ആപ്പിൾ ഉത്പന്നങ്ങൾക്ക് വൻ ഓഫറുകളുമായി ആമസോണിൽ ആപ്പിൾ ഡെയ്‌സ് സെയിൽ
ടെക്നോളജി ഭീമനായ ആപ്പിൾ ഇ-കൊമേഴ്‌സ് ആമസോൺ ഇന്ത്യയുമായി ചേർന്ന് വെബ്‌സൈറ്റിൽ "ആപ്പിൾ ഡെയ്‌സ്" വിൽപ്പന നടത്തുന്നു. വിൽപ്പനയുടെ ഭാഗമായി, കമ്പനി അതിന്റെ സ്മാർട്ഫോണുകളുടെ പട്ടികയിലേക്ക് നിരവധി കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. തത്സമയമാകാൻ സജ്ജമാക്കിയ ചില ഡീലുകൾക്കൊപ്പം വിൽപ്പനയുടെ ടൈംലൈനും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ഓഫറുകൾ പരിശോധിച്ചാൽ വരാനിരിക്കുന്ന ഈ വിൽപ്പന നിങ്ങൾക്ക് സ്മാർട്ഫോണുകൾ നല്ല ഓഫറുകളിൽ സ്വന്തമാക്കുവാൻ സാധിക്കുന്ന ഒരവസരമാണ്.

പ്രഖ്യാപനമനുസരിച്ച്, ജൂലൈ 19 അർദ്ധരാത്രി മുതൽ ആപ്പിൾ ഡെയ്‌സ് വിൽപ്പന ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ വിൽപന ജൂലൈ 25 ന് സമാപിക്കും. ആമസോൺ ഇന്ത്യയിലെ ആപ്പിൾ ഡെയ്‌സ് വിൽപ്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാം.

ആമസോൺ ഇന്ത്യയിൽ ആപ്പിൾ ഡെയ്‌സ് വിൽപ്പന പ്രഖ്യാപിച്ചു; വിശദാംശങ്ങൾ
ഐഫോൺ 11 ന് 5,400 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുമെന്ന് ആമസോൺ അറിയിച്ചു. ഇതിൻറെ വില 62,999 രൂപയിലേക്ക് വരുന്നു. താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് ഐഫോൺ 11 പ്രോ, 11 പ്രോ മാക്‌സ് എന്നിവയിൽ 4,000 രൂപ കിഴിവ് ഉപയോഗിക്കാം. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവക്കാണ് ഈ ഓഫർ ലഭിക്കുന്നത്. വിൽപ്പനയുടെ ഭാഗമായി ഒരാൾക്ക് വെറും 41,500 രൂപയ്ക്ക് ഐഫോൺ 8 പ്ലസ് ലഭിക്കുന്നു.

ഒരു ഐപാഡ് വാങ്ങുമ്പോൾ ഒരാൾക്ക് 5,000 രൂപ വരെ ഈ വില്പന വഴി ലാഭിക്കാം. ആപ്പിൾ വാച്ച് സീരീസ് 3 വാങ്ങുന്നതിനൊപ്പം ആമസോൺ ഇന്ത്യ 1,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ മാക്ബുക്ക് പ്രോ വാങ്ങുന്നവർക്ക് 7,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയാൽ മാത്രമേ ഈ ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുകയുള്ളു.

ആമസോൺ ഇന്ത്യയിൽ ലഭ്യമായ എക്സ്ചേഞ്ച് ഓഫറുകളുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് വില ഇനിയും കുറയ്ക്കാൻ കഴിയും. താൽപ്പര്യമുള്ളവർക്ക് മറ്റ് ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാൻ ആമസോൺ ലാൻഡിംഗ് പേജ് സന്ദർശിക്കാവുന്നതാണ്.


Click it and Unblock the Notifications








