ഐ ഫോണ്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു; ചൈനയില്‍ യുവതിയുടെ കണ്ണിന് പരുക്കേറ്റു

Posted By:

ആപ്പിള്‍ ഐ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ പതിവാകുന്നു. ഏറ്റവും ഒടുവില്‍ ചൈനയിലാണ് സമാനമായ സംഭവമുണ്ടായത്. സംസാരിച്ചുകൊണ്ടിരക്കെ യുവതിയുടെ കൈയിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഇവരുടെ കണ്ണിന് സാരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഐ ഫോണ്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു; ചൈനയില്‍ യുവതിയുടെ കണ്ണിന് പര

അപകടത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ: നാല്‍പതു മിനിറ്റോളം സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് മുഖത്തേക്ക് ചൂടുപടരുന്നതായി അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കോള്‍ കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ടച്ച് സ്‌ക്രീന്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഏറെ താമസിയാതെ സ്‌ക്രീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ക്രീനില്‍ നിന്നു ചിതറിയ ഒരു ഭാഗം കണ്ണില്‍ തുളച്ചുകയറുകയും ചെയ്തു.

ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. കണ്ണില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

പുതിയ ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അടുത്തിടെ ഹോംകോങ്ങില്‍ ഐ ഫോണിനു തീപിടിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ കത്തിയിരുന്നു. അതിനു മുന്‍പും സമാനമായ ചില അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് അന്ന് ആപ്പിള്‍ അറിയിച്ചിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot