ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കും ട്വിറ്ററില്‍

Posted By:

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ പുതിയ ഒരു അതിഥി കൂടി എത്തി. ആപ്പിള്‍ സി.ഇ.ഒ. ടിം കുക്ക്. ആഗോളതലത്തില്‍ ആപ്പിള്‍ ഐ ഫോണ്‍ 5 എസും ഐഫോണ്‍ 5 സിയും വില്‍പനയ്‌ക്കെത്തിയ വെള്ളിയാഴ്ചതന്നെയാണ് ആപ്പിള്‍ സി.ഇ.ഒ. ട്വിറ്ററില്‍ അംഗമായത്.

ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കും ട്വിറ്ററില്‍

'വിവിധ ആപ്പിള്‍ സ്‌റ്റോറുകള്‍ സന്ദര്‍ശിച്ചു. സന്തോഷവാന്‍മാരായ നിരവധി ഉപയോക്താക്കളെ കാണുമ്പോള്‍ ഇനി എന്തു ചെയ്യണം എന്തുകൊണ്ട് ചെയ്യണം എന്നതാണ് ചിന്തിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്. ചേര്‍ന്ന് രണ്ടു ദിവസത്തിനകം 167125 ഫോളോവോഴ്‌സേണ് ഇദ്ദേഹത്തിനുണ്ടായിരിക്കുന്നത്.

ആപ്പിള്‍ സി.ഇ.ഒ. എന്ന് തന്നെ പരിചയപ്പെടുത്തുന്ന അദ്ദേഹം ഓബണ്‍ ഫുട്‌ബോള്‍, ഡ്യൂക് ബാസ്‌കറ്റ് ബോള്‍ എന്നിവയുടെ ഫാനാണെന്നും പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot