ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ2ല്‍ ഐഒഎസ്‌ 12ന്‌ സാധ്യത

By Archana V
|
Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

ആപ്പിള്‍ ഈ വര്‍ഷം മൂന്ന്‌ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതിന്‌ പുറമെ രണ്ടാം തലമുറ ഐഫണ്‍ എസ്‌ഇയും ഈ വര്‍ഷം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്‌.

ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ2ല്‍ ഐഒഎസ്‌ 12ന്‌ സാധ്യത


ഐഫോണ്‍ എസ്‌ഇ2 എന്ന്‌ അനൗദ്യോഗികമായി വിളിക്കപ്പെടുന്ന പുതിയ മോഡലിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ അധികം പ്രത്യക്ഷപ്പെട്ട്‌ തുടങ്ങിയിട്ടില്ല. ഡിവൈസ്‌ സംബന്ധിച്ചുള്ള സ്ഥീരീകരണങ്ങള്‍ ഒന്നും ആപ്പിളിന്റെ ഭാഗത്തു നിന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ഐഫോണുകളെ കുറിച്ച്‌ വിശ്വസനീയമായ വിവരങ്ങള്‍ പങ്കു വയ്‌ക്കുന്ന കെജിഐ സെക്യൂരിറ്റീല്‌ അനലിസ്റ്റായ മിങ്‌-ചി ക്യുവോ ഈ വര്‍ഷം രണ്ടാപകുതിയോടെ ഐഫോണ്‍ എസ്‌ഇ2 പുറത്തിറക്കാന്‍ സാധ്യത ഉണ്ട്‌ എന്ന അഭ്യൂഹങ്ങളില്‍ അടുത്തിടെ സംശയം പ്രകടിപ്പിച്ചിരുന്നു.

ഈ വര്‍ഷം ഇതോടകം മൂന്ന്‌ ഐഫോണുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ മറ്റൊരു ഐഫോണ്‍ നിര്‍മിക്കാനുള്ള വിഭവങ്ങള്‍ ആപ്പിളിന്റെ കൈവശം വേണ്ടത്ര ഉണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാലിപ്പോള്‍, ഇപ്പോള്‍ തികച്ചും വ്യത്യസ്‌തമായ അഭിപ്രായവുമായി ക്യുവോ മടങ്ങി വന്നിരിക്കുകയാണ്‌.

ആപ്പിള്‍ നിലവില്‍ ഐഫോണ്‍ എക്‌സ്‌ വികസിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുകയാണെങ്കിലും വില കുറഞ്ഞ ഫോണ്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഐഫോണ്‍ എസ്‌ഇ മോഡലിന്‌ വേണ്ടിയും ശ്രമം നടത്തുന്നുണ്ടെന്നാണ്‌ ക്യുവോയുടെ വിശ്വാസം.

വാട്ട്‌സാപ്പ് പിന്തുണയുളള ഫീച്ചര്‍ ഫോണുകള്‍വാട്ട്‌സാപ്പ് പിന്തുണയുളള ഫീച്ചര്‍ ഫോണുകള്‍

ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ചും ഇദ്ദേഹം ചില അനുമാനങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ട്‌.

ഏതെങ്കിലും തരത്തിലുള്ള ഫോംഫാക്ടര്‍ വ്യതിയാനങ്ങളോടെ ആയിരിക്കില്ല ഐഫോണ്‍ എസ്‌ഇ2 എത്തുക എന്ന്‌ അദ്ദേഹം പറയുന്നു. യഥാര്‍ത്ഥ ഐഫോണ്‍ എസ്‌ഇയുടെ സമാനമായ ഡിസൈന്‍ തന്നെ പുതിയ മോഡലും നിലനിര്‍ത്തിയേക്കും.

വില കുറയ്‌ക്കുന്നതിനായി ഹൈ - എന്‍ഡ്‌ ഫീച്ചറുകളായ 3ഡി ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ടെക്‌നോളജി , വയര്‍ലെസ്സ്‌ ചാര്‍ജിങ്‌ സപ്പോര്‍ട്ട്‌ എന്നിവ ഐഫോണ്‍ എസ്‌ഇടുവില്‍ നിന്നും ഒഴിവാക്കിയേക്കും. എന്നാല്‍, ഐഫോണ്‍ എസ്‌ഇയുടെ പിന്‍ഗാമി വയര്‍ലെസ്സ്‌ ചാര്‍ജിങ്‌ സപ്പോര്‍ട്ട്‌ ചെയ്യുമെന്നുള്ള ഡിജി ടൈംസ്‌ റിപ്പോര്‍ട്ടിന്‌ തികച്ചും എതിരാണിത്‌.

ആപ്പിളിന്റെ പുതിയ എസ്‌ഇ മോഡലിന്റെ ഘടകങ്ങള്‍ വില കുറഞ്ഞതാണെങ്കിലും എന്നാല്‍ പ്രോസസര്‍ അപ്‌ഗ്രേഡ്‌ ചെയ്‌തതായിരിക്കും എന്നാണ്‌ ക്യുവോ പ്രതീക്ഷിക്കുന്നത്‌. ഐഒഎസ്‌12 ലായിരിക്കും ഡിവൈസ്‌ പ്രവര്‍ത്തിക്കുക.

വരുന്ന സെപ്‌റ്റംബറില്‍ ആപ്പിള്‍ മൂന്ന്‌ ഐഫോണുകള്‍ പുറത്തിറക്കുമെന്നാണ്‌ പ്രതീക്ഷ. 5.8 ഇഞ്ച്‌ ഒഎല്‍ഇഡി ഡിസ്‌പ്ലെയോട്‌ കൂടിയ ഐഫോണ്‍ എക്‌സിന്റെ പിന്‍ഗാമി , 6.5 ഇഞ്ച്‌ ഒഎല്‍ഇഡി ഡിസ്‌പ്ലെയോട്‌ കൂടിയ ഐഫോണ്‍ എക്‌സ്‌ പ്ലസ്‌, വില കുറഞ്ഞ 6.1 ഇഞ്ച്‌ എല്‍സിഡി മോഡല്‍ എന്നിവയാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒഎല്‍ഇഡി മോഡലില്‍ 4ജിബി റാമിലും എല്‍സിഡി പതിപ്പ്‌ 3ജിബി റാമിലുമായിരിക്കും എത്തുക.

Best Mobiles in India

Read more about:
English summary
KGI Securities analyst Ming-Chi Kuo believes, the iPhone SE 2 will not include high-end features like 3D facial recognition technology and wireless charging support. However, the phone is said to come with a slighltly upgraded processor and iOS 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X