Home
News

ആപ്പിള്‍ ഐഫോണ്‍ 8,8 പ്ലസ് പ്രീ ബുക്കിങ്ങിന് 10,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍!

By Asha Sreejith

ആപ്പിള്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫോണുകളാണ് ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ X. ഐഫോണ്‍ 8നും 8 പ്ലസിനും ഇന്ത്യയില്‍ പ്രീ-ബുക്കിങ്ങ് സെപ്തംബര്‍ 22 മുതല്‍ ആരംഭിക്കും. പ്രീബുക്കിങ്ങ് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറും മറ്റു ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഐഫോണ്‍ 8, 8 പ്ലസിന് ഞെട്ടിക്കുന്ന ക്യാഷ്ബാക്ക് ഓഫര്‍!

റിലയന്‍സ് ഡിജിറ്റലില്‍ നിന്നും ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ 70% ബൈബാക്ക് ഓഫര്‍ ലഭിക്കുന്നു. റിലയന്‍സ് ഡിജിറ്റല്‍ ഓഫ്‌ലൈന്‍ സ്റ്റോറില്‍ നിന്നും Amazon.com അല്ലെങ്കില്‍ ജിയോ സ്‌റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ പ്രീബുക്കിങ്ങ് ചെയ്യാവുന്നതാണ്. സെപ്തംബര്‍ 29 മുതല്‍ ഈ രണ്ട് ഫോണുകളും ഓദ്യോഗികമായി ഇന്ത്യയില്‍ വില്‍പന ആരംഭിക്കും.

ഇതിനോടൊപ്പം ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. അതായത് സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ 10,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്.

ആപ്പിള്‍ ഐഫോണ്‍ 8നും 8 പ്ലസിനും റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയില്‍ LCD ഐപിഎസ് പാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പിള്‍ A11 ബയോണിക് ചിപ്‌സെറ്റും ഹെക്‌സാകോര്‍ സിപിയുമാണ് ഈ ഫോണുകള്‍ക്ക്. ആപ്പിള്‍ ഐഫോണ്‍ 8ന് 12എംപി റിയര്‍ ക്യാമറയാണ്, എന്നാല്‍ ഐഫോണ്‍ 8 പ്ലസിന് 12എംബി+ 12എംപി റിയര്‍ ക്യാമറയും. ഐഫോണ്‍ 8 പ്ലസിനും 8നും ഒരേ ബാറ്ററിയാണ് ഉള്‍പ്പെടുത്തയിരിക്കുന്നത്, അതായത് 2675എംഎഎച്ച് ബാറ്ററി.

ഐഫോണ്‍ 8 (64ജിബി വേരിയന്റ്) വില 64,000 രൂപയും 256ജിബി വേരിയന്റിന് 77,000 രൂപയുമാണ്. ഐഫോണ്‍ 8 പ്ലസ് (64ജിബി)ക്ക്് 73,000 രൂപയും 256ജിബി വേരിയന്റിന് 86,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 8ന്റെ 128ജിബി വേരിയന്റ് ഇപ്പോള്‍ ഇല്ല. ഇതിനു പുറമേ ഐഫോണ്‍ Xന്റെ പ്രീഓര്‍ഡര്‍ ഒക്ടോബര്‍ 27ന് ആരംഭിക്കും. നവംബര്‍ മൂന്നു മുതല്‍ വില്‍പന ആരംഭിക്കുകയും ചെയ്യുന്നു.

ഐഫോണ്‍ 8നു മാത്രമായി റിലയന്‍സ് ജിയോ താരിഫ് പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. അതായത് 799 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 90ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു. ഇത് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ്. എന്നാല്‍ 799 രൂപയുടെ ഈ പ്ലാന്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു, അതും 28 ദിവസത്തെ വാലിഡിറ്റിയില്‍.

Best Mobiles in India

English summary
Apple iPhone 8, 8 plus pre-booking offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X