ആപ്പിൾ യൂസേഴ്സിന് ആശ്വാസം; സഫാരി ബഗ് പരിഹരിച്ച് ഐഒഎസ് 15.3 അപ്ഡേറ്റ്

|

ഐഒഎസ്, മാക്ഒഎസ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്ത ആപ്പിളിന്റെ സഫാരി വെബ് ബ്രൌസറിൽ കണ്ടെത്തിയ ബഗ് പ്രശ്നം പരിഹരിച്ചിരിക്കുകയാണ് ആപ്പിൾ. സഫാരി 15 വേർഷനിലാണ് ബഗിന്റെ സാന്നിധ്യം കണ്ടെത്തിയത്. യൂസേഴ്സിന്റെ ബ്രൌസിങ് ഹിസ്റ്ററി, ലോഗിൻ ചെയ്തിരിക്കുന്ന ഗൂഗിൾ അക്കൌണ്ടിൽ നിന്നുള്ള വിവരങ്ങൾ എന്നിവയൊക്കെ ചോരാൻ ഈ ബഗ് കാരണമാകുമെന്നായിരുന്നു വിലയിരുത്തൽ. ആപ്പിൾ പുറത്തിറക്കിയ ഐഒഎസ് 15ന്റെ മൂന്നാമത്തെ പ്രധാന അപ്‌ഡേറ്റിലാണ് സഫാരിയിലെ ബഗ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. ഇതൊപ്പം മറ്റ് പല ബഗുകൾക്കും ഐഒഎസ് 15.3യിൽ പരിഹാരമായിട്ടുണ്ട്.

 

ഐപാഡ്

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആപ്പിൾ തങ്ങളുടെ ഡിവൈസുകൾക്കായി ഐഒഎസ് 15 പുറത്തിറക്കിയത്. കഴിഞ്ഞ വർഷം ഒക്‌ടോബർ, ഡിസംബർ മാസങ്ങളിലായി ഐഒഎസ് 15.1, ഐഒഎസ് 15.2 എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു. ഈ വേർഷനുകളുടെ പോരായ്മകൾ എല്ലാം പരിഹരിച്ച് കൊണ്ടാണ് കമ്പനി ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് ഉപയോക്താക്കൾക്കുമായി ഐഒഎസ് 15.3, ഐപാഡ് ഒഎസ് 15.3 എന്നിവ പുറത്തിറക്കിയിരിക്കുന്നത്.

ഈ വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടും, ചിപ്പ് ക്ഷാമം രൂക്ഷമാകുമെന്നും റിപ്പോർട്ട്ഈ വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടും, ചിപ്പ് ക്ഷാമം രൂക്ഷമാകുമെന്നും റിപ്പോർട്ട്

സഫാരി

സഫാരി വെബ് ബ്രൌസറിലെ അപകടകരമായ ബഗ് ടെക്ക് ലോകത്ത് വലിയ വാർത്ത ആയിരുന്നു. ആപ്പിൾ അടുത്തിടെയാരംഭിച്ച ഇൻഡക്സ്ഡ് ഡിബിയുടെ ഇംപ്ലിമെന്റേഷനിലാണ് വൾനറബിളിറ്റി കണ്ടത്. മാക്ഒഎസ്, ഐഒഎസ് എന്നിവയിൽ ബ്രൌസറിൽ ഡാറ്റ സ്റ്റോർ ചെയ്യുന്ന ഒരു ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് (എപിഐ) ആണ് ഇൻഡക്സ്ഡ് ഡിബി. സഫാരി ബഗിന് പുറമേ മറ്റ് ചില ബഗ് ഇഷ്യൂസും ഐഒഎസ് 15.3യിൽ പരിഹരിക്കപ്പെടുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് അടുത്തിടെ ഐക്ലൌഡിൽ കണ്ടെത്തിയ ബഗ്. അനുമതിയില്ലാതെ ഉപയോക്താക്കളുടെ ഫയലുകൾ ആക്സസ് ചെയ്യാൻ ഒരു ആപ്പിനെ അനുവദിക്കുന്നതായിരുന്നു ഈ ബഗ്. ഇത്തരം നിരവധി പ്രശ്നങ്ങൾ ഐഒഎസ് 15.3 പരിഹരിക്കുന്നു.

ഐഒഎസ് 15
 

ക്ഷുദ്ര ഫയലുകൾക്ക് ബാക്ക്ഗ്രൌണ്ടിൽ കോഡുകൾ റൺ ചെയ്യാൻ അനുവദിക്കുന്ന ബഗുകളും ഐഒഎസ് 15ൽ ഉണ്ടായിരുന്നു. കണ്ടന്റ് സെക്യൂരിറ്റി പോളിസിയടക്കം വയലേറ്റ് ചെയ്യാനും ഈ ബഗുകൾ കാരണം സാധിച്ചിരുന്നു. യൂസർ പോലും അറിയാതെ മോശം വൈബ്സൈറ്റുകൾക്ക് ആക്സസ് നൽകുകയും ചെയ്തിരുന്നു. ഹാർഡ്വെയറിലടക്കം അനിയന്ത്രിതമായ ആക്സസും ഏത് കോഡും നൽകാനും കഴിയുന്ന മാൽവയർ ആപ്ലിക്കേഷന് കടന്ന് കയറാൻ വഴിയൊരുക്കിയ മറ്റൊരു ബഗും ഐഒഎസ് 15.3 അപ്ഡേറ്റ് പരിഹരിച്ചിട്ടുണ്ട്.

