ഐമാക്കുകൾക്ക് 10,000 രൂപ കിഴിവ്; ഐഫോണുകൾക്ക് ക്യാഷ്ബാക്ക് ഓഫറുകൾ, ഈ ദീപാവലി ആപ്പിളിനൊപ്പം
ദീപാവലിയുടെ ഭാഗമായി വൻ ഓഫറുകൾ പ്രഖ്യാപിച്ച് ആപ്പിൾ. ഐഫോണുകൾ, ഐമാക്കുകൾ, ഐപോഡുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കാണ് ആപ്പിൾ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറുകളിലും ഓഫ് ലൈൻ സ്റ്റോറുകളിലും ഓഫർ വിൽപന ഉണ്ടായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ആപ്പിൾ ബികെസി, ആപ്പിൾ സാകെറ്റ് എന്നീ സ്റ്റോറുകളിലും ഓഫർ വിൽപന ഉണ്ടായിരിക്കുന്നതാണ്.
നിരവധി ആപ്പിൾ ഉത്പന്നങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ ദീപാവലിയുടെ ഭാഗമായി ലഭിക്കും എന്നും ആപ്പിൾ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഫോൺ 15 പ്രോയ്ക്കും 15 പ്രോ മാക്സിനും 6,000 രൂപ വരെയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക. അതേ സമയം ഐഫോൺ 15 സ്റ്റാന്റേർഡ് പതിപ്പിനും 15 പ്ലസ് പതിപ്പിനും 5,000 രൂപ വരെയാണ് ക്യാഷ് ബാക്ക് ഓഫറായി ലഭിക്കുക.

കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 14, 14 പ്ലസ് എന്നീ ഫോണുകൾക്ക് 4,000 രൂപ വരെ കിഴിവ് ലഭിക്കുന്നതായിരിക്കും. ഐഫോൺ 13ന് ആകട്ടെ 3000 രൂപയുടെ കിഴിവ് ലഭിക്കുമെന്നും ആപ്പിൾ ഇന്ത്യ അറിയിച്ചു. ഐഫോൺ എസ്ഇ പതിപ്പിന് 2000 രൂപ വരെ ആയിരിക്കും ദീപാവലിക്ക് ലഭിക്കുന്ന കിഴിവ്. ഫോണുകൾക്ക് പുറമെ മറ്റ് ഗാഡ്ജറ്റുകൾക്ക് ആപ്പിൾ നൽകുന്ന ഓഫർ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
അടുത്തിടെ ആപ്പിൾ അവതരിപ്പിച്ച ഗാഡ്ജറ്റാണ് മാക്ബുക്ക് എയർ എം 2. ഈ ദീപാവലിക്ക് 10,000 രൂപ ക്യാഷ്ബാക്ക് ഓഫറോടെ ഈ മാക്ബുക്ക് എയർ എം 2 സ്വന്തമാക്കാനുള്ള അവസരം ആപ്പിൾ ഒരുക്കിയിരിക്കുകയാണ്. ഈ മാക്ക്ബുക്കിന്റെ 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകൾക്ക് മാത്രമേ ഓഫർ ലഭിക്കു എന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്. 1,14,900 രൂപ മുതലാണ് മാക്ബുക്ക് എയർ എം 2 13 ഇഞ്ചിന്റെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്.

മാക്ബുക്ക് എയർ എം 1 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 8,000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളാണ് ആപ്പിൾ മുന്നോട്ട് വയ്ക്കുന്നത്. 99,900 രൂപയ്ക്കാണ് മാക്ബുക്ക് എയർ എം 1 ആപ്പിൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഇതിന്റെ ഇപ്പോഴത്തെ വില 69,990 രൂപയാണ്. ഇതിന് പുറമെ 24 ഇഞ്ചിന്റെ ഐമാക്ക്, മാക്ക് മിനി എന്നിവയ്ക്ക് 5000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും ആപ്പിൾ പറയുന്നു.
ഐമാക്കുകൾക്ക് പുറമെ ഐപാഡുകൾക്കും ആപ്പിൾ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 11 ഇഞ്ച്/ 12.9 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കും ഐപാഡ് എയറിനും 5,000 രൂപ കിഴിവ് നൽകുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പത്താം ജനറേഷൻ ഒമ്പതാം ജനറേഷൻ ഐപാഡുകൾക്ക് യഥാക്രമം 4,000 രൂപയും 3,000 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നതായിരിക്കും. ഐപാഡ് മിനിയ്ക്ക് ലഭിക്കുന്ന ഓഫർ 3000 രൂപയോളം ആയിരിക്കും.
ഇതിനെല്ലാം പുറമെ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ആപ്പിളിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. എല്ലാ വർഷവും ഇത്തരം ഫെസ്റ്റിവൽ സീസണുകളിൽ ആപ്പിൾ ഇന്ത്യയിൽ വിവധ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഈ വർഷവും ഇക്കാര്യത്തിൽ ആപ്പിൾ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഓൺലൈൻ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഇന്നലെയാണ് ഓഫർ വിൽപനകൾ അവസാനിച്ചത്. ഒക്ടോബർ 12ന് തുടങ്ങിയ വിൽപന ഒക്ടോബർ 15 വരെ നീണ്ട് നിന്നു.
നിരവധി ആപ്പിൾ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളാണ് ഈ വിൽപനയിൽ വാഗ്ദാനം ചെയ്തത്. ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേ സെയിൽ എന്ന പേരിലും ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലുമാണ് ഓഫർ വിൽപനകൾ നടന്നത്. സ്മാർട്ട് ഫോണുകൾക്ക് പുറമെ ലാപ്ടോപുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർ ബഡുകൾ, വാഷിംഗ് മിഷനുകൾ, ടെലിവിഷനുകൾ, എസികൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ മികച്ച ഡീലുകൾ ലഭിച്ചിരുന്നു.


Click it and Unblock the Notifications








