അമേരിക്കയില്‍ പതിനൊന്നുകാരിയുടെ ഐഫോണിന് തീപിടിച്ചു; കാരണം അവ്യക്തം
കാലിഫോര്‍ണിയാ നിവാസിയായ പതിനൊന്നുകാരിയുടെ ഐഫോണിന് തീപിടിച്ചു. പുതപ്പ് കത്തിയെങ്കിലും കുട്ടി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഐഫോണ്‍ കൈയില്‍ വച്ച് ഇരിക്കുമ്പോള്‍ ഫോണില്‍ നിന്ന് തീപ്പൊരികള്‍ വരുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ ഫോണ്‍ പുതപ്പിലേക്ക് എറിഞ്ഞതിനാലാണ് പരുക്കേല്‍ക്കാതിരുന്നതെന്നും കുട്ടി വ്യക്തമാക്കി. പുതപ്പ് ഏറെക്കുറെ കത്തി.

ഐഫോണിന് തീ പിടിച്ചു
സംഭവം നടന്നയുടന്‍ കുട്ടിയുടെ മാതാവ് ആപ്പിളുമായി ബന്ധപ്പെട്ടു. ഫോണിച്ചുന്റെ ചിത്രങ്ങള്‍ അയക്കാനും ഫോണ്‍ വില്‍പ്പനക്കാരന്റെ അടുത്തെത്തിക്കാനും കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. മകള്‍ക്ക് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതിലുള്ള സന്തോഷം അവര്‍ മാധ്യമങ്ങളുമായി പങ്കുവച്ചു.

വ്യാജ ചാര്‍ജിംഗ് കേബിളുകള്‍
വ്യാജ ചാര്‍ജിംഗ് കേബിളുകള്‍, ചാര്‍ജറുകള്‍ എന്നിവയുടെ ഉപയോഗം പോലുള്ള വിവിധ കാരണങ്ങള്‍ കൊണ്ട് ഐഫോണിന് തീ പിടിക്കാമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഐഫോണ്‍ 7 പ്ലസ്
ഇത് ആദ്യമായല്ല ഐഫോണിന് തീപിടിക്കുന്നത്. ഐഫോണ്‍ 7 പ്ലസ് കത്തുന്നതിന്റെ വീഡിയോ രണ്ട് വര്‍ഷം മുമ്പ് ട്വിറ്ററില്‍ വൈറല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമേരിക്കയിലെ ഒഹിയോയില്‍ ഉപയോക്താവിന്റെ പോക്കറ്റില്‍ വച്ച് ഐഫോണ്‍ XS മാക്‌സിന് തീപിടിച്ചു. ഇദ്ദേഹം ആപ്പിളുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.


Click it and Unblock the Notifications








