ആപ്പിള്‍ ഐ പാഡ് എയര്‍, ഐ പാഡ് മിനി 2 എന്നിവ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

ആപ്പിളിന്റെ പുതിയ ടാബ്ലറ്റുകളായ ഐ പാഡ് എയര്‍, റെറ്റിന ഡിസ്‌പ്ലെയോടു കൂടിയ ഐ പാഡ് മിനി എന്നിവ ഇന്ത്യയിലും ലോഞ്ച് ചെയ്തു. 28,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. നേരത്തെ തന്നെ ആപ്പിള്‍ ഇന്ത്യയുടെ വെബ് സൈറ്റില്‍ രണ്ടു ടാബ്ലറ്റുകളും ലിസ്റ്റ് ചെയ്തിരുന്നു.

റെറ്റിന ഡിസ്‌പ്ലെയുള്ള ഇരു ടാബ്ലറ്റിലും പുതിയ A7 ചിപ്‌സെറ്റും M7 പ്രൊസസറുമാണ് ഉപയോഗിച്ചിരിക്കുന്നത്. 5 എം.പി. കുറഞ്ഞ വെളിച്ചത്തിലും തെളിമയാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ ഫേസ് ടൈം HD ക്യാമറയാണുള്ളത്.

ഐ പാഡ് എയറും മിനിയും തമ്മില്‍ സ്‌ക്രീന്‍ സൈസില്‍ മാത്രമാണ് വ്യത്യാസമുള്ളത്. സാങ്കേതികമായി ഒരുപോലെ തന്നെയാണ്. ഐ പാഡ് എയറിന് 9.7 ഇഞ്ച് ഡിസ്‌പ്ലെയും ഐ പാഡ് മിനി സെക്കന്‍ഡ് ജനറേഷന് 7 ഇഞ്ചുമാണ് സ്‌ക്രീന്‍. രണ്ടു ടാബ്ലറ്റുകളിലും A7 ചിപ്‌സെറ്റുതന്നെയാണുള്ളത്.

ഐപാഡ് എയറിന്റെയും ഐ പാഡ് മിനി 2-വിന്റെയും വിവിധ വേരിയന്റുകളുടെ വിലയും കൂടുതല്‍ പ്രത്യേകതകളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐ പാഡ് മിനി (റെറ്റിന ഡിസ്‌പ്ലെ)

ഐ പാഡ് മിനി സെക്കന്‍ഡ് ജനറേഷന്റെ വൈ-ഫൈ മോഡലുകളാണ് നിലവില്‍ ലഭ്യമാകുന്നത്. സില്‍വര്‍, സ്‌പേസ് ഗ്രെ എന്നീ നിറങ്ങളിലാണ് ഇവ ഇറങ്ങുന്നത്. 16 ജി.ബി., 32 ജി.ബി., 64 ജി.ബി., 128 ജി.ബി. എന്നിങ്ങനെ നാലു വേരിയന്റിലാണ് ഐ പാഡ് മിനി ലഭിക്കുക. ഓരോന്നിന്റെയും വില ചുവടെ.
16GB (Wi-Fi): Rs 28,900
32GB (Wi-Fi): Rs 35,900
64GB (Wi-Fi): Rs 42,900
128GB (Wi-Fi): Rs 49,900
16GB (Wi-Fi + cellular): Rs 37,900
32GB (Wi-Fi + cellular): Rs 44,900
64GB (Wi-Fi + cellular): Rs 51,900
128GB (Wi-Fi + cellular): Rs 58,900

 

 

 

 

ഐ പാഡ് എയര്‍

ഐ പാഡ് എയറിന്റെ വൈ-ഫൈ മോഡല്‍ നിലവില്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്. സില്‍വര്‍, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളിലാണ് ടാബ്ലറ്റ് ഉള്ളത്. 16 ജി.ബി., 32 ജി.ബി., 64 ജി.ബി., 128 ജി.ബി. എന്നിങ്ങനെ നാലു വേരിയന്റിലാണ് ഐ പാഡ് എയര്‍ ലഭിക്കുക. ഓരോന്നിന്റെയും വില ചുവടെ
16GB (Wi-Fi): Rs 35,900
32GB (Wi-Fi): Rs 42,900
64GB (Wi-Fi): Rs 49,900
128GB (Wi-Fi): Rs 56,900
16GB (Wi-Fi + cellular): Rs 44,900
32GB (Wi-Fi + cellular): Rs 51,900
64GB (Wi-Fi + cellular): Rs 58,900
128GB (Wi-Fi + cellular): Rs 65,900

 

 

 

 

ഐ പാഡ് എയറും ഐ പാഡ് മിനിയും

ഐ പാഡ് എയറിന് 10 ഇഞ്ച് സ്‌ക്രീന്‍ സൈസ് ഉള്ളപ്പോള്‍ ഐ പാഡ് മിനി റെറ്റിന ഡിസ്‌പ്ലെ ടാബ്ലറ്റിന് 7 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്. രണ്ടു ടാബ്ലറ്റുകളിലും 5 എം.പി. പ്രൈമറി ക്യാമറയും 1.2 എം.പി. സെക്കന്‍ഡറി ക്യാമറയുമാണുള്ളത്. കൂടാതെ രണ്ട് ടാബ്ലറ്റിലും A7 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

 

 

ഐ പാഡ് എയറും ഐ പാഡ് മിനിയും

ടാബ്ലറ്റുകള്‍ക്കൊപ്പം അവയ്ക്കനുയോജ്യമായ കെയ്‌സുകളും ആപ്പിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഐ പാഡ് എയറിനും ഐ പാഡ് മിനിക്കും വിവിധ നിറങ്ങളിലുള്ള പോളിയൂറിത്തീന്‍ സ്മാര്‍ട്കവറുകളും ലെതര്‍ സ്മാര്‍ട് കെയ്‌സുകളും ലഭ്യമാണ്. ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇവ ലഭിക്കും.

 

 

ഐ പാഡ് എയറും ഐ പാഡ് മിനിയും

ഐ.ഒ.എസ്. 7 ആണ് പുതിയ ടാബ്ലറ്റുകളിലെ ഒ.എസ്. കണ്‍ട്രോള്‍ സെന്റര്‍, നോട്ടിഫിക്കേഷന്‍ സെന്റര്‍, എയര്‍ ഡ്രോപ്, സഫാരി, സിരി തുടങ്ങി നിരവധി ഫീച്ചറുകള്‍ ഐ.ഒ.എസ്. 7-ന്‍ സപ്പോര്‍ട് ചെയ്യും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിള്‍ ഐ പാഡ് എയര്‍, ഐ പാഡ് മിനി 2 എന്നിവ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot