ചൈനയിൽ ഐഫോൺ വില്പനയ്ക്ക് നിരോധനം: ഉത്തരവിനെതിരെ അപ്പീലുമായി ആപ്പിൾ
ഈ പേറ്റൻറ് ഉപഭോക്താക്കൾക്ക് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്യുവാനും, ആപ്പ്സ് വേണ്ടുന്ന രീതിയിൽ ക്രമീകരിക്കുവാനും, അഡ്ജസ്റ്റ് ചെയ്യാനുമാണ് സാധാരണയായി അനുവദിക്കുന്നത്.
ചൈനയുടെ കോടതി ഉത്തരവിനെതിരെ അപ്പീലുമായി ആപ്പിൾ. ക്വാൽകോമിന്റെ ഇടപെടലിനെ തുടർന്നുണ്ടായ നിരോധനാജ്ഞ ആപ്പിളിന്റെ വില്പന ചൈനയിൽ തടഞ്ഞു. ചൈനയിലേക്കുള്ള ഐഫോണിന്റെ ഇറക്കുമതിക്ക് പരിപൂർണമായി തടയിട്ടു. ഈ സംഭവം യൂ.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പ്രതിഭാസമാണെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്തു.
ക്വാൽകോമിന്റെ ഇടപെടലാണ് ഇതിനുള്ള കാരണമെന്ന് ആപ്പിൾ പറഞ്ഞു. കോൾകോമിന്റെ ഇടപെടൽ ആപ്പിളിന് ഉണ്ടാക്കിയ തലവേദന ചില്ലറയായിരുന്നില്ല. അന്താരാഷ്ട്ര കോടതി ഒരിക്കൽ അസാധുവാക്കിയ പേറ്റൻറ് ഇനിയും അസാധുവാക്കുവാനും കൂടാതെ ഉപയോഗിക്കാത്ത പേറ്റന്റും അത് പോലെ ചെയ്യണമെന്നായിരുന്നു.

"നമ്മുടെ ഉത്പന്നങ്ങൾ നിരോധിക്കുക എന്നത് ക്വാൽകോമിന്റെ മറ്റൊരു നീക്കമാണെന്നും, ഇതിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ അന്യോഷണംഊർജ്ജിതമാണെന്നും" തിങ്കളാഴ്ച്ച നടന്ന പ്രസ് മീറ്റിംഗിൽ ആപ്പിൾ പ്രസ്താവിച്ചു.
ഐഫോൺ X, ഐഫോൺ XS, ഐഫോൺ XR എന്നിവയ്ക്കെതിരെ നിരോധനം ബാധകമല്ല. പക്ഷെ ക്വാൽകോമിന്റെ ഇത്തരത്തിലുള്ള ഇടപഴകൽ ഈ ഫോണുകളുടെ വിൽപ്പനയെ ഗണ്യമായി ബാധിച്ചു.

ഐഫോണിനെതിരെയുള്ള ഈ നിരോധന തിങ്കളാഴ്ച പൊതുവായി അംഗീകരിച്ചു. എന്നാൽ നിയമത്തിൻറെ ഭേദഗതിയിൽ കൊണ്ടുവന്നത് അവസാന ആഴ്ച്ചയിലാണ്. ആപ്പിളിന്റെ ബാക്കി വരുന്ന മോഡലുകൾ ചൈനയിൽ ലഭ്യമാണെന്ന് ആപ്പിൽ അറിയിച്ചു.
ക്വാൽകോം അപേക്ഷിച്ച നിരോധന ഉത്തരവിന് കോടതി അനുമതി നൽകികൊണ്ട് ഉത്തരവായി. ക്വാൽകോം അഭിപ്രായപ്പെടുന്നത് ആപ്പിൾ ഐഫോൺ 6S, ഐഫോൺ 6S പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ X എന്നിവയുടെ രണ്ട് പേറ്റന്റുകളുടെ നിയങ്ങൾ ലംഘിച്ചു എന്നതാണ്.
ഈ പേറ്റൻറ് ഉപഭോക്താക്കൾക്ക് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്യുവാനും, ആപ്പ്സ് വേണ്ടുന്ന രീതിയിൽ ക്രമീകരിക്കുവാനും, അഡ്ജസ്റ്റ് ചെയ്യാനുമാണ് സാധാരണയായി അനുവദിക്കുന്നത്. ക്വാൽകോമിന്റെ ഇൻജംഗ്ഷന് പിന്നിലുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.
ആപ്പിളും ക്വാൽകോം ലോകത്തിലെ കോടതികളിൽ പരസ്പരം കുറ്റംചുമത്തിക്കൊണ്ടിരിക്കുന്നു. ബില്ല്യൺ ഡോളർ സ്തംഭനാവസ്ഥയിലാണ്, ഇരുവരുടെ ഓരോ ഭാഗത്തും ചില വിജയങ്ങൾ അവകാശപ്പെട്ടുകൊണ്ടേയിരിക്കുന്നു.


Click it and Unblock the Notifications








