാനത്ത് വെച്ചായിരുന്നു ഫോണുകൾ പുറത്തിറക്കിയത്. തുടർന്ന് സെപ്റ്റംബർ 22ന് ഈ ഫോണുകൾ വിൽപനയ്ക്ക് എത്തി. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് ഈ സീരിസിൽ പുറത്തിറങ്ങിയ ഫോണുകൾ. ഐഫോൺ 14ന്റെ പിൻ​ഗാമി എന്ന നിലയിലാണ് പുതിയ ഫോണുകൾ എത്തിയത്.

മറ്റ് കമ്പനികൾക്ക് ഇതൊന്നും ചിന്തിക്കാൻ പോലും പറ്റില്ല; ആപ്പിൾ സിഇഒ

ആയതിനാൽ തന്നെ പഴയ ഫോണുകളിൽ നിന്ന് നിരവധി അപ്ഡേഷനും പുതിയ ഫോണിന് അവകാശപ്പെടാനുണ്ട്. 128 ജിബിയുള്ള ഐഫോൺ 15 സ്റ്റാന്റേർഡ് മോഡലിന് രൂപയാണ് ഇന്ത്യൻ മാർക്കറ്റിലെ വില. 256 ജിബി മോഡലിന് ആകട്ടെ 89,900 രൂപയും ആപ്പിൾ വിലയിട്ടിരിക്കുന്നു. 512 ജിബിയുള്ള ഫോണിന് 1,09,900 രൂപയാണ് വില. ഐഫോൺ 15 പ്ലസിന്റെ വില പരിശോധിക്കുമ്പോൾ 89,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

ഫോണിന്റെ 256 ജിബി വേരിയന്റ് 512 ജിബി വേരിയന്റ് എന്നിവയുടെ വില യഥാക്രമം 99,900 രൂപ, 1,19,900 രൂപ എന്നിങ്ങനെയാണ്. ഐഫോൺ 15 പ്രോ മോഡലിന് ആകട്ടെ 1,34,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 128 ജിബി വേരിയന്റിനാണ് ഈ വില. 256 ജിബി വേരിയന്റിന് 1,44,900 രൂപയും 512 ജിബി വേരിയന്റിന് 1,64,900 രൂപയും കമ്പനി വിലയിട്ടിരിക്കുന്നു. 1 ടിബി വേരിയന്റും പ്രോ മോഡലുകൾക്ക് ആപ്പിൾ നൽകിയിട്ടുണ്ട്.

1,84,900 രൂപയാണ് ഇതിന്റെ വില. ഈ സീരീസിലെ ഏറ്റവും ഉയർന്ന മോഡലാണ് ഐഫോൺ 15 പ്രോ മാക്സ്. ഇതിന്റെ വില പരിശോധിക്കുമ്പോൾ 256 ജിബി മോഡൽ സ്വന്തമാക്കാൻ 1,59,900 രൂപയാണ് നൽകേണ്ടത്. 1 ടിബി വേരിയന്റിന് രണ്ട് ലക്ഷത്തോളം രൂപയും വില വരുന്നു. ടൈറ്റാനിയം ഫ്രെയിമിൽ ആണ് ആപ്പിൾ ഈ പ്രോ മാക്സ് ഫോൺ തയ്യാറാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

നിലവിൽ ആപ്പിൾ സ്റ്റോറുകളിലും വിവിധ ഇ കൊമേഴ്സ് വെബ്സൈറ്റുകളിലും ഈ ഫോണുകൾ ലഭ്യമാണ്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് പുതിയ ആപ്പിൾ ഫോണുകൾ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ചില ഉപഭോക്താക്കൾ ഫോണിന് നിരവധി കേടുപാടുകൾ ഉണ്ടെന്ന പരാതിയുമായി രം​ഗത്ത് എത്തിയിരുന്നു. ഫോൺ അമിതമായി ചൂടാകുന്നു, ഫോണിന്റെ നിറം മങ്ങുന്നു, ഡിസ്പ്ലേ മങ്ങുന്നു എന്നതെല്ലാമാണ് ഇവരുടെ പ്രധാന പരാതികൾ.

More from GizBot

Best Mobiles in India

English summary
Cook's reply was that customers will be very happy when our new product is released. Apart from this, he also explained Apple's exchange policy. He explained that Apple has a policy that helps customers get a new phone easily by handing over their old phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X