ഐഫോണുകളുടെ വില ഇന്ത്യയില്‍ വന്‍ വര്‍ദ്ധനവ്, പുതുക്കിയ വിലകള്‍

Posted By: Samuel P Mohan

ഐഫോണ്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് ഏറെ ദു:ഖ വാര്‍ത്തയാണ്. കഴിഞ്ഞ ആഴ്ച നടന്ന ബജറ്റില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍ക്ക് 15 ശതമാനത്തില്‍ നിന്നും 20 ശതമാനമായി നികുതി വര്‍ദ്ധിപ്പിച്ചു.

ഐഫോണുകളുടെ വില ഇന്ത്യയില്‍ വന്‍ വര്‍ദ്ധനവ്, പുതുക്കിയ വിലകള്‍

എന്നാല്‍ അതിന്റെ ഭാഗമായി ഐഫോണ്‍ X ഉള്‍പ്പെടെയുളള ഐഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പക്ഷേ ഐഫോണ്‍ SEയുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ഐഫോണ്‍ വില വര്‍ദ്ധനവ് നടക്കുന്നത്.

ആപ്പിള്‍ ഐഫോണുകളുടെ വില ഏകദേശം മൂന്ന് ശതമാനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ മോഡലുകള്‍ക്ക് ആപ്പിള്‍ ഇതിനകം തന്നെ പുതിയ വിലയും നടപ്പാക്കിയിട്ടുണ്ട്. ഫെബ്രുവരി അഞ്ച് മുതല്‍ രാവിലെ എട്ട് മണിയോടെ എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും ഐഫോണ്‍ വില വര്‍ദ്ധിച്ചു തുടങ്ങി. കമ്പനിയുടെ ഔദ്യോഗക വെബ്‌സൈറ്റിലും വിലനിര്‍ണ്ണയം നടത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഡ്യൂട്ടി വര്‍ദ്ധനവ് ഏപ്രില്‍ ഒന്നു മുതല്‍ ബാധകമായിരിക്കും.

ഐഫോണ്‍ X, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 7എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നീ ഫോണുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ 29,900 രൂപയുണ്ടായിരുന്ന ആപ്പിള്‍ വാച്ച് സീരീസ് 3യ്ക്ക് ഇപ്പോള്‍ 32,380 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ SE

ഐഫോണ്‍ SE പ്രദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ വില വര്‍ദ്ധനവ് ഇതിനു ബാധകമല്ല. ബാംഗ്ലൂരുവിലെ കോണ്‍ട്രാക്റ്റ് നിര്‍മ്മാതാവായ വിസ്‌ട്രോണാണ് ഐഫോണ്‍ SE നിര്‍മ്മിക്കുന്നത്. 32ജിബി ഐഫോണ്‍ SEയ്ക്ക് 26,000 രൂപയും 128 ജിബി വേരിയന്റിന് 35,000 രൂപയുമാണ്. കൂടാതെ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും വന്‍ തോതില്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നു. 20,499 രൂപയ്ക്ക് ഐഫോണ്‍ SE നിങ്ങള്‍ക്കു വാങ്ങാം.

ഐഫോണ്‍ X

ഏറ്റവും അടുത്തിടെ ഇറങ്ങിയ ഫോണാണ് ഐഫോണ്‍ X. വില വര്‍ദ്ധനവിനു ശേഷം ഐഫോണ്‍ X 64ജിബി വേരിയന്റിന് 95,390 രൂപയും, 256ജിബി വേരിയന്റിന് 1,08,930 രൂപയുമാണ്. നേരത്തെ 64ജിബി വേരിയന്റിന് 92,430 രൂപയും 256ജിബി വേരിയന്റിന് 1,05,720 രൂപയുമായിരുന്നു. യഥാര്‍ത്ഥ വിലയില്‍ നിന്നും 3.2 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്

ഐഫോണ്‍ 8 64ജിബി വേരിയന്റിന് 66,120 രൂപയില്‍ നിന്നും 67,940 രൂപയായും 256 ജിബി വേരിയന്റിന് 79,420 രൂപയില്‍ നിന്നും 81,500 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

ഐഫോണ്‍ 8 പ്ലസ് 64ജിബി വേരിയന്റിന് 75,450 രൂപയില്‍ നിന്നും 77,560 രൂപയായും 256 ജിബി വേരിയന്റിന് 88,750 രൂപയില്‍ നിന്നും 91,110 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മൊത്തത്തില്‍ ഐഫോണ്‍ 8 പ്ലസിന്റെ വര്‍ദ്ധനവ് 2.8 ശതമാനമാണ്.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഐഫോണ്‍ 7, 7 പ്ലസ്

ഐഫോണ്‍ 7, 7 പ്ലസ്

ഐഫോണ്‍ 7 32ജിബി വേരിയന്റിന് 50,810 രൂപയില്‍ നിന്നും 52,370 രൂപയായും 128ജിബി വേരിയന്റിന് 59,910 രൂപയില്‍ നിന്നും 61,560 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

ഐഫോണ്‍ 7 പ്ലസിന്റെ പുതിയ വില 62,840 രൂപയും 128ജിബിക്ക് 72,060 രൂപയുമാണ്.

ജിയോയുടെ ദീര്‍ഘകാല പദ്ധതികള്‍ നിങ്ങള്‍ക്കറിയാമോ?

ഐഫോണ്‍ 6, 6 പ്ലസ്

ഐഫോണ്‍ 6S 32ജിബി വേരിയന്റിന്റെ പുതുക്കിയ വില 42,900 രൂപയും, എന്നാല്‍ 128ജിബി വേരിയന്റിന് 52,100 രൂപയുമാണ്.

നാലു വര്‍ഷം മുന്‍പുളള ഐഫോണ്‍ 6ന്റ വില 30,780 രൂപയ്ക്കും 31,900 രൂപയ്ക്കുമിടയിലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple has increased the prices of all its iPhones in the country. The new prices started on February 05. The prices have gone up by an average of 3%.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot