ആപ്പിള്‍ ഐ ഫോണ്‍ 4 റീ ലോഞ്ച്; വില 22,000 രൂപ എന്നു സൂചന

By Bijesh
|

ആപ്പിള്‍ ഇന്ത്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഐ ഫോണ്‍ 4-ന്റെ 8 ജി.ബി. വേര്‍ഷന്‍ വീണ്ടും ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച ഞങ്ങള്‍ റിപ്പോര്‍ട് ചെയ്തിരുന്നു. 15,000 രൂപയോളമായിരിക്കും പുതിയ വില എന്നാണ് അന്ന് കേട്ടിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 22,000 രൂപയ്ക്കായിരിക്കും ആപ്പിള്‍ ഐ ഫോണ്‍ 4 വില്‍ക്കുക എന്നാണ് അറിയുന്നത്.

 
ആപ്പിള്‍ ഐ ഫോണ്‍ 4 റീ ലോഞ്ച്; വില 22,000 രൂപ എന്നു സൂചന

2010-ല്‍ ആദ്യമായി ലോഞ്ച് ചെയ്യുമ്പോള്‍ ഐ ഫോണ്‍ 4-ന് ഇന്ത്യയില്‍ 26,500 രൂപയായിരുന്നു വില. അതുകൊണ്ടുതന്നെ റി ലോഞ്ചില്‍ കാര്യമായ വിലക്കുറവ് ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതും. എന്നാല്‍ പതിനായിരം രൂപയോളം കുറച്ച് ഫോണ്‍ വില്‍ക്കണ്ട എന്നതാണ് ആപ്പിളിന്റെ തീരുമാനം.

അതേസമയം ബൈബാക് ഓഫര്‍, തവണ വ്യവസ്ഥ എന്നിവയില്‍ ഐ ഫോണ്‍ 4 വാങ്ങുമ്പോള്‍ 15,000 രൂപ മുതല്‍ ആയിരിക്കും വില എന്ന് ടെക്ക്രഞ്ച് വെബ്‌സൈറ്റ് പറയുന്നു.

3.5 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെയുള്ള ഐ ഫോണ്‍ 4-ന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X