ആപ്പിള്‍ ഐഫോണ്‍ X പ്രീ ഓര്‍ഡല്‍ ഒക്ടോബര്‍ 27ന്?

Written By:

സെപ്തബറില്‍ കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങില്‍ ഐഫോണിന്റെ പത്താം വാര്‍ഷിക പതിപ്പായ ഐഫോണ്‍ X അവതരിപ്പിച്ചു. എന്നാല്‍ അവതരിപ്പിച്ച സമയത്തു തന്നെ കമ്പനി പറഞ്ഞിരുന്നു ഈ ഫോണ്‍ ലഭ്യമായി തുടങ്ങാന്‍ കുറച്ചു കാലതാമസം എടുക്കുമെന്ന്, അതും നവംബര്‍ വരെ ആകുമെന്നും.

ആപ്പിള്‍ ഐഫോണ്‍ X പ്രീ ഓര്‍ഡല്‍ ഒക്ടോബര്‍ 27ന്?

ടെലിഗ്രാമിലെ രഹസ്യങ്ങള്‍!

ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഫോണായ ഐഫോണ്‍ Xന് 89,000 രൂപയാണ്, ഈ ഫോണ്‍ നവംബര്‍ 3ന് എത്തുമെന്നാണ് വിശ്വസിക്കുന്നത്. ഒക്ടോബര്‍ 27 മുതല്‍ പ്രീ ഓര്‍ഡര്‍ ആരംഭിക്കുന്നു. എന്നാല്‍ പ്രീ ഓര്‍ഡര്‍ ആരംഭിക്കുന്നതിനു മുന്‍പു തന്നെ ഈ ഫോണ്‍ ഈ-കൊമേഴ്‌സ് സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആപ്പിളിന്റെ ആനിവേഴ്‌സറി എഡിഷനായ ഐഫോണ്‍ X, രണ്ട് വേരിയന്റിലാണ് എത്തുന്നത്. 64ജിബി വേരിയന്റിന് 89,000 രൂപയും 256ജിബി വേരിയന്റിന് 102,000 രൂപയും. 9,899 രൂപ മുതല്‍ നോകോസ്റ്റ് ഇഎംഐയില്‍ ഈ ഫോണ്‍ ലഭിക്കുന്നു, എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് ഇഎംഐ തുടങ്ങുന്നത് 3,042 രൂപയാണ് പ്രതിമാസം. ആക്‌സിസ് കാര്‍ഡ് ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ ഈ ഫോണിന് 5% വരെ അധിക ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമല്ല ആമസോണ്‍ ഇന്ത്യാസ് മൊബൈല്‍ ആപ്പിലും ഐഫോണ്‍ X ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആപ്പിളിന്റെ ഐഫോണ്‍ X ആണ് ഇത്രയും നാള്‍ കമ്പനി അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും മികച്ചത്. ഐഫോണുകള്‍ക്ക് ഏറ്റവും വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു ഐഫോണ്‍ X. ഈ ഫോണില്‍ എഡ്ജ്-ടൂ-എഡ്ജ് OLED സ്‌കീനില്‍ സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയാണ്, ഇതില്‍ 2 മില്ല്യന്‍ പിക്‌സലുകളും ഉണ്ട്. കൂടാതെ ഫേഡ് ഐഡിയായ ഓതെന്റിക്കേഷന്‍ ബയോമെട്രിക് സവിശേഷയതയും ഉണ്ട്.

ആപ്പിള്‍ ഐഫോണ്‍ X പ്രീ ഓര്‍ഡല്‍ ഒക്ടോബര്‍ 27ന്?

ഐഫോണ്‍ Xന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ ലെന്‍സ് 12എംപി റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറയുമാണ്. ഫോണ്‍ റണ്‍ ചെയ്യുന്നത് iOS 11ല്‍ ആണ്. 5.8 ഇഞ്ച് OLED ഡിസ്‌പ്ലേ, 2436X1125 പിക്‌സല്‍, ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍, 3ജിബി റാം എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

English summary
Apple’s anniversary edition iPhone X will be available in two variants – 64GB and 256GB priced at Rs 89,000, and Rs 102,000 respectively.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot