ഒഎല്‍എക്‌സില്‍ ആപ്പിള്‍ ഐഫോണ്‍ എക്‌സിന് വില 150,000 ലക്ഷം രൂപ വരെ

By Archana V
|

ഐഫോണ്‍ എക്‌സിന്റെ വില്‍പ്പന വെള്ളിയാഴ്ച ആരംഭിച്ചു. ഐഫോണിന്റെ പത്താം വാര്‍ഷിക പതിപ്പ് സ്വന്തമാക്കാന്‍ ലോകത്തെല്ലായിടത്തുമുള്ള ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍ ഐഫോണ്‍പ്രേമികളുടെ നീണ്ടനിര ആണ് കാണാന്‍ കഴിഞ്ഞത്.

ഒഎല്‍എക്‌സില്‍ ആപ്പിള്‍ ഐഫോണ്‍ എക്‌സിന് വില  150,000 ലക്ഷം രൂപ വരെ

ഇന്ത്യയിലും വെള്ളിയാഴ്ച മുതല്‍ ഐഫോണ്‍ എക്‌സ് ലഭ്യമായി തുടങ്ങി. ആപ്പിള്‍ സ്റ്റോറുകള്‍ക്ക് പുറമെ എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും വില്‍പ്പന നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങി ഏതാനം മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഡിവൈസിന്റെ സ്‌റ്റോക് തീര്‍ന്നതായാണ് അറിയാന്‍ കഴിഞ്ഞത്.

ആപ്പിളിന്റെ ഇതുവരെ ഉള്ളതില്‍ ഏറ്റവും വില കൂടിയ ഫോണ്‍ ആണെങ്കിലും പുറത്തിറക്കിയ നിമിഷ മുതല്‍ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ഐഫോണ്‍ എക്‌സ്. 89,000 രൂപ മുതല്‍ 102,000 രൂപ വരെയാണ് ഐഫോണ്‍ എക്‌സിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഇന്ത്യയിലെ ഐഫോണ്‍ എക്‌സിന്റെ പരിമിതമായ സ്റ്റോക് വാങ്ങാനാഗ്രഹിക്കുന്ന പലരെയും നിരാശപ്പെടുത്തുന്നുണ്ട്.

ഡിമാന്‍ഡ് ശക്തമായതോടെ നേരത്തെ വാങ്ങിയ പലരും ഒഎല്‍എക്‌സ് വഴി കൂടിയ വിലയക്ക് ഐഫോണ്‍ എക്‌സിന്‍ വില്‍പ്പന തുടങ്ങിയിട്ടുണ്ട്. 256 ജിബി സ്റ്റോറേജുള്ള അണ്‍ലോക്ഡ് ഡിവൈസിന്റെ ഒഎല്‍എക്‌സിലെ വില 150,000 രൂപ വരെ വരും. ഐഫോണ്‍എക്‌സിന്റെ ഈ മോഡലിന് ആപ്പിള്‍ ഈടാക്കുന്ന വിലയായ 102,000 രൂപയിലും വളരെ കൂടുതലാണിത്.

മൈക്രോമാക്‌സ്‌ കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ, ഈ മാസം ഇന്ത്യയില്‍!മൈക്രോമാക്‌സ്‌ കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോ, ഈ മാസം ഇന്ത്യയില്‍!

ഓണ്‍ലൈന്‍ ക്ലാസ്സിഫൈഡ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ ഇതിനോടകം 330 പേര്‍ ഈ വിലയിക്ക് ഐഫോണ്‍ എക്‌സിന്റെ വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന ലാഭത്തിന് വില്‍ക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് വില്‍പ്പന ആരംഭിച്ച ദിവസം തന്നെ വാങ്ങിച്ചവരാണിവര്‍. തദ്ദേശ വാറന്റി ലഭിക്കുന്നതിനായി പലരും ഐഫോണ്‍എക്‌സ് ഇന്ത്യയില്‍ നിന്നു തന്നെയാണ് വാങ്ങുന്നത്

വെബ്‌സൈറ്റിലെ ലിസ്റ്റിങ് അനുസരിച്ച് ഐഫോണ്‍ എക്‌സിന്റെ വില 115,000 മുതല്‍ 150,000 രൂപ വരെയാണ്. ഒഎല്‍എക്‌സില്‍ ഐഫോണ്‍ എക്‌സിന്റെ 64ജിബി, 256 ജിബി മോഡലുകള്‍ യഥാക്രമം 115,000 രൂപയ്ക്കും 135,000 രൂപയ്ക്കും ആണ് ഒരാള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ഇത്തരത്തിലൊരു സമീപനം ഇതാദ്യമായിട്ടല്ല. ആപ്പിള്‍ ഡിവൈസുകള്‍ അവതരിപ്പിക്കുമ്പോഴെല്ലാം ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ ക്ലാസിഫൈയ്ഡ് പോര്‍ട്ടലുകളില്‍ ഈ ഡിവൈസുകള്‍ വില്‍പ്പനക്കാര്‍ ലിസ്റ്റ് ചെയ്യുന്നത് കാണാം.

എന്നാലിപ്പോള്‍ വില്‍പ്പന ആരംഭിച്ച അന്ന് തന്നെ സ്റ്റോക് തീര്‍ന്നതിനാല്‍ ഐഫോണ്‍ എക്‌സിന്റെ വിലയില്‍ വന്‍ വര്‍ധനയാണ് പ്രകടമായിരിക്കുന്നത്. ജിയോയുടെ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കില്‍ പോലും റിലയന്‍സ് ജിയോഫോണ്‍ പോലും നിരവധി പേര്‍ ഒഎല്‍എക്‌സില്‍ ലിസ്റ്റ് ചെയ്തിരുന്നു.

Best Mobiles in India

Read more about:
English summary
Apple iPhone X has been spotted on OLX at a premium price tag of up to Rs. 150,000 while the device is out of stock since its launch day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X