അടിച്ച് പോയി ഗയ്‌സ്! പ്രീ-ഓർഡറുകൾക്ക് മണിക്കൂറുകൾക്ക് മുമ്പ്, ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റ് ഓഫ്‌ലൈനായി
ഐഫോൺ 16 സീരീസിനായുള്ള പ്രീ-ഓർഡറുകൾക്ക് മണിക്കൂറുകൾക്ക് മുമ്പ്, ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റ് ഓഫ്‌ലൈനായി. പുതുതായി ലോഞ്ച് ആയ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ ഡിവൈസുകൾ വാങ്ങുവാൻ താല്പര്യപെടുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലത് ആയിരിക്കും. പ്രീ-ഓർഡർ വിൻഡോ ഇന്ത്യയിൽ ഓപ്പൺ ആകാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വേഗത്തിൽ ബുക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. പലരും ഇതേ രീതി പിന്തുടരുന്നത് കൊണ്ട് ആയിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. അപ്‌ഗ്രേഡുകൾ ഉണ്ടായിരുന്നിട്ടും, ഐഫോൺ 16 സീരീസിനുള്ള വില കഴിഞ്ഞ വർഷത്തെ മോഡലുയുടേത് തന്നെയാണ്.
എന്നാൽ സ്റ്റോറേജ് ഓപ്ഷനുകളിലുടനീളം ഒരേ വില ഘടന നിലനിർത്തുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും ഐഫോൺ 16 പ്രീ-ഓർഡറുകൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാണ് എന്നത് ഐഫോൺ പ്രേമികൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. പ്രീ-ഓർഡർ വിൻഡോ ഉടൻ ഓപ്പൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ ആപ്പിൾ സ്റ്റോർ പ്രവർത്തനം പുനരാരംഭിക്കും. പുതിയ ആപ്പിൾ ഗാഡ്‌ജെറ്റുകൾ സുരക്ഷിതമാക്കാൻ തയാറെടുത്തിരിക്കുന്ന ഉപഭോക്താക്കൾക്ക്, വൈകിട്ട് 5:30ന് പ്രീ-ഓർഡറുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ, സ്റ്റോർ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നല്ലതാണ്. ആപ്പിളിൻ്റെ റിലീസ് ടൈംലൈൻ അനുസരിച്ച് ഈ ഉപകരണങ്ങൾക്കുള്ള ഷിപ്പിംഗ് സെപ്റ്റംബർ 20 മുതൽ ആരംഭിക്കും.
ഐഫോൺ 16 സീരീസിൻ്റെ ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകൾ ആപ്പിൾ സജീവമായി പ്രൊമോട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഇവ ലോഞ്ചിൽ ലഭ്യമാകില്ല. പകരം, അടുത്ത മാസം iOS 18.1 ഉപയോഗിച്ച് പുതിയ കഴിവുകൾ ആരംഭിക്കും. എല്ലാ ഐഫോൺ 16 മോഡലുകളും ആപ്പിൾ ഇൻ്റലിജൻസുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹാർഡ്‌വെയർ അടിസ്ഥാനത്തിൽ, ഐഫോൺ 16 പ്രോയും പ്രോ മാക്‌സും വലിയ സ്‌ക്രീനുകൾ, പുതിയ ചിപ്‌സെറ്റ്, വലിയ ബാറ്ററി, പുതിയ 48 മെഗാപിക്‌സൽ (അൾട്രാ വൈഡ്) ട്രിപ്പിൾ ക്യാമറ സജ്ജീകരണം, ക്യാമറ കൺട്രോൾ ബട്ടൺ എന്നിവയുൾപ്പെടെ നിരവധി അപ്‌ഗ്രേഡുകളുമായാണ് വരുന്നത്. ഫോണിൻ്റെ ഒരു വശത്ത് സ്ഥിതി ചെയ്യുന്ന ഈ ബട്ടൺ ഫോട്ടോയും വീഡിയോയും എടുക്കുന്നത് ലളിതമാക്കുന്നു. സൂം പോലുള്ള ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിന് സ്വൈപ്പ് ഫങ്ഷൻ വാഗ്ദാനം ചെയ്യുന്നു.
സ്റ്റാൻഡേർഡ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ പോലും ക്യാമറ കൺട്രോൾ, ആക്ഷൻ ബട്ടണുകൾ എന്നിവയുണ്ട്. അവ മുമ്പ് പ്രോ മോഡലുകൾക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുതിയ ചിപ്‌സെറ്റ്, പുതിയ കളർ വേരിയെന്റുകൾ, വലിയ ബാറ്ററി എന്നിവയുമായാണ് സ്റ്റാൻഡേർഡ് മോഡലുകൾ വരുന്നത്.
ഐഫോൺ 16 വിവിധ സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വിലകളിലും വരുന്നു. 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 79,900 രൂപയും 256 ജിബി പതിപ്പിന് 89,900 രൂപയുമാണ് വില. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക്, 512 ജിബി വേരിയൻ്റിന് 1,09,900 രൂപയാണ് വില. ഐഫോൺ 16 പ്ലസ് 128 ജിബി മോഡലിന് 89,900 രൂപ മുതലും 256 ജിബി, 512 ജിബി വേരിയൻ്റുകൾക്ക് യഥാക്രമം 99,900 രൂപയും 1,19,900 രൂപയുമാണ് വില.
ഐഫോൺ 16 പ്രോയുടെ കാര്യത്തിലേക്ക് വരുമ്പോൾ, 128 ജിബി മോഡലിന് 1,19,900 രൂപയാണ് പ്രാരംഭ വില. യഥാക്രമം 1,29,900 രൂപ, 1,49,900 രൂപ, 1,69,900 രൂപ വിലയുള്ള 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളും ആപ്പിൾ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പ്രീമിയം മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 16 പ്രൊ മാക്സ് 256 ജിബി വേരിയൻ്റിന് 1,44,900 രൂപ നൽകേണ്ടത് ഉണ്ട്. 512 ജിബി പതിപ്പിന് 1,64,900 രൂപയും ടോപ്പ് ടയർ 1 ടിബി മോഡലിന് 1,84,900 രൂപയും ആണ് വില വരുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications