സിരി തിരുത്തി; ഏറ്റവും മികച്ച ഫോണ്‍ ഐഫോണ്‍ 4എസ് തന്നെ

Posted By: Super

സിരി തിരുത്തി; ഏറ്റവും മികച്ച ഫോണ്‍ ഐഫോണ്‍ 4എസ് തന്നെ

ഒരു തിരുത്ത്! ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ നോക്കിയ ലൂമിയ 900 അല്ല, ആപ്പിള്‍ ഐഫോണ്‍ 4എസ് തന്നെയാണ്. ഐഫോണിലെ സിരി ആപ്ലിക്കേഷനാണ് ഈ തിരുത്തുമായി എത്തിയിരിക്കുന്നത്. ആപ്പിളാണ് തിരുത്ത് സിരി ആപ്ലിക്കേഷനില്‍ വരുത്തി സ്വന്തം മാനം കാത്തത്.

ശബ്ദനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ആപ്ലിക്കേഷനായ സിരി ദിവസങ്ങള്‍ക്ക് മുമ്പാണ് ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ ലൂമിയ 900 ആണ് എന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അതേ ചോദ്യം ആവര്‍ത്തിച്ചാല്‍ ഉത്തരം നിങ്ങളുടെ കയ്യിലുള്ളതു തന്നെ എന്നാണ് അതായത് ഐഫോണ്‍ 4എസ്.

തേഡ് പാര്‍ട്ടി സെര്‍ച്ച് സേവനങ്ങള്‍, ഉപഭോക്താക്കളുടെ വിശകലനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സിരി പൊതുവെ ഉത്തരം നല്‍കാറുള്ളത്. അങ്ങനെ നല്‍കിയ ഉത്തരം പക്ഷെ ലൂമിയ 900 എന്നായിപ്പോയത് ആപ്പിളിന് വലിയ നാണക്കേടാവുകയായിരുന്നു. സ്വന്തം ആപ്ലിക്കേഷന്‍ മറ്റൊരു ഫോണിനെ ഉയര്‍ത്തിപ്പറഞ്ഞാല്‍ ആര്‍ക്കെങ്കിലും സഹിക്കാനാകുമോ? അങ്ങനെ സിരി സ്വയം തിരുത്തി, ഐഫോണിനൊപ്പം നിന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot