ആപ്പിള്‍ ഐഒഎസ്9-നെക്കുറിച്ച് പരാതികള്‍ കൂടുന്നു...!

Written By:

ആപ്പിളിന്റെ പുതിയ ഒഎസ് ഐഒഎസ്9 അടുത്തിടെയാണ് മറ്റ് ഗാഡ്ജറ്റുകളില്‍ അപ്‌ഡേഷന് ലഭ്യമാക്കിയത്. ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഒഎസ്സിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുളള സൗകര്യമുണ്ട്.

ഫേസ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണിന് പുറകിലെ രഹസ്യങ്ങള്‍..!

എന്നാല്‍ ചില പരാതികളുമായാണ് ഐഒഎസ്9 എത്തിയിരിക്കുന്നത്. ഐഒഎസ്9-ന്റെ പ്രധാന ആക്ഷേപങ്ങള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍

ഐഒഎസ്9 അപ്‌ഡേറ്റ് ചെയ്ത് തങ്ങളുടെ ഗാഡ്ജറ്റുകള്‍ സ്റ്റക്കായി എന്നതാണ് പരാതികളില്‍ ഒന്ന്.

 

ആപ്പിള്‍

മറ്റു ചിലര്‍ പുതിയ ഒഎസ്സിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പഴയ ആപുകള്‍ നഷ്ടപ്പെടുന്നതായി പരാതിപ്പെടുന്നുണ്ട്.

 

ആപ്പിള്‍

എന്നാല്‍ ആപ്പിള്‍ ഐഒഎസ്9-നെ തങ്ങളുടെ മികച്ച ഒഎസ്സായാണ് നിലവില്‍ വിലയിരുത്തുന്നത്. പുതിയ ഐഫോണുകളിലെ 3ഡി ടച്ച് സവിശേഷതയെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ആപ്പിള്‍ പുതിയ ഒഎസ് തീര്‍ത്തിരിക്കുന്നത്.

 

ആപ്പിള്‍

ഐപാഡിനായി സ്പ്ലിറ്റ് സ്‌ക്രീന്‍, മള്‍ട്ടി ടാസ്‌കിങ് വിന്‍ഡോ തുടങ്ങിയ സവിശേഷതകളും പുതിയ ഒഎസ്സില്‍ ഉണ്ട്.

 

ആപ്പിള്‍

ഐഒഎസ്9-ലെ ബാറ്ററി യൂട്ടിലിറ്റി സവിശേഷത ഉപയോഗിച്ച് മൂന്ന് മണിക്കൂര്‍ അധിക ബാറ്ററി ലൈഫ് ഗാഡ്ജറ്റിന് ലഭിക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

 

ആപ്പിള്‍

ഇന്റര്‍ഫേസില്‍ മുന്‍ ഒഎസ്സുകളില്‍ നിന്ന് വലിയ മാറ്റം ഐഒഎസ്9-ന് ഇല്ല.

 

ആപ്പിള്‍

ആപ്ലിക്കേഷന്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ നോട്ടിഫിക്കേഷനുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന നോട്ടിഫിക്കേഷന്‍ സെന്ററും ഐഒഎസ്9-ല്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

 

ആപ്പിള്‍

ആദ്യ ദിവസം തന്നെ ഒരു മില്ല്യണിന് മുകളില്‍ ഡൗണ്‍ലോഡ് പുതിയ ഒഎസ്സിനായി നടന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple customers report devices crashing on iOS 9 update.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot