2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ

|

ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന് അറിയാൻ എല്ലാവർക്കും താത്പര്യം ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇത് സംബന്ധിച്ച, ആഗോള ട്രാക്കിങ് ഏജൻസികളുടെ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുന്നവരും ഉണ്ട്. അത്തരം ഒരു എജൻസിയായ ഐഡിസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. 2022ലെ ആദ്യ പാദത്തിൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിച്ച 5 സ്മാർട്ട്ഫോണുകളുടെ ലിസ്റ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഐഡിസി അനലിസ്റ്റ് ആയ ഫ്രാൻസിസോ ജെറോനിമോയാണ് ഈ ലിസ്റ്റ് പുറത്ത് വിട്ടത്. ലിസ്റ്റ് പ്രകാരം ഉളള സ്മാർട്ട്ഫോണുകൾ ചിലരെയെങ്കിലും അതിശയിപ്പിക്കുക തന്നെ ചെയ്യും.

 

സാംസങ്

ആപ്പിൾ, സാംസങ് സ്മാർട്ട്ഫോണുകളാണ് ഐഡിസിയുടെ വിലയിരുത്തൽ പ്രകാരം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി, റിയൽമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകൾക്ക് ഒന്നും സ്ഥാനമില്ലെന്നത് അതിശയകരമാണ്. ഐഡിസി റിപ്പോർട്ട് പ്രകാരം 2022ലെ ആദ്യ പാദത്തിൽ ലോകത്തേറ്റവും വിറ്റഴിക്കപ്പെട്ട 5 സ്മാർട്ട്ഫോണുകൾ എതൊക്കെയാണെന്ന അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ 13 പ്രോ മാക്‌സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംഐഫോൺ 13 പ്രോ മാക്‌സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ആപ്പിൾ ഐഫോൺ 13

ആപ്പിൾ ഐഫോൺ 13

ആപ്പിൾ ഐഫോൺ 13 സ്മാർട്ട്ഫോൺ ആണ് ഐഡിസി റിപ്പോർട്ട് പ്രകാരം 2022ലെ ആദ്യ പാദത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഡിവൈസ്. നിലവിൽ 72,990 രൂപയാണ് ആപ്പിൾ ഐഫോൺ 13ന് വില വരുന്നത്. ഐഡിസി റിപ്പോർട്ട് അനുസരിച്ച് 2022ലെ ആദ്യ മൂന്ന് മാസം മാത്രം 42 ബില്യൺ ഡോളറിന്റെ വിറ്റുവരവാണ് ആപ്പിൾ ഐഫോൺ 13 മോഡലിൽ നിന്നും ഉണ്ടായിരിയ്ക്കുന്നത്.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
 

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ഈ ലിസ്റ്റിലെ രണ്ടാം സ്ഥാനവും ഒരു ഐഫോൺ തന്നെ സ്വന്തമാക്കിയിരിയ്ക്കുന്നു. അതും ഐഫോൺ 13 സീരീസിലെ ഏറ്റവും ചെലവേറിയ മോഡലായ ആപ്പിൾ ഐഫോൺ 13 പ്രോ മാക്‌സ്. ആമസോണിൽ 1,29,900 രൂപ പ്രാരംഭ വിലയിലാണ് ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഡിസി റിപ്പോർട്ടിലെ മൂന്നാം സ്ഥാനക്കാരൻ ആരെന്നറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർസാംസങ് ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിന് അടിപൊളി ഡിസ്കൌണ്ട് ഓഫർ

സാംസങ് ഗാലക്സി എ12

സാംസങ് ഗാലക്സി എ12

ഈ പട്ടികയിൽ സ്ഥാനം പിടിച്ച രണ്ടേ രണ്ട് സാംസങ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മൂന്നാമത് എത്തിയ സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോൺ. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 5 സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ ഏതെങ്കിലും ഒരു ആപ്പിൾ ഡിവൈസിനെ മറികടന്ന ഏക ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കൂടിയാണ് സാംസങ് ഗാലക്സി എ12. ഇതൊരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ ആണെന്നതാണ് ശ്രദ്ധേയം. 12,999 രൂപ മുതലാണ് സാംസങ് ഗാലക്സി എ12 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരുന്നത്.

ആപ്പിൾ ഐഫോൺ 13 പ്രോ

ആപ്പിൾ ഐഫോൺ 13 പ്രോ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിലെ നാലാം സ്ഥാനവും ഐഫോൺ തന്നെ സ്വന്തമാക്കിയിരിയ്ക്കുന്നു. ആപ്പിൾ ഐഫോൺ 13 പ്രോയാണ് ഇത്. ഈ ലിസ്റ്റിൽ സ്ഥാനം പിടിച്ച മൂന്നാമത്തെ ഐഫോൺ 13 സീരീസ് ഡിവൈസ് ആണ് ഇതെന്നതും ശ്രദ്ധിക്കണം. ഇന്ത്യയിൽ 1,19,900 രൂപ മുതലാണ് ആപ്പിൾ ഐഫോൺ 13 പ്രോ സ്മാർട്ട്ഫോണിന് വില വരുന്നത്.

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ

സാംസങ് ഗാലക്‌സി എ 32

സാംസങ് ഗാലക്‌സി എ 32

സാംസങ് ഗാലക്‌സി എ 32 സ്മാർട്ട്ഫോണാണ് ഐ‌ഡി‌സി റിപ്പോർട്ട് പ്രകാരം 2022 ആദ്യ പാദത്തിൽ, ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ സ്മാർട്ട്‌ഫോൺ. 22,000 രൂപ പ്രാരംഭ വിലയിലാണ് സാംസങ് ഗാലക്‌സി എ 32 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഗാലക്സി എ12, ഗാലക്സി എ32 എന്നീ രണ്ട് ഡിവൈസുകളും ദക്ഷിണ കൊറിയയിൽ മാത്രം ഏകദേശം 4 ബില്യൺ ഡോളറിന്റെ വിൽപ്പനയാണ് നടത്തിയത്.

Best Mobiles in India

English summary
Everyone is curious to know what are the best selling smartphones in the world. That is why there are those who are waiting for the reports of the global tracking agencies regarding this. The latest report from IDC, one such agency, has just been released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X