ഐഫോണ്‍ 6എസ്സിന് ഇന്ത്യയില്‍ 20,000 രൂപ കൂടുതല്‍..!

Written By:

ആപ്പിള്‍ ഐഫോണ്‍6എസ്, 6എസ് പ്ലസ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് അധിക നാളുകളായില്ല. എന്നാല്‍ പുതിയ ഐഫോണിന് ആപ്പിളിന്റെ തദ്ദേശിയ വിപണിയായ അമേരിക്കയേക്കാള്‍ കൂടുതല്‍ വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്.

വ്യത്യസ്തങ്ങളായ ഗൂഗിള്‍ മാപ്‌സ് ചിത്രങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍

ഇന്ത്യയിലെ ഉത്സവ കാലം കണക്കിലെടുത്താണ് ആപ്പിള്‍ പതിവിലും നേരത്തെ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഐഫോണുകള്‍ എത്തിച്ചിരിക്കുന്നത്.

 

ഐഫോണ്‍

അമേരിക്കന്‍ വിപണിയേക്കാള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഐഫോണ്‍ 6എസ്സിന് 20,000 രൂപയോളം അധികമാണ് നല്‍കേണ്ടി വരുന്നത്.

 

ഐഫോണ്‍

ഇന്ത്യയില്‍ റീട്ടെയില്‍ ഷോപുകളില്‍ ഐഫോണ്‍ 6എസ് വില്‍ക്കപ്പെടുന്നത് 62,000 രൂപയ്ക്കാണ്.

 

ഐഫോണ്‍

എന്നാല്‍ അമേരിക്കന്‍ വിപണിയില്‍ ഐഫോണ്‍ 6എസ് വില്‍ക്കപ്പെടുന്നത് 649 ഡോളറിനാണ്.

 

ഐഫോണ്‍

649 ഡോളര്‍ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 42,000 രൂപയോളമാണ് വരിക. അതായത് 42,000 രൂപയ്ക്ക് അമേരിക്കയില്‍ ലഭിക്കുന്ന ഐഫോണ്‍ 6എസ് ഇന്ത്യയില്‍ എത്തുമ്പോള്‍ 62,000 രൂപയായി മാറുകയാണ്.

 

ഐഫോണ്‍

മുന്‍പ് വില കുറച്ച് ഐഫോണ്‍ 5സി ഇന്ത്യ പോലുളള വിപണികളെ ലക്ഷ്യമിട്ട് ആപ്പിള്‍ ഇറക്കിയത് വന്‍ പരാജയത്തിലാണ് കലാശിച്ചത്.

 

ഐഫോണ്‍

അതുകൊണ്ട് വില കുറച്ച് ഫോണ്‍ വില്‍ക്കുന്നതിനേക്കാള്‍ പ്രീമിയം ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രമാണ് കമ്പനി സ്വീകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

 

ഐഫോണ്‍

കൂടാതെ ഇഎംഐ, ഓണ്‍ലൈന്‍ ഓഫറുകള്‍ തുടങ്ങിയ ആകര്‍ഷകമായ വില്‍പ്പന തന്ത്രങ്ങള്‍ ഇടത്തരം ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

 

ഐഫോണ്‍

പഴയ ഐഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് ഐഫോണ്‍ വിലയില്‍ മാറ്റം വരുത്താന്‍ വിതരണക്കാരില്‍ സമ്മര്‍ദം കൂട്ടുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ഐഫോണ്‍

ഐഫോണ്‍ 4എസ് പോലുളള മുന്‍ പതിപ്പുകള്‍ക്ക് ഓണ്‍ലൈനില്‍ മികച്ച വില്‍പ്പന ലഭിക്കുന്നതുകൊണ്ടാണ് ഇതെന്നും കരുതപ്പെടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple iPhone 6s, iPhone 6s Plus prices are higher in India than overseas.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot