Just In
- 9 hrs ago
ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
- 13 hrs ago
സ്മാർട്ട്ഫോണിൽ വെള്ളം കയറിയോ, ഈ ഓഡിയോ പ്ലേചെയ്യൂ, വെള്ളം ചീറ്റിത്തെറിക്കും!
- 1 day ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 1 day ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
Don't Miss
- Movies
'നേട്ടങ്ങൾ ഇനിയും കാത്തിരിക്കുന്നു... ഒന്നും അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചു'; കൃഷ്ണനായി പകർന്നാടി മഞ്ജു!
- News
കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് സമരം: വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് ഫഹദ് ഫാസില്‍
- Sports
Hockey World Cup: ഷൂട്ടൗട്ടില്‍ അടിതെറ്റി ഇന്ത്യ, ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
- Finance
ഭവന വായ്പ പലിശ നിരക്കുയരുന്നു; കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്നത് ഏത് ബാങ്ക്
- Lifestyle
വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം
- Automobiles
താങ്ങാവുന്ന വിലയും 500 കിലോമീറ്ററിലധികം റേഞ്ചുമായി വരാന്‍ പോകുന്ന ഇവികള്‍
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
അഭ്യൂഹങ്ങള്‍ നിലയ്ക്കുന്നില്ല; ഐ ഫോണ്‍ സി എന്നിറങ്ങും?
ആപ്പിളിന്റെ ഐ ഫോണ്‍ 5 സിയെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല. ഓരോ ദിവസവും പുതിയ വാര്‍ത്തകളാണ് ഫോണിനെ കുറിച്ച് വരുന്നത്. റിവ്യൂ വരെ പലരും എഴുതിക്കഴിഞ്ഞു. എന്നാല്‍ ആപ്പിള്‍ ഇതേകുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലതാനും.
നിലവില്‍ പറഞ്ഞുകേള്‍ക്കുന്ന വിവരമനുസരിച്ച് അടുത്തമാസം 20-ന് ഫോണ്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുമെന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ വാക്കുകളാണ് ഇതിനു ബലമേകുന്നത്. എന്നാല്‍ അതില്‍ ഐഫോണ്‍ സി ഉണ്ടോ എന്നത് ഇപ്പോഴും അവ്യക്തമാണുതാനും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദിവസംപ്രതി പുതിയ പുതിയ വാര്‍ത്തകള്‍ പരന്നുകൊണ്ടിരിക്കുകയാണ്.
മറ്റു ഐ ഫോണുകളെ അപേക്ഷിച്ച് വിലക്കുറവായിരിക്കുമെന്നാണ് അടുത്ത ദിവസം വരെ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ കാര്യമായ വിലക്കുറവുണ്ടാകില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
ആപ്പിള്‍ ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ ദിവസങ്ങളില്‍ ഐഫോണ്‍ 5 സിയുടെയും 5 എസിന്റെയും ഏതാനും ചിത്രങ്ങള്‍ വിവിധ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്നും പിന്നീട് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഐ ഫോണ്‍ 5 സിയെ കുറിച്ച് ഏറ്റവും ഒടുവില്‍ പറഞ്ഞുകേള്‍ക്കുന്ന അഞ്ചു കാര്യങ്ങള്‍ ചുവടെ..

Press Shot of iPhone 5C Leaks
റൊമാനിയന്‍ വെബ്സൈറ്റായ മൊബിലിസിമൊ പറയുന്നത് ഐ ഫോണ്‍ 5 സിയുടെ ഇതുവരെ പുറത്തിറങ്ങിയ ഫോട്ടോകളെല്ലാം ഒറിജിനല്‍ തന്നെയാണെന്നാണ്. റുമാനിയയിലെ ഒരു ആപ്പിള്‍ റീട്ടെയ്ലര്‍ ഐ ഫോണ്‍ സിയുമായി ബന്ധപ്പെട്ട് അയച്ചുകൊടുത്ത പത്രക്കുറിപ്പിലെ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് മൊബിലിസിമൊ ഇത് സ്ഥാപിക്കുന്നത്.

Apple iPhone 5C To Be Mid End Device
ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഐഫോണ്‍ 5 സിയുടെ വില 300 ഡോളറില്‍ കൂടില്ല എന്നാണ് അറിയുന്നത്. വിവിധ വേരിയന്റുകള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു.
New Video Leak Shows Panel and more
ഐഫോണ്‍ 5 സിയില്‍ വര വീഴില്ല എന്നു തെളിയിക്കുന്നതിന് നടത്തിയ പരീക്ഷണമെന്ന പേരില്‍ ഒരു വീഡിയോയും വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഐ ഫോണ്‍ 5 സി സ്ക്രാച്ച് ടെസ്റ്റ് ലീക്ക്ഡ് എന്ന തലക്കെട്ടിലാണ് വീഡിയോ ഇറങ്ങിയത്.

iPhone 5C cases available for Pre-order
കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനം നിലവില്‍ തന്നെ ഐഫോണ്‍ 5 സിയുടെ കവറുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ നല്‍കാമെന്നും ഓഗസ്റ്റ് 30-മുതല്‍ വിതരണം ചെയ്തുതുടങ്ങുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ ആദ്യവാരം ഫോണ്‍ ലോഞ്ച് ചെയ്തേക്കുമെന്നും സംശയമുണ്ട്. 1500 രൂപ മുതലാണ് കേസിന് വിലയിട്ടിരിക്കുന്നത്.

iPhone 5C to be available in Multiple colors
ഐഫോണുകളെ കുറിച്ച്, വിപണിയിലിറങ്ങുന്നതിനു മുമ്പുതന്നെ കൃത്യമായ വിവരങ്ങള്‍ നല്‍കാറുള്ള സോണി ഡിക്സണ്‍ ഐ ഫോണ്‍ 5 സിയുടെ വിവിധ ഫോട്ടോകള്‍ ഇതിനോടകം പരസ്യപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ കാണുന്ന ഗുളികരൂപത്തിലുള്ള വസ്തു ഐ ഫോണ്‍ 5 സിയുടെ വോള്യം ബട്ടണാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. വിവിധ നിറങ്ങളില്‍ ഫോണ്‍ ഇറങ്ങുമെന്നും അദ്ദേഹം അടിവരയിടുന്നു.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470