ഐഫോൺ 11, ഐഫോൺ 12, ഐഫോൺ 12 മിനി ഹാൻഡ്സെറ്റുകൾക്ക് കിഴിവുകൾ ലഭ്യമാക്കി ആപ്പിൾ ഡെയ്‌സ് സെയിൽ

|

പുതുവത്സരാഘോഷത്തിൽ ആപ്പിൾ ഐഫോണുകൾ ആവേശകരമായ കിഴിവുകളിലാണ് വരുന്നത്. താൽപ്പര്യമുള്ളവർക്ക് ഇന്ത്യയിലെ 'ആപ്പിൾ ഡെയ്‌സ്' വിൽപ്പന കാമ്പെയ്‌നിന്റെ ഭാഗമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോൺ 11, ഏറ്റവും പുതിയ ഐഫോൺ 12 സീരീസ്, വിജയ് സെയിൽസ് വഴി ഐഫോൺ എസ്ഇ 2020 എന്നിവയിൽ നിന്നും ആവേശകരമായ കിഴിവുകൾ വാങ്ങുമ്പോൾ ലഭിക്കുന്നതാണ്. ഈ ഓഫറുകളെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഐഫോൺ 11
 

എക്‌സ്‌ക്ലൂസീവ് ‘ആപ്പിൾ ഡെയ്‌സ്' സെയിൽ ഇപ്പോൾ തത്സമയമാണ്. ഇത് 2021 ജനുവരി 3 വരെ തുടരുന്നതാണ്. ഇത് വിജയ് സെയിൽസ് റീട്ടെയിൽ സ്റ്റോറുകൾ വഴിയും രാജ്യത്തെ ഓൺലൈൻ സ്റ്റോറുകൾ വഴിയും വിൽപന നടത്തുന്നു. വിൽപ്പനയുടെ ഭാഗമായി, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോൺ 11 46,999 രൂപ വിലയ്ക്ക് ലഭ്യമാണ്. ഐഫോൺ എസ്ഇ 2020യുടെ വില 32,999 രൂപ മുതൽ ആരംഭിക്കുന്നു. ഐഫോൺ 12ൻറെ വില ആരംഭിക്കുന്നത് 71,490 രൂപ മുതലും, ഐഫോൺ 12 മിനിയുടെ വില 60,900 രൂപ മുതലും, ഐഫോൺ 12 പ്രോ മാക്‌സിൻറെ വില ആരംഭിക്കുന്നത് 1,19,900 രൂപ മുതലാണ്.

ഐഫോൺ 12

മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളിലും ഓഫറുകൾ ലഭ്യമാണ്. 12,399 രൂപ മുതൽ എയർപോഡുകളുടെ വിലയാരംഭിക്കുമ്പോൾ എയർപോഡ്സ് പ്രോയ്ക്ക് 20,490 രൂപ മുതൽ വിലയാരംഭിക്കുന്നു. ആപ്പിൾ വാച്ച് സീരീസ് 6 35,900 രൂപ മുതൽ വില ആരംഭിക്കുന്നു. ആപ്പിൾ വാച്ച് എസ്ഇക്ക് 26,490 രൂപയാണ് വിലവരുന്നത്. കൂടാതെ, 59,900 രൂപ മുതൽ ആരംഭിക്കുന്ന മാക്ബുക്ക് എയർ (കോർ ഐ 5) വിൽ‌പനയുടെ ഭാഗമായി ഹോം‌പോഡുകൾക്ക് 14,990 രൂപ മുതൽ ‌വില ആരംഭിക്കുന്നു. പുറത്തിറങ്ങാത്ത ആപ്പിൾ എയർപോഡ്സ് പ്രോ മാക്സും ഡിസ്‌കൗണ്ട് നിരക്കിൽ വിജയ് സെയിൽസ് വെബ്സൈറ്റ് വഴി റിഡീം ചെയ്യാൻ കഴിയുന്ന 5,000 വൗച്ചറുകൾ ലഭിക്കുന്നതാണ്.

 ഐഫോൺ 12 മിനി

ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്നത്, മേൽപ്പറഞ്ഞ കിഴിവുകൾ ബാങ്ക് ക്യാഷ്ബാക്കും പർച്ചെയ്‌സ് സമയത്ത് ലഭിക്കുമ്പോൾ ഓഫറുകളും ഉൾക്കൊള്ളുന്നു എന്നതാണ്. വിൽപ്പനയിൽ 6,000 രൂപയുടെ ക്യാഷ്ബാക്കും ഉൾപ്പെടുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ വഴി ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. 2021 ലെ ന്യൂ ഇയറിനായി ഒരു പുതിയ ഐഫോൺ സ്വന്തമാക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ‘ആപ്പിൾ ഡെയ്‌സ്' വിൽപ്പനയെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് വിജയ് സെയിൽസ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
On the occasion of New Year's, Apple iPhones have thrilling discounts. As part of its 'Apple Days' sales campaign in India, interested buyers can get exciting discounts exclusively through Vijay Sales on the best-selling iPhone 11, the new iPhone 12 series, and even the iPhone SE 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X