റഷ്യൻ അധിനിവേശത്തിനെതിരെ ഉക്രൈന് പ്രതിരോധമൊരുക്കി ടെക് ഭീമന്മാർ

|

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് എതിരാണ് ലോകത്തെ മിക്കവാറും രാജ്യങ്ങളും സംഘടനകളും വ്യക്തികളുമെല്ലാം. പാശ്ചാത്യ രാജ്യങ്ങൾ ഒറ്റക്കെട്ടായി ഉക്രൈന് പിന്തുണയറിയിക്കുകയാണ്. സാമ്പത്തിക സായുധ സഹായങ്ങൾ ഉക്രൈനിലേക്ക് ഒഴുകുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ലോകത്തെ പ്രധാനപ്പെട്ട ടെക്ക് കമ്പനികളും റഷ്യക്കെതിരായ ചെറുത്ത് നിൽപ്പിന് ഉക്രൈന് ഒപ്പമാണ്. ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് ടെക് ഭീമന്മാർ റഷ്യക്കെതിരെ നിലപാട് കടുപ്പിച്ചത്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ ടെക് ഭീമന്മാർ നിലപാട് സ്വീകരിക്കുന്നതും പ്രവർത്തിക്കുന്നതും എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

 

ബഹിരാകാശത്ത് ചിറക് വിരിച്ച് മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ

ബഹിരാകാശത്ത് ചിറക് വിരിച്ച് മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ

റഷ്യൻ ആക്രമണത്തിൽ ഉക്രൈനിലെ കമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ഇതിന് പരിഹാരമായാണ് ലോക കോടീശ്വരൻ ഇലോൺ മസ്ക് തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സ്ഥാപനമായ സ്റ്റാർലിങ്ക് വഴി ഉക്രൈനിലേക്ക് ഇന്റർനെറ്റ് സേവനങ്ങൾ എത്തിച്ചത്. ട്വിറ്ററിലെ ഒരു അഭ്യർഥനയോട് പ്രതികരിച്ചായിരുന്നു മസ്കിന്റെ നടപടി. സ്റ്റാർലിങ്കിന്റെ നിരവധി സാറ്റലൈറ്റുകൾ ഉപയോഗിച്ചാണ് ഉക്രൈനിലേക്ക് ഇന്റർനെറ്റ് എത്തിച്ചിരിക്കുന്നത്. ഉക്രൈനിലെ സാധാരണക്കാർക്കും സ്റ്റാർലിങ്ക് വഴി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

അതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾഅതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

റഷ്യയിലെ കച്ചവടം പൂട്ടി ആപ്പിൾ

റഷ്യയിലെ കച്ചവടം പൂട്ടി ആപ്പിൾ

യുക്രെയ്ൻ ഉപപ്രധാനമന്ത്രിയുടെ അഭ്യർഥനയെത്തുടർന്ന് റഷ്യയിൽ തങ്ങളുടെ ഡിവൈസുകൾ വിറ്റഴിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ് ആപ്പിൾ. പിന്നാലെ ആപ്പിൾ മാപ്പിലെ ഇൻസിഡന്റ് അപ്ഡേറ്റ്സ്, ട്രാഫിക്ക് എന്നിവയും നിർത്തി. പിന്നാലെ റഷ്യയിലെ ആപ്പ് സ്റ്റോറിലേക്കുള്ള ആക്‌സസും കമ്പനി തടഞ്ഞു. റഷ്യക്ക് പുറത്ത്, റഷ്യൻ പ്രചരണം തടയാൻ സഹായിക്കുന്നതിനായി ആപ്പ് സ്റ്റോറിൽ നിന്ന് ആർടി, സ്പുട്നിക് ആപ്പുകൾ നീക്കം ചെയ്തതായും ആപ്പിൾ പറഞ്ഞു.

