ആപ്പിള്‍ ഐഫോണ്‍ 5 എസും 5സിയും ഇന്ത്യന്‍ വിപണിയിലും?

By Bijesh
|

നാലുദിവസം മുമ്പ് ആപ്പിള്‍ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ ഫോണുകളായ ഐ ഫോണ്‍ 5 എസും 5 സിയും ഉടന്‍തന്നെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്ന് സൂചന. ആഗോളതലത്തില്‍ ഈ മാസം 20-നാണ് ഫോണ്‍ വില്‍പന തുടങ്ങുക.

 

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സാഹോളികില്‍ കമിംഗ് സൂണ്‍ എന്ന പേരില്‍ ഐ ഫോണ്‍ 5 എസും 5 സിയും ലിസ്റ്റ് ചെയ്തതോടെയാണ് ഇന്ത്യയില്‍ ഫോണ്‍ ഉടന്‍ ലഭ്യമാവുമെന്ന അഭ്യൂഹം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ എന്നാണ് സൈറ്റിലൂടെ വില്‍പന ആരംഭിക്കുന്നതെന്നോ വിലയോ ഒന്നും സാഹോളികില രേഖപ്പെടുത്തിയിട്ടുമില്ല.

ആപ്പിള്‍ ഐഫോണ്‍ 5 എസും 5സിയും ഇന്ത്യന്‍ വിപണിയിലും?

ഐഫോണ്‍ 5 എസ്, ഐഫോണ്‍ 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

16 ജി.ബി./32 ജി.ബി. /64 ജി.ബി. എന്നിങ്ങനെ മൂന്നു വ്യത്യസ്ത മെമ്മറിയുമായാണ് ഐഫോണ്‍ 5 എസ് ഇറങ്ങുന്നത്. 16 ജി.ബി./ 32 ജി.ബി. എന്നീ രണ്ടു വേരിയന്റുകളിലാണ് ഐ ഫോണ്‍ 5 സി ഉള്ളത്.

ലഭ്യമായ സൂചനകളനുസരിച്ച് അടുത്തമാസം അവസാനം ദീപാലിയോടനുബന്ധിച്ച് ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാവും. ഐ ഫോണ്‍ 5 കഴിഞ്ഞവര്‍ഷം ഇതേ സമയത്തുതന്നെയാണ് ഇന്ത്യയില്‍ ഇറങ്ങിയത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഐ ഫോണ്‍ 5സി 16 ജി.ബി. വേരിയന്റ് 41000 രൂപയ്ക്കും 5 സി 48000 രൂപയ്ക്കുമാണ് ഇന്ത്യയില്‍ ലഭ്യമാവുക എന്നും അറിയുന്നുണ്ട്. ചൈനയില്‍ ഈ മാസം 20-നുതന്നെ ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് ആപ്പിള്‍ നേരത്തെ അറിയിച്ചിരുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X