Home
News

തൊട്ടടുത്തല്ലേ വന്നിരിക്കുന്നേ, ഇനി നേരിട്ട് പോയി കണ്ട് വാങ്ങാം; ആപ്പിൾ ഹെബ്ബാൾ ഉദ്ഘാടനം ചെയ്തു

ആപ്പിൾ തങ്ങളുടെ പുതിയ റീട്ടെയിൽ സ്റ്റോർ ബംഗളുരുവിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ആപ്പിൾ സ്റ്റോർ എന്ന പ്രത്യേകതയുമായിട്ടാണ് 'ആപ്പിൾ ഹെബ്ബാൾ' (Apple Hebbal) എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്റ്റോർ ​നമ്മുടെ 'തൊട്ടടുത്ത്' എത്തിയിരിക്കുന്നത്. ബംഗളുരുവിലെ ബെല്ലാരി റോഡിലുള്ള ഫീനിക്സ് മാൾ ഓഫ് ഏഷ്യയ്ക്കുള്ളിലാണ് ആപ്പിൾ ഹെബ്ബാൾ സ്ഥിതി ചെയ്യുന്നത്. ഐഫോണുകൾ ഉൾപ്പെടെയുള്ള ആപ്പിൾ പ്രോഡക്ടുകൾ നേരിട്ട് കാണാനും പരിശോധിക്കാനും വാങ്ങാനും ഈ ആപ്പിൾ സ്റ്റോറിൽ സൗകര്യമുണ്ട്. ഇതുവരെ മും​ബൈയിലും ഡൽഹിയിലും മാത്രമാണ് ആപ്പിൾ സ്റ്റോറുകൾ ഉണ്ടായിരുന്നത്.

ബംഗളുരുവിൽ ആപ്പിൾ സ്റ്റോർ ആരംഭിച്ചത് മലയാളികൾക്കും ഏറെ ഗുണം ചെയ്യും. നിരവധി മലയാളികൾ ഉള്ള നഗരമാണ് ബംഗളുരു. മാത്രമല്ല, കേരളത്തിൽ നിന്ന് വളരെ എളുപ്പം ചെന്നെത്താവുന്ന സ്ഥലവുമാണ്. ആ നിലയ്ക്ക് ബംഗളുരുവിൽ പുതിയ ആപ്പിൾ സ്റ്റോർ എത്തിയത് കേരളത്തിലുള്ള ഐഫോൺ, ആപ്പിൾ ആരാധകർക്കും നേട്ടമാണ്.

തൊട്ടടുത്തല്ലേ വന്നിരിക്കുന്നേ, ഇനി നേരിട്ട് പോയി കണ്ട് വാങ്ങാം

ആപ്പിൾ ഹെബ്ബാൾ

2023ൽ പ്രവർത്തനമാരംഭിച്ച മുംബൈയിലെ ആപ്പിൾ ബികെസിയെയും ന്യൂഡൽഹിയിലെ ആപ്പിൾ സാകേതിനെയും അപേക്ഷിച്ച് വളരെ ചെറുതാണ് ആപ്പിൾ ഹെബ്ബാൾ സ്റ്റോർ. വലിയ ഗ്ലാസ് ഫേസഡും ഉള്ളിൽ മിനുസമാർന്ന ഓക്ക് വുഡ് ടേബിളുകളുമുള്ള ആപ്പിളിന്റെ ട്രേഡ്‌മാർക്ക് മിനിമലിസ്റ്റ് സ്റ്റോർ ഡിസൈൻ ആണ് ഈ സ്റ്റോറിന് നൽകിയിരിക്കുന്നത്.

സ്റ്റോർ സജ്ജീകരണങ്ങൾ

ആപ്പിൾ ഹെബ്ബാൾ സ്റ്റോറിൽ 70 അ‌ംഗ ടീം ആണ് ഉള്ളത്. ഇവർ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കന്നഡ, ഹിന്ദി, മലയാളം തമിഴ് തുടങ്ങി 25 പ്രാദേശിക ഭാഷകളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന ജീവനക്കാർ ഈ 70 ടീമിൽ അ‌ടങ്ങുന്നു.