റഷ്യൻ ഹാക്കിങ് ഭീഷണികൾ തടയാൻ ജാഗ്രതയോടെ മൈക്രോസോഫ്റ്റ്
 

റഷ്യൻ ഹാക്കിങ് ഭീഷണികൾ തടയാൻ ജാഗ്രതയോടെ മൈക്രോസോഫ്റ്റ്

ഉക്രൈനെ ലക്ഷ്യമിട്ട് നടക്കുന്ന റഷ്യൻ സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ നിരീക്ഷണം ശക്തമാക്കിയതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഉക്രൈന്റെ ഡിജിറ്റൽ ആസ്തികൾ, ധനകാര്യം, കൃഷി, മറ്റ് നിർണായക മേഖലകൾ എന്നിവ ലക്ഷ്യമിട്ട് നടക്കാൻ സാധ്യതയുള്ള സൈബർ ആക്രമണങ്ങൾ തടയാനാണ് മൈക്രോസോഫ്റ്റ് ജാഗ്രത പുലർത്തുന്നത്. ഇത്തരം ആക്രമണങ്ങൾ കണ്ടെത്തി ഉക്രൈൻ സർക്കാരിന് മുന്നറിയിപ്പ് നൽകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. ഇത് കൂടാതെ, ഇത് വിൻഡോസ് ആപ്പ് സ്റ്റോറിൽ നിന്ന് ആർടി ആപ്പ് നീക്കം ചെയ്യുകയും ആർടി, സ്പുട്നിക് ഓൺ ബിങ് എന്നിവയെ തരംതാഴ്ത്തുകയും ചെയ്തു.

ആൻഡ്രോയിഡ് 12വിലെ ലൈവ് ക്യാപ്ഷൻ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംആൻഡ്രോയിഡ് 12വിലെ ലൈവ് ക്യാപ്ഷൻ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

റഷ്യൻ അനുകൂല വ്യാജ പ്രചാരണങ്ങൾ തടയാൻ നീക്കങ്ങളുമായി മെറ്റയും ട്വിറ്ററും യൂട്യൂബും

റഷ്യൻ അനുകൂല വ്യാജ പ്രചാരണങ്ങൾ തടയാൻ നീക്കങ്ങളുമായി മെറ്റയും ട്വിറ്ററും യൂട്യൂബും

ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകൾ എല്ലാം അവരുടെ പ്ലാറ്റ്‌ഫോമുകളിൽ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് റഷ്യൻ ഭരണകൂട മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യൂട്യൂബ് ഒരു പടി കൂടി മുന്നോട്ട് പോയി ഈ മാധ്യമ പ്രസിദ്ധീകരണങ്ങളെ ഡിമോണിറ്റൈസ് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകൾ റഷ്യ നടത്തുന്ന തെറ്റായ പ്രചാരണങ്ങളുടെ യഥാർഥ വസ്തുതകൾ പുറം ലോകത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

ഉക്രൈനിലെ ലൈവ് ട്രാഫിക് ഡാറ്റ പ്രവർത്തനരഹിതമാക്കി ഗൂഗിൾ

ഉക്രൈനിലെ ലൈവ് ട്രാഫിക് ഡാറ്റ പ്രവർത്തനരഹിതമാക്കി ഗൂഗിൾ

ഉക്രൈനിലെ ലൈവ് ട്രാഫിക് ഡാറ്റ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ് ഗൂഗിൾ. ഒപ്പം റോഡുകളിലെ തിരക്ക് മനസിലാക്കുന്ന ഫീച്ചറുകളും ഡിസേബിൾ ചെയ്തു. പ്രാദേശിക ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ എന്നാണ് വിശദീകരണം. അതേ സമയം അഭയാർഥികളെ സഹായിക്കാനുള്ള സെർച്ച് മാപ്സ് സേവനങ്ങൾ അപ്ഡേറ്റ് ചെയ്തതായും ഗൂഗിൾ അറിയിച്ചു. ഇത് വഴി ഐക്യരാഷ്ട്ര സഭയുടെ ഉറവിടങ്ങളിൽ നിന്ന് ഏറ്റവും പുതിയ വിവരങ്ങൾ അഭയാർഥികൾക്ക് ലഭിക്കുമെന്നും ടെക് ഭീമൻ അവകാശപ്പെട്ടു. കൂടാതെ, റഷ്യയിൽ നിന്നുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (ഡിഡിഒഎസ്) ആക്രമണങ്ങൾ തടഞ്ഞ് കൊണ്ട് ഉക്രൈൻ വെബ്‌സൈറ്റുകളെ സഹായിക്കാൻ ശ്രമിക്കുന്നതായും ഗൂഗിൾ വെളിപ്പെടുത്തി. യൂട്യൂബിലെ ആർടി സ്പുട്നിക് ചാനലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

മാർച്ച് മാസത്തിൽ സ്വന്തമാക്കാൻ മിഡ്റേഞ്ച് സെഗ്മെന്റിലെ അടിപൊളി ഫോണുകൾമാർച്ച് മാസത്തിൽ സ്വന്തമാക്കാൻ മിഡ്റേഞ്ച് സെഗ്മെന്റിലെ അടിപൊളി ഫോണുകൾ

