കാത്തിരിക്കൂ..അവർ ഒന്നിക്കുന്ന നിമിഷത്തിനുവേണ്ടി; എഐയും ഐഫോണും
ഐഒഎസ് (iOS) 18 റിലീസ് ആകാൻ ഇനിയും ഏതാനും മാസങ്ങൾ മാത്രം ആണ് ബാക്കിയുള്ളത്. എന്നാൽ അടുത്ത മാസം ഡബ്ള്യുഡബ്ള്യുഡിസിയിൽ (WWDC) എല്ലാ പുതിയ ഫീച്ചറുകളുടെയും പ്രിവ്യൂ പുറത്ത് വരും. പുതിയ ഐഫോൺ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിൽ എഐയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി പുതിയ സവിശേഷതകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
എഐ പല രീതിയിലും ഉപയോഗിക്കാറുണ്ടെങ്കിലും, എല്ലാ ഐഫോൺ ഉപയോക്താക്കളെയും തീർച്ചയായും സന്തോഷിപ്പിക്കുന്ന ഒരു എഐ ഫീച്ചർ ആണ് ഇഷ്‌ടാനുസൃത ഇമോജികൾ സൃഷ്ടിക്കാനുള്ള എഐയുടെ കഴിവ്. ഐ എഐ ഫീച്ചർ ആയതുകൊണ്ട് തന്നെ ഇതിന് ഉപയോക്താക്കളിൽ നിന്ന് കൂടുതൽ ജോലി ആവശ്യമില്ല.

ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ്റെ ഏറ്റവും പുതിയ പവർ ഓൺ ന്യൂസ് ലെറ്റർ പ്രകാരം ഇഷ്‌ടാനുസൃത ഇമോജികൾ (custom emojis) എളുപ്പത്തിൽ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സോഫ്റ്റ്‌വെയറിലാണ് ആപ്പിൾ നിലവിൽ പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾ അയക്കുന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇമോജികൾ എഐ സൃഷ്‌ടിക്കുക.
അതിനാൽ എഐ ഏതെങ്കിലും ഭാവത്തിൻ്റെയോ വികാരത്തിൻ്റെയോ അടിസ്ഥാനത്തിൽ ഇമോജികൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് എന്ന് വേണം കരുതാൻ. ഫീച്ചർ കൃത്യമായി എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമല്ല, എന്നാൽ നിങ്ങൾ ഐഫോണിൽ ടൈപ്പ് ചെയ്യുമ്പോൾ അത് ഇമോജി നിർദ്ദേശങ്ങൾ കാണിച്ചേക്കാം. സമാനമായ ഒരു ഉദാഹരണം, ചാറ്റിനെ അടിസ്ഥാനമാക്കി ഉടനടി സൃഷ്‌ടിച്ച സ്‌നാപ്ചാറ്റിൻ്റെ ഇമോജികളെ പോലെ ആയിരിക്കാം.
ഓരോ ഐഒഎസ് അപ്‌ഡേറ്റിലും ആപ്പിൾ ഇതിനകം തന്നെ പുതിയ ഇമോജികൾ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇഷ്‌ടാനുസൃത ഇമോജികൾ സൃഷ്‌ടിക്കാനുള്ള കഴിവ് കൂടുതൽ കാത്തിരിക്കേണ്ടതില്ല എന്നാണ് ഈ പുറത്ത് വരുന്ന വാർത്തകൾ കൊണ്ട് അർത്ഥമാക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ, ആപ്പിളിൻ്റെ ഡബ്ള്യുഡബ്ള്യുഡിസി2024ൽ എഐ നിർണായകമായ ചർച്ചക്ക് വഴിയൊരുക്കും.
ഗുർമാൻ റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, സഫാരി (Safari), ഫോട്ടോസ് (Photos), നോട്സ് കൂടാതെ കോർ ആപ്പുകളിലേക്ക് ആഴത്തിൽ സംയോജിപ്പിച്ചിട്ടുള്ള ഒരു കൂട്ടം എഐ ടൂളുകൾ ഉൾപ്പെടുന്ന പ്രോജക്ട് ഗ്രേമാറ്റർ (Project Greymatter) എന്ന പുതിയ സ്ട്രാറ്റര്ജി അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. പുതിയ എഐ സവിശേഷതകൾ ഐഒഎസ് 18, മാക്ഒഎസ് 15 എന്നിവയിലും ഉണ്ടാകും.
വോയ്‌സ് മെമ്മോകൾ ട്രാൻസ്‌ക്രൈബ് ചെയ്യൽ, ഫോട്ടോകൾ എഡിട്ട ചെയ്യൽ, സ്‌പോട്ട്‌ലൈറ്റ് ഉപയോഗിച്ച് വേഗത്തിലുള്ള സേർച്ച് ഫലങ്ങൾ എന്നിവ പ്രതീക്ഷിക്കുന്ന ചില പുതിയ എഐ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഉപയോക്താക്കളുമായി കൂടുതൽ സ്വാഭാവികമായ സംഭാഷണങ്ങൾ നടത്താൻ സാധിക്കുമെന്നതിനാൽ സിരിക്ക് എഐ മേക്ക് ഓവറും ലഭിക്കുന്നു.
ഇപ്പോൾ ആപ്പിളിൻ്റെ ഊഴമാണ് എങ്കിലും ജെമിനി എഐയുമായി ഗൂഗിൾ ഇതിനകം തന്നെ മുൻകൈയെടുത്തിട്ടുണ്ട്. ജെമിനി ഫീച്ചർ ഗൂഗിൾ ക്രോമിൻ്റെ സ്ഥിരമായ റിലീസ് വേർഷന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ക്രോമിൻറെ എല്ലാ പേജുകളിലും ഇത് ലഭ്യമാണ്. കൂടാതെ ആഗോള തലത്തിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യുവാൻ സാധിക്കും.
ജെമിനി ഉപയോഗിക്കാൻ ചെയ്യേണ്ട പ്രോസസ്സ് വളരെ സിമ്പിൾ ആണ്. ഉപയോക്താക്കൾ ക്രോമിൻ്റെ അഡ്രസ് ബാറിൽ അവരുടെ ചോദ്യത്തിന് ശേഷം "@gemini" എന്ന് ടൈപ്പ് ചെയ്യേണ്ടതുണ്ട്. ക്രോം പിന്നീട് ജെമിനി എഐയിലേക്ക് നിങ്ങളുടെ ചോദ്യം ചാനൽ ചെയ്യുന്നു. ഉപയോക്താക്കൾ അവരുടെ ഗൂഗിൾ അക്കൗണ്ട് വഴി ജെമിനിയിലേക്ക് ലോഗിൻ ചെയ്‌തെങ്കിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളു.
നിങ്ങളുടെ ജെമിനി സബ്‌സ്‌ക്രിപ്‌ഷൻ്റെ ടൈപ്പിനെ ആശ്രയിച്ചാണ് ചോദ്യങ്ങളോട് ജെമിനി പ്രതികരിക്കുന്നതിന്. ജെമിനിയുടെ ബേസിക്ക് റെസ്പോൺസ് വേണമോ അഡ്വാൻസ്ഡ് മോഡൽ വേണമോ എന്നത് പൂർണമായും നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനേ ആശ്രയിച്ചിരിക്കും. അതുകൊണ്ട് തന്നെ ബുദ്ധിപൂർവം നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ഏത് തരത്തിലുള്ള റെസ്പോൺസ് ആണോ വേണ്ടത് ആ തരത്തിൽ ഉള്ള സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