തൊട്ടടുത്തല്ലേ വന്നിരിക്കുന്നേ, ഇനി നേരിട്ട് പോയി കണ്ട് വാങ്ങാം

100 ​​ശതമാനം പുനരുപയോഗ ഊർജ്ജത്തിലാണ് ആപ്പി​ൾ ഹെബ്ബാൾ പ്രവർത്തിക്കുന്നതെന്നും ഈ സ്റ്റോർ കാർബൺ ന്യൂട്രൽ ആണെന്നും ആപ്പിൾ സ്ഥിരീകരിച്ചു. വലുതും ചെറുതുമായ എല്ലാത്തരം സ്റ്റാർട്ടപ്പുകളുടെയും എന്റർപ്രൈസ് ഉടമകൾക്ക് ഡി​വൈസുകൾ, സാമ്പത്തിക ഓപ്ഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി ആപ്പിളിന്റെ പ്രത്യേക ബിസിനസ്സ് ടീമും ഇവിടെ ഉണ്ട്.

"ബെംഗളൂരുവിന്റെ നവീകരണ മനോഭാവത്തെ ആഘോഷിക്കുന്ന ഒരു കമ്മ്യൂണിറ്റി ഹബ്ബായ ആപ്പിൾ ഹെബ്ബാൾ തുറക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," എന്ന് ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൾ സീനിയർ വൈസ് പ്രസിഡന്റ് ഡീഡ്രെ ഒ'ബ്രയൻ പറഞ്ഞു. ''ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ആപ്പിൾ അനുഭവങ്ങൾ എത്തിക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്, അവർ അവരുടെ സർഗ്ഗാത്മകതയും അഭിനിവേശവും കൊണ്ട് ഞങ്ങളെ പ്രചോദിപ്പിക്കുന്നു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിൾ ഹെബ്ബാൾ സ്റ്റോറിൽ ഐഫോണുകൾ, മാക്ബുക്കുകൾ, ഐമാക്, ഐപാഡുകൾ, ആപ്പിൾ ടിവികൾ, വാച്ചുകൾ തുടങ്ങിയ പ്രൈം ഉൽപ്പന്നങ്ങൾക്കും ആപ്പിൾ പെൻസിൽ, എയർടാഗുകൾ തുടങ്ങിയ ആക്‌സസറികൾക്കും വേണ്ടി പ്രത്യേക കൗണ്ടറുകളുള്ള ഓപ്പൺ ലേഔട്ടുകൾ ഉണ്ട്. ഡിവൈസ് പിക്ക് അപ്പ്, ജീനിയസ് ബാർ എന്നിവയ്‌ക്കായി ഒരു ഏകീകൃത കൗണ്ടറും ഇവിടെയുണ്ട്.

തൊട്ടടുത്തല്ലേ വന്നിരിക്കുന്നേ, ഇനി നേരിട്ട് പോയി കണ്ട് വാങ്ങാം

ആപ്പിൾ ഹെബ്ബാൾ ഓമ്‌നിചാനലായും പ്രവർത്തിക്കുന്നു, ഇതുവഴി ആളുകൾക്ക് ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലോ മൊബൈൽ ആപ്പിലോ ആപ്പിൾ ഡി​വൈസുകൾ ഓർഡർ ചെയ്യാനും സ്റ്റോറിൽ നിന്ന് അ‌വ വാങ്ങാനും കഴിയും. കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ ഡി​വൈസുകൾ നന്നാക്കാനും സൗകര്യമുണ്ട്. ആപ്പിൾ സ്റ്റോറുകളുടെ പ്രത്യേകതയായ ആപ്പിൾ സെഷനുകളും ആപ്പിൾ ഹെബ്ബാളിൽ നടക്കും.

ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ, വീഡിയോ എഡിറ്റിംഗ്, പെൻസിൽ സ്റ്റൈലസ് ഉപയോഗിച്ച് ഐപാഡുകളിലെ ഡിജിറ്റൽ ആർട്ട് തുടങ്ങിയ കാര്യങ്ങളിൽ എങ്ങനെ നന്നായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള എജ്യൂക്കേഷൻ ട്യൂട്ടോറിയലുകൾ ആപ്പിൾ സെഷനുകൾ വാഗ്ദാനം ചെയ്യും. സെപ്റ്റംബർ 4 ന് പൂനെയിൽ ആപ്പിൾ കൊറേഗാവ് പാർക്ക് എന്ന പേരിൽ ഇന്ത്യയിലെ നാലാമത്തെ റീട്ടെയിൽ സ്റ്റോർ ആപ്പിൾ തുറക്കും.

More from GizBot

Best Mobiles in India

English summary
Apple's fourth retail store in India has opened in Bengaluru. It is called Apple Hebbal. The Apple Hebbal store has a team of 70 people. They are from 15 states in India. These employees can communicate with customers in 25 regional languages ​​​​including Kannada, Hindi, Malayalam, Tamil.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X