റഷ്യൻ സർക്കാർ ചാനലുകൾ നിരോധിച്ച് നെറ്റ്ഫ്ലിക്സ്

റഷ്യൻ സർക്കാർ ചാനലുകൾ നിരോധിച്ച് നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അതിന്റെ പ്ലാറ്റ്ഫോമിൽ റഷ്യൻ സർക്കാർ ചാനലുകൾ ചേർക്കുന്നത് തടഞ്ഞിരിക്കുകയാണ്. മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ റഷ്യൻ നിയമം കാരണം 20 റഷ്യൻ സർക്കാർ ചാനലുകൾ നെറ്റ്ഫ്ലിക്സ് സ്വന്തം പ്ലാറ്റ്ഫോമിൽ ചേർക്കേണ്ടത് അനിവാര്യമായി വന്നിരുന്നു. ഇല്ലെങ്കിൽ റഷ്യയിൽ സ്ട്രീമിങിന് അനുമതി ലഭിക്കില്ല എന്നതായിരുന്നു സർക്കാർ ഭീഷണി. ഈ നിർദേശം പൂർണമായി തള്ളിക്കളഞ്ഞിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. റഷ്യൻ സർക്കാർ ചാനലുകൾ ഉൾപ്പെടുത്തിയില്ലെന്ന് മാത്രമല്ല എല്ലാ റഷ്യൻ പ്രോഗ്രാം പ്രൊഡക്ഷനുകളും പുതിയ ഏറ്റെടുക്കലുകളും താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിരിക്കുകയാണ് കമ്പനി.

സൈബർപങ്ക് 2077 റഷ്യയിലും ബെലാറസിലും വിൽക്കില്ല

സൈബർപങ്ക് 2077 റഷ്യയിലും ബെലാറസിലും വിൽക്കില്ല

ഉക്രൈന്റെ അയൽ രാജ്യങ്ങളിൽ ഒന്നായ പോളണ്ടിലെ ജനപ്രിയ വീഡിയോ ഗെയിം ഡെവലപ്പർ ആണ് സിഡി പ്രോജക്ട് റെഡ്. വീഡിയോ ഗെയിം കമ്പനി തങ്ങളുടെ വീഡിയോ ഗെയിം ആയ സൈബർപങ്ക് 2077 റഷ്യയിലും ബെലാറസിലും വിറ്റഴിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ, ഫിസിക്കൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കുകൾ വഴിയുള്ള വിൽപ്പനകളും സിഡി പ്രോജക്ട് റെഡ് നിർത്തി വച്ചിരിക്കുകയാണ്.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുന്നതെങ്ങനെ?വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുന്നതെങ്ങനെ?

ഡിജിറ്റൽ ലോകത്തേക്കുള്ള വാതിലുകൾ കൊട്ടിയടച്ച് റഷ്യൻ മറുപടി

ഡിജിറ്റൽ ലോകത്തേക്കുള്ള വാതിലുകൾ കൊട്ടിയടച്ച് റഷ്യൻ മറുപടി

റഷ്യക്കെതിരെ നിലപാട് സ്വീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരെ റഷ്യയും നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലേക്കുള്ള ആക്‌സസ് പൂർണ്ണമായും തടഞ്ഞതായി റഷ്യയുടെ ടെക് ആന്റ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ പറഞ്ഞു. ട്വിറ്റർ സേവനങ്ങളും നിയന്ത്രണങ്ങൾ നേരിടുകയാണ്. യൂട്യൂബ് സേവനങ്ങളും തടസപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. യുക്രൈനിലെ അധിനിവേശത്തെക്കുറിച്ച് റഷ്യൻ ഇന്റർനെറ്റ് പ്രേക്ഷകരെ യൂട്യൂബ് തെറ്റിദ്ധരിപ്പിക്കുന്നതായി ഗൂഗിളിന് റഷ്യ കത്തയക്കുകയും ചെയ്തിരുന്നു. മേഖലയിലെ എല്ലാ പരസ്യങ്ങളും നിർത്തിക്കൊണ്ടാണ് ഗൂഗിൾ പ്രതികരിച്ചതെന്ന് മാത്രം.

Best Mobiles in India

English summary
Most countries, organizations and individuals in the world are against Russia's occupation of Ukraine. Western nations are united in their support for Ukraine. According to reports, financial and armed aid is flowing into Ukraine. World's leading tech companies are also helping Ukraine with its resistance against Russia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X