ലോകമെങ്ങും ഐഫോൺ 15 തരംഗം; പുതിയ ഐഫോൺ വാങ്ങാനായി കൂട്ടത്തല്ല്, വീഡിയോ വൈറൽ
ടെക് ലോകത്ത് എല്ലായിടത്തും ഇപ്പോൾ സംസാര വിഷയം ഐഫോൺ 15ന്റെ വിശേഷങ്ങളാണ്. സെപ്റ്റംബർ 12 ലോഞ്ച് ചെയ്ത ഫോൺ ഇതേ മാസം 22ന് ആണ് വിൽപനയ്ക്ക് എത്തിയത്. രാജ്യത്തെ ആപ്പിൾ സ്റ്റോറിന്റെ മുന്നിൽ ആദ്യ ദിവസം തടിച്ചുകൂടിയ ആൾക്കൂട്ടം രാജ്യത്തെ ആപ്പിൾ ഉത്പന്നങ്ങൾക്ക് എത്രമാത്രം ആരാധകർ ഉണ്ടെന്നകാര്യം ഓർമ്മിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ഐഫോണിനായി വൻ തിരക്കാണ് ഇവിടത്തെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ കാണാൻ സാധിച്ചത്. ഇത് തെളിയിക്കുന്ന ചില വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോൺ വാങ്ങാനായി തിരക്ക് കൂട്ടി ആളുകൾ തമ്മിൽ കൂട്ടത്തല്ലിലേക്ക് എത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുഎഇയിലെ ദുബായ് മാളിലാണ് ഇത് നടന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

മാളിലെ ആപ്പിൾ സ്റ്റോറിന്റെ മുന്നിലാണ് ആളുകൾ തടിച്ചു കൂടിയത്. ആദ്യം ഈ ആൾക്കൂട്ടം ഉന്തിലും തള്ളിലും എത്തിയെങ്കിലും പിന്നീട് അടിയിൽ കലാശിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിൽ ഒന്നാണ് യുഎഇയിലെ ദുബായ് മാൾ. മാളിലെ ആളുകളും ജീവനക്കാരും പശ്ചാത്തലത്തിലൂടെ നടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. എന്തായാലും ഇതിനകം തന്നെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.
ഒടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് തർക്കം പരിഹരിച്ചത്. ഇന്ത്യയിൽ ഫോൺ വിൽപനയ്ക്ക് എത്തിച്ചപ്പോൾ ഡൽഹി കമലാ നഗറിലെ ക്രോമ സ്റ്റോറിലും ഇത്തരത്തിൽ ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ സ്റ്റോർ ജീവനക്കാരുമായിട്ടാണ് ഫോൺ വാങ്ങാനെത്തിയവരിൽ ചിലർ തർക്കത്തിൽ ഏർപ്പെട്ടത്. ഐഫോൺ 15 പ്രോ ഒരു ഉപഭോക്താവിന് വിൽക്കാൻ സ്റ്റോർ ജീവനക്കാർ വിസമ്മതിച്ചതാണ് വഴക്കിന് കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്.
#Dubai #iPhone release.. video was taken inside Dubai mall, people are flying into to purchase in bulk to sell back in their own home country.. absolutely madness over a phone pic.twitter.com/aVPFHdCzL3
— Sharon 🏝️🐬🐚☀️ (@usamabroad) September 24, 2023
ഇവർ തമ്മിലുള്ള വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. അതേ സമയം സംഭവത്തിൽ ഡൽഹി പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ വിശദീകരണമായി ക്രോമയും രംഗത്ത് എത്തിയിട്ടുണ്ട്. ഫോൺ വാങ്ങാനെത്തിയ ഉപഭോക്താവ് തങ്ങളുടെ ജീവനക്കാരനെ കയ്യേറ്റം ചെയ്തു എന്നാണ് പ്രസ്ഥാവനയിൽ ക്രോമ അറിയിച്ചിരിക്കുന്നത്. 2023 സെപ്റ്റംബർ 22ന് ആയിരുന്നു സംഭവം നടന്നത്.
അക്രമത്തെ ശക്തമായി അപലപിക്കുന്നു എന്നു ക്രോമ കൂട്ടിച്ചേർത്തു. ഉപഭോക്താക്കളെ തങ്ങൾ വിലമതിക്കുന്നു എന്നും ഉപഭോക്തൃ കേന്ദ്രീകൃതമാകാൻ പ്രതിജ്ഞാബദ്ധവുമാണെന്നും ഇവർ പറയുന്നു എന്നാൽ അസ്വീകാര്യമായ പെരുമാറ്റങ്ങളോട് പ്രതികരിക്കുമെന്നും കമ്പനി അറിയിച്ചു. അന്വേഷണ ഏജൻസികളോട് പൂർണ്ണ സഹകരണം നൽകും. ബാധിതരായ വ്യക്തികൾക്ക് ഞങ്ങൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും ക്രോമ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ട് ഇരിക്കുകയാണ്.
#Happening now…
— A. Kadir (@ABDULKADIRSABRI) September 21, 2023
Thousands of iPhone lovers have been standing in line since the morning at the #Dubai_Mall near the Apple Store, waiting to buy the iPhone 15, which will start selling after 12 midnight on September 22nd.#Dubai_Mall#UAE pic.twitter.com/5cF8L5aCV0
സെപ്റ്റംബർ 22ന് ആണ് പുതിയ ഐഫോണുകൾ ലോകമെമ്പാടും പല രാജ്യങ്ങളിലായി വിൽപനയ്ക്ക് എത്തിയത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് പുതിയതായി എത്തിയ ഐഫോണുകൾ. വൻ വരവേൽപ്പാണ് ഫോണുകൾക്ക് ലഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകൾ ഫോണുകൾ സ്വന്തമാക്കി കഴിഞ്ഞു. ഐഫോൺ 15ന്റെ 128 ജിബി വേരിയന്റിന് 79,900 രൂപയും 256 ജിബി വേരിയന്റിന് 89,900 രൂപയുമാണ് വില.
512 ജിബി വേരിയന്റിന്റെ വിലയാകട്ടെ 1,09,900 രൂപയായിരിക്കും എന്നും ആപ്പിൾ അറിയിച്ചു. 89,900 രൂപയാണ് 15 പ്ലസിന്റെ 28 ജീബി സ്റ്റോറേജിന് വില വരുന്നത്. 256 ജീബി, 512 ജീബി എന്നി പതിപ്പുകൾക്ക് യഥാക്രമം 99,900 രൂപ, 1,19,900 രൂപയുമാണ് വില. പ്രോ മോഡലുകളുടെ വില പരിശോധിച്ചാൽ 1,34,900 രൂപയാണ് 15 പ്രോയുടെ 128 ജീബി വേരിയന്റിന് നൽകേണ്ടി വരുക.
WATCH: People going crazy for iPhone 15 sale in Dubai mall pic.twitter.com/qpL8yDcCv8
— Insider Paper (@TheInsiderPaper) September 22, 2023
256 ജീബി സ്റ്റോറേജിന് 1,44,900 രൂപയും 512 ജീബിയ്ക്ക് 1,64,900 രൂപയും നൽകേണ്ടി വരും. 1 ടീബി വേരിയന്റ് സ്വന്തമാക്കാൻ 1,84,900 രൂപ മുടക്കേണ്ടി വരും. 15 സീരീസിലെ ഏറ്റവും ടോപ് എൻഡ് മോഡലായ 15 പ്രോ മാക്സിന്റെ 256 ജീബി സ്റ്റോറേജ് പതിപ്പിന്റെ വില 1,59,900 രൂപ ആയിരിക്കും. 512 ജീബി, 1 ടീബി എന്നിവയുടെ വില യഥാക്രമം 1,79,900 രൂപ, 1,99,900 രൂപ എന്നിങ്ങനെയാണ്.


Click it and Unblock the Notifications








