ആപ്പിള്‍ ഐപാഡ് എയര്‍ ഇന്ത്യയിലും; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

നവംബറിലാണ് ആപ്പിള്‍ പുതിയ ഐ പാഡുകളായ ഐ പാഡ് എയറും ഐ പാഡ് മിനിയും ലോഞ്ച് ചെയ്തത്. ഡിസംബര്‍ ആദ്യവാരം തന്നെ ആപ്പിള്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഐ പാഡുകള്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോള്‍ രണ്ട് ഐ പാഡുകളും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായിക്കഴിഞ്ഞു. ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവും മറ്റു ആനുകൂല്യങ്ങളും നല്‍കിയാണ് ടാബ്ലറ്റുകള്‍ വില്‍ക്കുന്നത്. ഇതില്‍ ഐ പാഡ് എയര്‍ ലഭ്യമാവുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. അതിലേക്ക് പോകും മുമ്പ് ഐ പാഡ് എയറിന്റെ പ്രത്യേകതകള്‍ നോക്കാം.

2048-1536 പിക്‌സല്‍ റെസല്യൂഷനുള്ള 9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയുള്ള ടാബ്ലറ്റിന്റെ ഹാര്‍ഡ്‌വെയര്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. പുതിയ A7 ചിപ്‌സെറ്റും M7 പ്രൊസസറുമാണ് ഐ പാഡ് എയറില്‍ ഉള്ളത്. 16GB/32GB/64GB എന്നിങ്ങനെ മൂന്നു ഇന്‍ബില്‍റ്റ് മെമ്മറി വേരിയന്റുകളില്‍ ടാബ്ലറ്റ് ലഭ്യമാകും.

5 എം.പി. ക്യാമറ പിന്‍വശത്തും 1.2 എം.പി. ക്യാമറ ഫ്രണ്ടിലുമുണ്ട്. 720 പിക്‌സല്‍ HD വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഫ്രണ്ട് ക്യാമറയ്ക്ക് സാധിക്കും. ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് ബാറ്ററിയെ കുറിച്ച് കമ്പനിയുടെ അവകാശവാദം.

ഇനി ഡീലുകളെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറുകള്‍ കാണുക.

ആപ്പിള്‍ ഐപാഡ് എയര്‍ ഇന്ത്യയിലും; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Please Wait while comments are loading...

Social Counting