ആപ്പിൾ ഐഫോൺ 8 സെപ്റ്റംബറിൽ

By Jibi Deen
|

ഐഫോൺ 8 യഥാസമയം അവതരിപ്പിക്കപ്പെടുമോ ഇല്ലയോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമില്ല.

 
ആപ്പിൾ ഐഫോൺ 8 സെപ്റ്റംബറിൽ

പത്താം വാർഷിക ഐഫോൺ മോഡൽ വൈകി എത്തും എന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.ഈ വർഷം ലോഞ്ച് ചെയ്യില്ല എന്നുവരെ ചില റിപ്പോർട്ടുകൾ പറയുന്നു.

ടച്ച് ഐഡിയെക്കുറിച്ചുള്ള ആശയക്കുഴപ്പം, OLED ഡിസ്പ്ലെ ഉപയോഗിക്കുന്നതിനുള്ള ചില പ്രശ്നങ്ങളുമാണ് കാലതാമസത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

 

എന്നിരുന്നാലും, ചില പ്രശസ്ത വ്യവസായ വിശകലനക്കാർ ആപ്പിൾ ഇൻസൈഡറുടെ ഈ അവകാശവാദങ്ങളെ എതിർക്കുന്നു.ആപ്പിളിന്റെ നാലാം ത്രൈമാസത്തിൽ ലഭിച്ച കണക്കുകൾ അടിസ്ഥാനപ്പെടുത്തി ഐഫോൺ 8 അടുത്ത ആഴ്ച തന്നെ വരുമെന്നാണ് അവർ അവകാശപ്പെടുന്നത്.

ഷവോമി ഫോണുകളില്‍ ഈ സവിശേഷതകള്‍ ലഭിക്കും!ഷവോമി ഫോണുകളില്‍ ഈ സവിശേഷതകള്‍ ലഭിക്കും!

"ഐഫോൺ ലോഞ്ചിനു കാലതാമസം ഉണ്ടാകില്ലെന്ന് " RBC അനലിസ്റ്റായ അമിത് ദാനിയാനാനി പറയുന്നു.ഐഫോൺ വിൽപ്പനയിൽ ആപ്പിളിന് 12 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഐഫോണിന് അഞ്ചു വർഷത്തെ ശരാശരി വളർച്ച 7 ശതമാനമാണെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, വളർച്ചയുടെ വേഗത കൂട്ടാനായി എന്തെങ്കിലും പ്രത്യേകതയുള്ള ഒന്ന് ഇറക്കിയേ മതിയാകൂ.അതിനു ഐഫോൺ 8 എന്നല്ലാതെ മറ്റൊന്ന് ചിന്തിക്കാനാകില്ല.

ഗൂഗ്ഗൻഹൈമിലെ അനലിസ്റ്റ് റോബ് സിഹ്രയും ചിന്തിക്കുന്നത് സെപ്റ്റംബറിനെക്കുറിച്ചു കുപെർടിനോ പ്രവചനം സാധാരണയെക്കാളും വളരെ ശക്തമായിരുന്നു എന്നാണ്.അദ്ദേഹത്തിന് ആപ്പിൾ 8 നെക്കുറിച്ചു വലിയ ഉറപ്പില്ല എങ്കിലും ആപ്പിൾ അടുത്ത മാസം ഐഫോൺ 7 ഐഫോൺ 7s പ്ലസ് സമാരംഭിക്കും എന്നദ്ദേഹം വിശ്വസിക്കുന്നു.

അടുത്ത പാദത്തിലെ ആപ്പിളിന്റെ സാമ്പത്തിക പ്രവചനങ്ങൾ പ്രകാരം സെപ്തംബറിൽ ഐഫോൺ 7 സീരീസ് റിലീസ് ചെയ്യുമെന്നാണ് JP മോർഗൻസ് റോഡ് ഹാൾ പറയുന്നത്. ഇതുകൂടാതെ, ഐഒഎസ് 11 വരുമെന്നും ആ ഐ പാഡ് ലാപ്ടോപ്പുകൾ ഒരു മികച്ച ബദലായി മാറുമെന്നും ഹാൾ വിശ്വസിക്കുന്നു.

യു ബി എസ് അനലിസ്റ്റായ സ്റ്റീവൻ മിൽനോവിച്ച് ഐഫോണിന്റെ ലോഞ്ച്ഒക്ടോബറിൽ പ്രതീക്ഷിക്കുന്നു.റോസെൻബ്ലാറ്റ് അനലിസ്റ്റായ ജുൻ സാങ് ഐഫോൺ 8 ലോഞ്ച് സെ പ്തംബറിലെന്ന് പ്രവചിക്കുന്നു.

ശരിയാണ്, നമ്മൾ വിചാരിക്കുന്നു, ആരുടെ പ്രവചനങ്ങൾ ശരിയാകുമെന്ന് സമയമാകുമ്പോൾ അറിയാം.

Best Mobiles in India

Read more about:
English summary
The analysts are saying this based on the estimated fourth quarter earnings released by Apple yesterday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X