ഓണ്‍ലൈന്‍ സ്വകാര്യത കടുത്ത പ്രതിസന്ധി നേരിടുന്നു: ടിം കുക്ക്

|

ഓണ്‍ലൈന്‍ സ്വകാര്യത കടുത്ത പ്രതിസന്ധി നേരിടുന്നതായി ആപ്പിള്‍ സിഇഒ ടിം കുക്ക്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും കടുത്ത വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് കുക്കിന്റെ അഭിപ്രായപ്രകടനം.

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി പരസ്യങ്ങളല്ല ആപ്പിളിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. അത് ആപ്പിള്‍ ഉത്പന്നങ്ങളും സേവനങ്ങളുമാണ്. അതുകൊണ്ട് തന്നെ വ്യക്തി വിവരങ്ങള്‍ വിറ്റ് പണമുണ്ടാക്കേണ്ട കാര്യമില്ല. നിങ്ങള്‍ ഞങ്ങളുടെ ഉത്പന്നങ്ങളല്ല. ഐഫോണ്‍, ഐപാഡ് മുതലായവയാണ് ഞങ്ങളുടെ ഉത്പന്നങ്ങള്‍. നിങ്ങളെക്കുറിച്ച് വിവരങ്ങള്‍ ഞങ്ങള്‍ നിധി പോലെ സൂക്ഷിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ലോകത്തെ ഓര്‍മ്മപ്പെടുത്തി

ലോകത്തെ ഓര്‍മ്മപ്പെടുത്തി

ഓണ്‍ലൈനില്‍ ലഭ്യമായ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചം അദ്ദേഹം ലോകത്തെ ഓര്‍മ്മപ്പെടുത്തി. ഇന്റര്‍നെറ്റില്‍ നിങ്ങളെ നിരീക്ഷിക്കുന്നവര്‍ക്ക് നിങ്ങളുടെ അയല്‍ക്കാരനെക്കാള്‍ നിങ്ങളെ അറിയാന്‍ കഴിയുമെന്ന് കുക്ക് കൂട്ടിച്ചേര്‍ത്തു.

ശബ്ദമുയര്‍ത്തിയിട്ടുണ്ട്

ശബ്ദമുയര്‍ത്തിയിട്ടുണ്ട്

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരത്തെയും ടിം കുക്ക് ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അടുത്തിടെ അദ്ദേഹം ടൈമില്‍ ഇതേക്കുറിച്ച് ലേഖനം എഴുതിയിരുന്നു. വ്യക്തി വിവരങ്ങളുടെ ശേഖരണം ഉപയോഗം എന്നിവ തടയുന്നതിനായി ശക്തമായ നിയമങ്ങള്‍ വേണമെന്ന് അദ്ദേഹം ലേഖനത്തിലെഴുതി. കമ്പനികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി ആപ്പ് അവതരിപ്പിച്ച് ഒന്‍പതാംക്ലാസുകാരന്‍ ആയുഷ്പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി ആപ്പ് അവതരിപ്പിച്ച് ഒന്‍പതാംക്ലാസുകാരന്‍ ആയുഷ്

പ്രതിവര്‍ഷം ലഭിക്കുന്നത്

പ്രതിവര്‍ഷം ലഭിക്കുന്നത്

ആപ്പിള്‍ആപ്പിള്‍

 

ഓണ്‍ലൈന്‍ സ്വകാര്യത

ഓണ്‍ലൈന്‍ സ്വകാര്യത

ഓണ്‍ലൈന്‍ സ്വകാര്യത നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു. അതിനായി കൂട്ടായ പരിശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞു.

Best Mobiles in India

Read more about:
English summary
Apple CEO Tim Cook Say The World's Online Privacy Is In A State Of Crisis

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X