നാല് കിടിലൻ ഫോണുകളുമായി റെഡ്മി നോട്ട് 11 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളുംനാല് കിടിലൻ ഫോണുകളുമായി റെഡ്മി നോട്ട് 11 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളും

ഐഫോൺ

ഐഫോൺ ഉപയോക്താക്കൾക്ക് സെറ്റിങ്സ് > ജനറൽ > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്ന സ്റ്റെപ്പുകൾ പിന്തുടർന്നാൽ ഐഒഎസ് 15.3 ഡൗൺലോഡ് ചെയ്യാൻ കഴിയും. ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഐഫോണുകളിലും ഐപാഡുകളിലും പുതിയ ഫീച്ചറുകളൊന്നും കൊണ്ട് വരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പകരം, ഈ അപ്‌ഡേറ്റ് നിർണായകമായ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എല്ലാ ഉപയോക്താക്കളും എത്രയും വേഗം അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാനും ആപ്പിൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

മാക്ഒഎസ്

ഐപാഡുകളിലേക്കും ഐഫോണുകളിലേക്കും അപ്‌ഡേറ്റുകൾ നൽകുന്നതിനു പുറമേ, മാക്ഒഎസ് ബിഗ് സർ, മാക്ഒഎസ് കറ്റാലിന എന്നിവയിലേക്കും ആപ്പിൾ സഫാരി 15.3 പുറത്തിറക്കിയിട്ടുണ്ട്. ഈ അപ്‌ഡേറ്റ് ആപ്പിളിന്റെ വെബ് ബ്രൗസറിൽ കാണാൻ കഴിയുന്ന നിരവധി ബഗുകൾ പരിഹരിക്കുന്നു. ആപ്പിളിന്റെ സെക്യൂരിറ്റി പേജിലെ ലിസ്‌റ്റിങ് അനുസരിച്ച്, ഉപയോക്താക്കളുടെ ബ്രൗസിങ് ഹിസ്റ്ററിയും സെൻസിറ്റീവ് ഇൻഫർമേഷനും ചോർത്താൻ കഴിയുന്ന ബഗ് പരിഹരിക്കുന്നതിന് പുറമേ, അനിയന്ത്രിതമായ ജാവാ സ്ക്രിപ്റ്റ് പ്രവർത്തിപ്പിക്കാൻ ക്ഷുദ്രകരമായി തയ്യാറാക്കിയ ഇമെയിലിന് അനുവാദം നൽകുന്ന ബഗും പുതിയ അപ്‌ഡേറ്റ് പരിഹരിക്കുന്നുണ്ട്.

അനുമതിയില്ലാതെ ലൊക്കേഷൻ ഡാറ്റ ആക്സസ് ചെയ്യുന്നു; ഗൂഗിളിനെതിരെ പുതിയ കേസുകൾഅനുമതിയില്ലാതെ ലൊക്കേഷൻ ഡാറ്റ ആക്സസ് ചെയ്യുന്നു; ഗൂഗിളിനെതിരെ പുതിയ കേസുകൾ

ഇൻഡക്സ്ഡ് ഡാറ്റാബേസുകൾ

വെബ് ബ്രൌസറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുന്ന ഫിങ്കർപ്രിന്റ്ജെഎസ് ആണ് സഫാരി 15 ബഗിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത് വിട്ടത്. ഒരു ഒർജിനിലെ ഡോക്യുമെന്റുകൾ മറ്റൊരു ഒർജിനിലെ റിസോർഴ്സുകളുമായി ഇടപഴകുന്നത് സാധാരണ ഗതിയിൽ തടയപ്പെട്ടിരിക്കുന്നു. ഇതേ ഒർജിൻ പോളിസി തന്നെയാണ് ഇൻഡക്സ്ഡ് ഡിബിയും പിന്തുടരുന്നത്. ഇൻഡക്സ്ഡ് ഡാറ്റാബേസുകൾ ഒരു സ്പെസിഫിക് ഒർജിനുമായി അസോസിയേറ്റ് ചെയ്തിരിക്കുന്നു. എറ്റവും ലളിതമായി പറഞ്ഞാൽ, ഇൻഡെക്‌സ് ചെയ്‌ത ഡാറ്റ ബേസിൽ, ആ ഡാറ്റ ബേസ് സൃഷ്‌ടിച്ച വെബ്‌സൈറ്റിന് മാത്രമേ ആക്‌സസ് ഉണ്ടാവാൻ പാടുള്ളൂ. ഇൻഡക്സ്ഡ് ഡിബിയുടെ ഈ സ്വഭാവത്തിലാണ് സഫാരി 15ലെ ബഗ് വീഴ്ച വരുത്തിയത്. ഈ പ്രശ്നങ്ങൾക്കാണ് ഐഒഎസ് 15.3 പരിഹാരം കണ്ടെത്തിയിരിക്കുന്നതും.

Best Mobiles in India

English summary
Apple has fixed a bug found in Apple's Safari web browser that has worried iOS and MacOS users. The presence of the bug was detected in version 15 of Safari. The bug was thought to be leaking users' browsing history and information from their logged-in Google account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X