ഐഫോൺ SE 2 എന്ന സാങ്കൽപ്പിക ഫോൺ; ഇന്ത്യയിൽ തന്നെ ഒരുങ്ങുന്നു..??

Written By:

കുറച്ചുകാലമായി പലരും കേൾക്കുന്നുണ്ടാകും ആപ്പിൾ ഐഫോൺ SE 2 മോഡലിനെ കുറിച്ച്. ഇങ്ങനെയൊരു ഫോൺ ഉണ്ടോ, അതോ വെറും ആരാധകരുടെ സങ്കൽപ്പം മാത്രമാണോ എന്നിങ്ങനെ സംശയങ്ങളുടെ നടുവിലായിരിക്കും ഓരോ ആപ്പിൾ ആരാധകരും ഇപ്പോൾ. എന്തായാലും അറിഞ്ഞെടുത്തോളം ഐഫോൺ SE 2 ഇന്ത്യയിൽ തന്നെ 'മെയ്ക് ഇൻ ഇന്ത്യ'യുടെ ഭാഗമായി നിർമിക്കപ്പെടുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

ഐഫോൺ SE 2 എന്ന സാങ്കൽപ്പിക ഫോൺ; ഇന്ത്യയിൽ തന്നെ ഒരുങ്ങുന്നു..??

ആപ്പിൾ തങ്ങളുടെ ഐഫോൺ 5എസ് ഇറക്കിയ സമയത്തായിരുന്നു ഐഫോൺ SE മോഡൽ ഇറക്കിയിരുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഒരു ഐഫോൺ എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു ആപ്പിളിന്. ഇപ്പോൾ ഐഫോൺ 8ഉം എക്സ്ഉം എല്ലാം ഇറങ്ങിയ ഈ സാഹചര്യത്തിലാണ് ഐഫോൺ SE 2 എന്ന ആശയം ആളുകളുടെ മനസ്സിൽ കുടിയേറിയിരിക്കുന്നത്. SE യുടെ രണ്ടാം പതിപ്പായി SE 2 ഉടൻ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏതായാലും അങ്ങനെ ഒരു ഫോൺ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ ഭാഗത്തു നിന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും ചില അനൗദ്യോഗിക സൂചനകൾ പ്രകാരം ഇന്ത്യയിൽ തന്നെ മോഡൽ നിർമിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താലും വിവരങ്ങള്‍ തുരന്നെടുക്കാം, പക്ഷേ തത്കാലം പിടിച്ചു നില്‍ക്കാം!!

ഇങ്ങനെ ഒരു മോഡലിൽ പ്രതീക്ഷിക്കുന്ന പ്രത്യേകതകൾ ഇങ്ങനെയാണ്. ഐഒഎസ് 11 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. റാം രണ്ടു ജിബിയുടെയും മൂന്ന് ജിബിയുടെയും ഓപ്ഷനുകളിൽ ലഭ്യമാകും. മെമ്മറിയും അതുപോലെ തന്നെ 32 ജിബി 64 ജിബി എന്നീ ഓപ്ഷനുകളിൽ ലഭ്യമാകും. നാലര ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ആയിരിക്കും ഫോണിന് ഉണ്ടായിരിക്കാൻ സാധ്യത.

12 മെഗാപിക്സലിന്റെ പിൻക്യാമറയും 2 മെഗാപിക്സലിന്റെ മുൻക്യാമറയുമായിരിക്കും ഈ മോഡലിനുണ്ടാകാനുള്ള സാധ്യത. മുൻക്യാമറ ഒരു 5 മെഗാപിക്സൽ എങ്കിലും ആക്കുന്നത് നല്ലതായിരിക്കും. 2100 mAh ആയിരിക്കും ബാറ്ററി എന്ന് പ്രതീക്ഷിക്കാം.

എന്നാൽ അതേസമയം യുട്യൂബിൽ ആപ്പിൾ ഐഫോൺ SE 2 എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പക്ഷെ ഒറ്റ നോട്ടത്തിൽ തന്നെ അതൊരു ആൻഡ്രോയിഡ് ഫോൺ ആണെന്ന് മനസ്സിലാകുന്നുണ്ട്. ചില ഐഒഎസ് സമാന ആപ്പുകളുടെ സഹായത്തോടെ ഒരുക്കിയ ഒരു ഫെയ്ക് വീഡിയോ മാത്രമാണ് അതെന്ന് കാണുന്നവർക്ക് മനസ്സിലാകും. എന്തായായലും ചുരുങ്ങിയ വിലക്ക് ആപ്പിൾ ഐഫോൺ എക്‌സിനെ പോലെയുള്ള ഒരു മോഡൽ കിട്ടുമെന്ന പ്രതീക്ഷയൊന്നും അധികം വെക്കേണ്ടതില്ല.

ഐഫോൺ ഉപയോഗിക്കും മുമ്പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

English summary
The new iPhone SE 2 would be manufactured exclusively in India, following the make in India program. The iPhone SE 2 will feature glass rear body for wireless charging.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot