ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് പൊട്ടിത്തെറിച്ചു: ഫോട്ടോ കാണാം!
ബ്രിയാത ഒലിവസ് എന്ന അമേരിക്കന്‍ യുവതിയാണ് ഈ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത്.
സാംസങ്ങിന്റെ പാത പിന്തുടരുകയാണോ ആപ്പിള്‍ ഐഫോണും. ഈ അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടാണ് ആപ്പിള്‍ ഐഫോണ്‍ 7 പൊട്ടിത്തെറിച്ചു എന്നത്. എന്നാല്‍ ഇത് ആദ്യത്തെ പ്രാവശ്യമല്ല ആപ്പിള്‍ ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുന്നത്.

ബ്രിയാത ഒലിവസ് എന്ന അമേരിക്കന്‍ യുവതിയാണ് ഈ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത്. ജനുവരിയിലാണ് യുവതി ഈ ഫോണ്‍ വാങ്ങിയത്. ആപ്പിള്‍ സ്റ്റോറിലെ ജീവനക്കാരുടെ പരിശോധനയില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്ന് യുവതി പറയുന്നു. ട്വിറ്ററില്‍ അവര്‍ ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

ഐഫോണിന്റെ ആദ്യത്തെ പ്രശ്‌നം അത് സ്വിച്ച് ഓണ്‍ ആകുന്നില്ല എന്നാതായിരുന്നു. എന്നാല്‍ അത് ആപ്പിള്‍ സ്‌റ്റോറില്‍ കാണിക്കുകയും അതിനു ശേഷം ഐഫോണ്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ അടുത്ത ദിവസം രാവിലെ തന്നെ ഫോണിന് തീ പിടിക്കുകയും ചെയ്തു. തീ പിടിച്ച ഐഫോണ്‍ യുവതി ആപ്പിള്‍ സ്റ്റോറില്‍ നല്‍കുകയും എന്നാല്‍ സംഭവത്തെക്കുറിച്ച് ഒരാഴ്ചക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യാമെന്ന് അവര്‍ പറഞ്ഞു.


Click it and Unblock the Notifications