ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് ചുവന്ന സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ വാങ്ങാം

|

കഴിഞ്ഞ വര്‍ഷം പ്രോഡക്ട് റെഡിന്റെ ചാരിറ്റിയുടെ ഭാഗമായി ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് ചുവന്ന വേരിയന്റുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ എച്ച് ഐ വി/ എയ്ഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രോഡക്ട് റെഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ഐഫോണിന്‍ 8, 8 പ്ലസ് മോഡലുകളും ഇന്ത്യയില്‍ അവതരിപ്പിച്ചു.

 
ആപ്പിള്‍ ഐഫോണ്‍ 8, 8 പ്ലസ് ചുവന്ന സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ വാങ്

ഇതേ തുടര്‍ന്ന് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ വില്‍പന വര്‍ദ്ധിപ്പിക്കാനായി ഓപ്പോ, വണ്‍പ്ലസ്, വിവോ എന്നിവയുടെ ചുവന്ന മോഡലുകള്‍ അവതരിപ്പിക്കുകയായിരുന്നു കമ്പനി. എന്നാല്‍ ഇപ്പോള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് ഐഫോണ്‍ 8, 8 പ്ലസ് എന്നീ മോഡലുകളുടെ ചുവന്ന വേരിയന്റെ കമ്പനി അവതരിപ്പിച്ചു. ഒരു ഗര്‍ഭസ്ഥ ശിശുവിന് അമ്മയില്‍ നിന്നും എച്ച്‌ഐവി/ എയ്ഡ്‌സ് പകരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണിത്. കഴിഞ്ഞ 11 വര്‍ഷമായി ആപ്പിള്‍ ഈ ജോലി തുടരുകയാണ്.

 

ഗ്ലോബല്‍ ഫണ്ടില്‍ എയ്‌സ്ഡിനെ നേരിടാന്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന കോര്‍പ്പറേറ്റ് ആപ്പിളാണ്. റെഡ് പങ്കാളിത്തത്തിന്റെ ഭാഗമായി 130 ദശലക്ഷം ഡോളറാണ് ആപ്പിളിന്റെ സംഭാവന.

ഗ്ലോബല്‍ ഫണ്ട് ഈ തുക എച്ച്‌ഐവി/ എയ്ഡ്‌സ് എന്നിവയയ്ക്കായി ഉപയോഗിക്കും. അതായത്, ഘാന, ലോസോതോ, റുവാണ്ട, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ, സംബിയ എന്നീവിടങ്ങളില്‍ എച്ച്‌ഐവി ബാധിതര്‍ക്കായി ഈ പണം ഉപയോഗിക്കും. അതിനാല്‍ നിങ്ങള്‍ക്ക് അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിലോ ഐഫോണ്‍ ചുവന്ന വേരിയന്റെ വേണമെങ്കിലോ ഇതു പോലെ ചെയ്യാം.

ചുവന്ന ഐഫോണ്‍ 7, 7 പ്ലസ് വേരിയന്റെ് എന്നിവയില്‍ നിന്നും വ്യത്യസ്ഥമാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന ഐഫോണ്‍ 8, 8 പ്ലസ് വേരിയന്റുകള്‍. ഇവയ്ക്ക് ചുവപ്പ്-കറിപ്പ് എന്നിവ ചേര്‍ത്ത പാനലാണ്. ഈ ഫോണുകള്‍ വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുകയും അതു പോലെ ഗ്ലാസ് ബാക്ക് പാനലുകളും ഉണ്ട്.

ആന്‍ഡ്രോയിഡ് ആപ്‌സുകളിലെ അപ്‌ഡേറ്റുകള്‍ എങ്ങനെ എന്നന്നേക്കുമായി നിര്‍ത്താം?ആന്‍ഡ്രോയിഡ് ആപ്‌സുകളിലെ അപ്‌ഡേറ്റുകള്‍ എങ്ങനെ എന്നന്നേക്കുമായി നിര്‍ത്താം?

Best Mobiles in India

Read more about:
English summary
Apple has launched its iPhone 8 and iPhone 8 plus models in Red edition in India on April 27. The company had a partnership with (RED) and has raised money to support HIV/AIDS programs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X