ആപ്പിള്‍ ജീവനക്കാര്‍ക്ക് സ്റ്റീവ് ജോബ്‌സിനേക്കാള്‍ ഇഷ്ടം ടിം കുക്കിനെ

Posted By: Staff

ആപ്പിള്‍ ജീവനക്കാര്‍ക്ക് സ്റ്റീവ് ജോബ്‌സിനേക്കാള്‍ ഇഷ്ടം ടിം കുക്കിനെ

സ്റ്റീവ് ജോബ്‌സിനേക്കാള്‍ ആപ്പിള്‍ ജീവനക്കാര്‍ക്ക് ഇഷ്ടം ഇപ്പോഴത്തെ ചീഫ് ടിം കുക്കിനോടാണെന്ന് ഒരു സര്‍വ്വെ. ഗ്ലാസ്‌ഡോര്‍ എന്ന വെബ്‌സൈറ്റ് നടത്തിയ തൊഴില്‍ സംബന്ധ സര്‍വ്വെയിലാണ് ലോകത്തെ ഏറ്റവും പ്രശസ്തരായ ചീഫ് എക്‌സിക്യൂട്ടീവുകളില്‍ ഒന്നാം സ്ഥാനം ടിം കുക്കിന് ലഭിച്ചിരിക്കുന്നത്.

കുക്കിന് 97 ശതമാനം റേറ്റിംഗാണ് ഈ സര്‍വ്വെയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സ്റ്റീവ് ജോബ്‌സിന് ഇതേ സര്‍വ്വെയില്‍ ലഭിച്ചതിനേക്കാള്‍ 2 ശതമാനം കൂടുതല്‍.

വിവിധ കമ്പനികളിലെ ജീവനക്കാരാണ് ഈ സര്‍വ്വെയില്‍ പങ്കെടുത്തത്. ക്വാള്‍കോം, ഏണസ്റ്റ് ആന്റ് യംഗ്് എന്നീ കമ്പനികളുടെ തലവന്മാരാണ് ടിം കുക്കിന്  പിറകിലുള്ളത്. ക്വാള്‍കോം സിഇഒ പോള്‍ ജാക്കബ്‌സ്, ഏണസ്റ്റ് ആന്റ് യംഗ് സിഇഒ ജിം ടര്‍ളി എന്നിവര്‍ക്ക് 95 ശതമാനം വീതമാണ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത്.

അമേരിക്കന്‍ എക്‌സ്പ്രസ് തലവന്‍ കെന്‍ ചെനോള്‍ട്ട്, ഗൂഗിള്‍ സഹസ്ഥാപകന്‍ എന്നിവര്‍ 94 ശതമാനം റേറ്റിംഗ് നേടി. ഗൂഗിളിന്റെ മുന്‍ സിഇഒ എറിക്  ഷിമിഡിറ്റിന് കഴിഞ്ഞ വര്‍ഷം ലഭിച്ച റേറ്റിംഗിനേക്കാള്‍ 2 ശതമാനം കുറവാണ് ലാറി പേജിന് ലഭിച്ചത്.

25 ടോപ് റേറ്റഡ് സിഇഒ പട്ടികയില്‍ ഇടം നേടിയ ഏക വനിത എച്ച്പിയുടെ മേധാവി മെഗ് വിറ്റ്മാന്‍ ആണ്. 80 ശതമാനമാണ് അവര്‍ നേടിയത്. ഇന്റല്‍, ആക്‌സഞ്ചര്‍, വിഎംവെയര്‍, ഒറാക്കിള്‍, യുഎസ് ബാങ്ക്, ജെപി മോര്‍ഗന്‍, ഗോള്‍മാന്‍ സാച്ചസ് കമ്പനികളും ഈ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot